ന്യൂഡൽഹി: ഫിഫ ഫുട്‌ബോൾ റാങ്കിംഗിൽ ഇന്ത്യയ്ക്കു തിരിച്ചടി. ഏറ്റവും പുതിയ റാങ്കിങ്ങിൽ 167-ാം സ്ഥാനത്താണ് ഇന്ത്യ. 12 സ്ഥാനങ്ങൾ നഷ്ടപ്പെട്ടാണു സമീപകാലത്തെ മോശം പോസിഷനിൽ ഇന്ത്യയെത്തിയത്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ മോശം പ്രകടനമാണ് ഇന്ത്യയ്ക്കു തിരിച്ചടിയായത്. റാങ്കിംഗിൽ കഴിഞ്ഞ മാസം ഇന്ത്യ 155-ാം സ്ഥാനത്തായിരുന്നു. തുർക്കുമെനിസ്ഥാൻ, ഒമാൻ എന്നീ രാജ്യങ്ങൾക്കെതിരെയാണ് ഇന്ത്യയുടെ ഇനിയുള്ള യോഗ്യതാ മത്സരങ്ങൾ.

ലോകകപ്പ് റണ്ണേഴ്‌സ് അപ്പായ അർജന്റീനയാണു റാങ്കിംഗിൽ ഒന്നാമത്. ലോക ചാമ്പ്യന്മാരായ ജർമനി, ബെൽജിയം, പോർച്ചുഗൽ, കൊളംബിയ തുടങ്ങിയ രാജ്യങ്ങളാണു യഥാക്രമം രണ്ടു മുതൽ അഞ്ചുവരെയുള്ള സ്ഥാനങ്ങളിൽ. മുൻ ലോക ചാമ്പ്യന്മാരായ ബ്രസീൽ പട്ടികയിൽ ഏഴാം സ്ഥാനത്താണ്.