- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിലിയ്ക്കെതിരായ മത്സരത്തിൽ റഫറിയെ തെറി വിളിച്ച സൂപ്പർ താരം മെസിക്ക് വിലക്ക്; അർജന്റൈൻ ക്യാപ്റ്റനു നഷ്ടമാകുക നാലു മത്സരങ്ങൾ; ടീമിന്റെ ലോകകപ്പ് സാധ്യതകൾക്കു മങ്ങൽ
സൂറിച്ച്: അർജന്റീനൻ ഫുട്‌ബോൾ ക്യാപ്റ്റനും സൂപ്പർ താരവുമായ ലയണൽ മെസ്സിയെ നാല് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ നിന്ന് ഫിഫ വിലക്കി. കഴിഞ്ഞദിവസം ചിലിക്ക് എതിരായ യോഗ്യതാ മത്സരത്തിൽ അസിസ്റ്റന്റ് റഫറിയെ അസഭ്യം പറഞ്ഞതിനാണ് വിലക്ക്. വിലക്കിനു പുറമെ ആറര ലക്ഷത്തോളം രൂപ പിഴയും വിധിച്ചിട്ടുണ്ട്. മൽസരത്തിൽ മെസ്സി പെനൽറ്റിയിൽനിന്ന് നേടിയ ഗോളിൽ അർജന്റീന വിജയിച്ചിരുന്നു. 2018 ലോകകപ്പിന് ഇനിയും യോഗ്യത ഉറപ്പാക്കിയിട്ടില്ലാത്ത അർജന്റീനയ്ക്ക് മെസ്സിയുടെ വിലക്ക് തിരിച്ചടിയാകും. ചിലിക്കെതിരായ മൽസരത്തിനിടെ അസിസ്റ്റന്റ് റഫറി മെസ്സിക്കെതിരെ ഫൗൾ വിളിച്ചപ്പോഴാണ് അദ്ദേഹം രോഷാകുലനായത്. റഫറിക്കെതിരെ കൈകളുയർത്തി സംസാരിച്ച മെസ്സി, അദ്ദേഹത്തെ ചീത്തവിളിക്കുന്നതു മൽസരത്തിന്റെ വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഫിഫയുടെ വിലക്ക് പ്രാബല്യത്തിലായതോടെ ബുധനാഴ്ച പുലർച്ചെ നടക്കുന്ന ബൊളീവിയയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മൽസരം മെസ്സിക്കു നഷ്ടമാകും. 2018ൽ റഷ്യ ആതിഥ്യം വഹിക്കുന്ന ലോകകപ്പിന് ഇതുവരെ യോഗ്യത ഉറപ്പിക്കാനാകാതെ ഉഴറുന്ന അർജന്റീന
സൂറിച്ച്: അർജന്റീനൻ ഫുട്‌ബോൾ ക്യാപ്റ്റനും സൂപ്പർ താരവുമായ ലയണൽ മെസ്സിയെ നാല് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ നിന്ന് ഫിഫ വിലക്കി. കഴിഞ്ഞദിവസം ചിലിക്ക് എതിരായ യോഗ്യതാ മത്സരത്തിൽ അസിസ്റ്റന്റ് റഫറിയെ അസഭ്യം പറഞ്ഞതിനാണ് വിലക്ക്. വിലക്കിനു പുറമെ ആറര ലക്ഷത്തോളം രൂപ പിഴയും വിധിച്ചിട്ടുണ്ട്. മൽസരത്തിൽ മെസ്സി പെനൽറ്റിയിൽനിന്ന് നേടിയ ഗോളിൽ അർജന്റീന വിജയിച്ചിരുന്നു. 2018 ലോകകപ്പിന് ഇനിയും യോഗ്യത ഉറപ്പാക്കിയിട്ടില്ലാത്ത അർജന്റീനയ്ക്ക് മെസ്സിയുടെ വിലക്ക് തിരിച്ചടിയാകും.
ചിലിക്കെതിരായ മൽസരത്തിനിടെ അസിസ്റ്റന്റ് റഫറി മെസ്സിക്കെതിരെ ഫൗൾ വിളിച്ചപ്പോഴാണ് അദ്ദേഹം രോഷാകുലനായത്. റഫറിക്കെതിരെ കൈകളുയർത്തി സംസാരിച്ച മെസ്സി, അദ്ദേഹത്തെ ചീത്തവിളിക്കുന്നതു മൽസരത്തിന്റെ വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഫിഫയുടെ വിലക്ക് പ്രാബല്യത്തിലായതോടെ ബുധനാഴ്ച പുലർച്ചെ നടക്കുന്ന ബൊളീവിയയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മൽസരം മെസ്സിക്കു നഷ്ടമാകും.
2018ൽ റഷ്യ ആതിഥ്യം വഹിക്കുന്ന ലോകകപ്പിന് ഇതുവരെ യോഗ്യത ഉറപ്പിക്കാനാകാതെ ഉഴറുന്ന അർജന്റീനയ്ക്ക് മെസ്സിയുടെ വിലക്ക് തിരിച്ചടിയാകും. ലോകകപ്പ് യോഗ്യതയ്ക്ക് ഇനി അഞ്ചു മൽസരങ്ങൾ മാത്രം അവശേഷിക്കെ അതിൽ ഭൂരിഭാഗം മൽസരങ്ങളിലും മെസ്സിക്കു കളിക്കാനാകാത്തത് അർജന്റീനയുടെ സാധ്യതകളെ പോലും ബാധിക്കും. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ മോശം പ്രകടനവുമായി പിന്നോക്കം പോയ അർജന്റീന, കഴിഞ്ഞ മൽസരത്തിൽ ചിലിയ്‌ക്കെതിരെ നേടിയ വിജയത്തോടെ ഗ്രൂപ്പിലെ ആദ്യ നാലു ടീമുകളിലൊന്നായി മാറിയിരുന്നു. ഗ്രൂപ്പിൽ മുന്നിലെത്തുന്ന ആദ്യ നാലു ടീമുകൾക്കാണ് ലോകകപ്പിന് നേരിട്ട് യോഗ്യത ലഭിക്കുക. അഞ്ചാമതെത്തുന്ന ടീമിന് പ്ലേ ഓഫ് കളിക്കാൻ അവസരമുണ്ട്. യോഗ്യതാ റൗണ്ടിൽ തകർപ്പൻ പ്രകടനം തുടരുന്ന ബ്രസീൽ മാത്രമാണ് ലാറ്റിനമേരിക്കയിൽനിന്ന് ഏതാണ്ട് യോഗ്യത ഉറപ്പാക്കിയിട്ടുള്ള ഒരേയൊരു ടീം.