- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫിഫ റാങ്കിങ്ങിൽ ഒന്നാമൻ ജർമനി തന്നെ; രണ്ടും മൂന്നും സ്ഥാനത്ത് ബ്രസീലും ബെൽജിയവും: തുടർച്ചയായി മൂന്നാം മാസവും ആദ്യ നൂറിനുള്ളിൽ ഇടം പിടിച്ച് ഇന്ത്യ
ന്യൂഡൽഹി: ഫിഫ ലോക റാങ്കിങ്ങിൽ തുടർച്ചയായ മൂന്നാം മാസവും ആദ്യ നൂറിനുള്ളിലെ സ്ഥാനം കൈവിടാതെ മുറുക്കെ പിടിച്ച് ഇന്ത്യൻ ഫുട്ബോൾ ടീം. ഫിഫ പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിങ് പട്ടികയിൽ 97-ാം സ്ഥാനത്ത് തന്നെ തുടരുകയാണ് ഇന്ത്യ. മാർച്ചിൽ 99-ാം റാങ്കിലെത്തിയ ഇന്ത്യ ഏപ്രിലിൽ അത് മെച്ചപ്പെടുത്തി 97-ലെത്തി. മേയിൽ ഈ റാങ്കിൽ തന്നെ തുടരുകയാണ്. ഈ വർഷം ഒരു അന്താരാഷ്ട്ര മത്സരം മാത്രമാണ് ഇന്ത്യൻ ടീം കളിച്ചിട്ടുള്ളത്. ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തിൽ കിർഗിസ്ഥാനോടായിരുന്നു മത്സരം. തോൽവിയറിയാത്ത തുടർച്ചയായ 13 മത്സരത്തിന് ശേഷം ഈ മത്സരത്തിൽ ഇന്ത്യ 2-1 ന് പരാജയപ്പെട്ടു. അതേ സമയം ഈ തോൽവി ഫിഫ റാങ്കിങ്ങിൽ പ്രതിഫലിച്ചിട്ടില്ല. ലോക ചാമ്പ്യന്മാരായ ജർമനിയാണ് ഫിഫ റാങിങ്ങിൽ ഒന്നാമത്. ബ്രസീൽ രണ്ടാമതും ബെൽജിയം മൂന്നാം സ്ഥാനത്തുമാണ്. അർജന്റീന അഞ്ചാം സ്ഥാനത്താണുള്ളത്.
ന്യൂഡൽഹി: ഫിഫ ലോക റാങ്കിങ്ങിൽ തുടർച്ചയായ മൂന്നാം മാസവും ആദ്യ നൂറിനുള്ളിലെ സ്ഥാനം കൈവിടാതെ മുറുക്കെ പിടിച്ച് ഇന്ത്യൻ ഫുട്ബോൾ ടീം. ഫിഫ പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിങ് പട്ടികയിൽ 97-ാം സ്ഥാനത്ത് തന്നെ തുടരുകയാണ് ഇന്ത്യ.
മാർച്ചിൽ 99-ാം റാങ്കിലെത്തിയ ഇന്ത്യ ഏപ്രിലിൽ അത് മെച്ചപ്പെടുത്തി 97-ലെത്തി. മേയിൽ ഈ റാങ്കിൽ തന്നെ തുടരുകയാണ്. ഈ വർഷം ഒരു അന്താരാഷ്ട്ര മത്സരം മാത്രമാണ് ഇന്ത്യൻ ടീം കളിച്ചിട്ടുള്ളത്.
ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തിൽ കിർഗിസ്ഥാനോടായിരുന്നു മത്സരം. തോൽവിയറിയാത്ത തുടർച്ചയായ 13 മത്സരത്തിന് ശേഷം ഈ മത്സരത്തിൽ ഇന്ത്യ 2-1 ന് പരാജയപ്പെട്ടു. അതേ സമയം ഈ തോൽവി ഫിഫ റാങ്കിങ്ങിൽ പ്രതിഫലിച്ചിട്ടില്ല.
ലോക ചാമ്പ്യന്മാരായ ജർമനിയാണ് ഫിഫ റാങിങ്ങിൽ ഒന്നാമത്. ബ്രസീൽ രണ്ടാമതും ബെൽജിയം മൂന്നാം സ്ഥാനത്തുമാണ്. അർജന്റീന അഞ്ചാം സ്ഥാനത്താണുള്ളത്.
Next Story