- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അണ്ടർ-17 ലോകകപ്പ് ഫുട്‌ബോൾ: ബ്രസീലും സ്പെയ്നും ജർമനിയും കൊച്ചിയിൽ കളിക്കും; ഇന്ത്യയുടെ ആദ്യ മത്സരം അമേരിക്കയുമായി; കാനറികൾ കൊച്ചിയിൽ എത്തുന്നതിന്റെ ആവേശത്തിൽ കേരളത്തിലെ ഫുട്‌ബോൾ ആരാധകർ
മുംബൈ: ഇന്ത്യയിൽ നടക്കുന്ന അണ്ടർ-17 ലോകകപ്പ് ഫുട്‌ബോൾ ടൂർണമെന്റിലെ പ്രാഥമിക റൗണ്ട് ഗ്രൂപ്പുകൾ നിർണയിക്കുന്നതിനുള്ള നറുക്കെടുപ്പ് മുംബൈയിൽ നടന്നു. ബ്രസീലും സ്പെയ്നും ജർമനിയും കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കളിക്കാൻ എത്തുന്നു എന്നതാണ് മലയാളികളെ ഏറെ സന്തോഷിപ്പിക്കുന്നത്. ഇന്ത്യയുടെ ആദ്യ മത്സരം അമേരിക്കയ്ക്കെതിരെ ഡൽഹിയിലാണ്. ഒക്ടോബർ ഏഴിന് ബ്രസീലും സ്പെയ്നും തമ്മിലുള്ള മത്സരത്തിലൂടെയാണ് കൊച്ചിയിലെ പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുക. ഒക്ടോബർ പത്തിന് വടക്കൻ കൊറിയക്കെതിരെയും ബ്രസീൽ കളത്തിലറങ്ങും. ജർമനിയും ഗ്വിനിയയും തമ്മിലുള്ള പോരാട്ടത്തിനും കൊച്ചി വേദിയാകും. അമേരിക്ക, കൊളംബിയ, ഘാന എന്നീ ടീമുകളടങ്ങിയ ഗ്രൂപ്പ് എയിലാണ് ഇന്ത്യയുടെ സ്ഥാനം. ഇത് ഇന്ത്യക്ക് ഗ്രൂപ്പ് ഘട്ടം കടുപ്പമാക്കും. ഒക്ടോബർ ആറിന് അമേരിക്കയ്ക്കെതിരെ ഡൽഹിയിലാണ് ഇന്ത്യയുടെ അദ്യ മത്സരം. ഒക്ടോബർ ഒമ്പതിന് കൊളംബയിക്കെതിരെയും ഒക്ടോബർ 12ന് ഘാനക്കെതിരെയുമാണ് ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ. മെക്സിക്കോ, ചിലി, ഇംഗ്ലണ്ട്, ഇറാഖ് എന്നീ ടീമുകൾ ചേ
മുംബൈ: ഇന്ത്യയിൽ നടക്കുന്ന അണ്ടർ-17 ലോകകപ്പ് ഫുട്‌ബോൾ ടൂർണമെന്റിലെ പ്രാഥമിക റൗണ്ട് ഗ്രൂപ്പുകൾ നിർണയിക്കുന്നതിനുള്ള നറുക്കെടുപ്പ് മുംബൈയിൽ നടന്നു. ബ്രസീലും സ്പെയ്നും ജർമനിയും കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കളിക്കാൻ എത്തുന്നു എന്നതാണ് മലയാളികളെ ഏറെ സന്തോഷിപ്പിക്കുന്നത്. ഇന്ത്യയുടെ ആദ്യ മത്സരം അമേരിക്കയ്ക്കെതിരെ ഡൽഹിയിലാണ്.
ഒക്ടോബർ ഏഴിന് ബ്രസീലും സ്പെയ്നും തമ്മിലുള്ള മത്സരത്തിലൂടെയാണ് കൊച്ചിയിലെ പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുക. ഒക്ടോബർ പത്തിന് വടക്കൻ കൊറിയക്കെതിരെയും ബ്രസീൽ കളത്തിലറങ്ങും. ജർമനിയും ഗ്വിനിയയും തമ്മിലുള്ള പോരാട്ടത്തിനും കൊച്ചി വേദിയാകും.
അമേരിക്ക, കൊളംബിയ, ഘാന എന്നീ ടീമുകളടങ്ങിയ ഗ്രൂപ്പ് എയിലാണ് ഇന്ത്യയുടെ സ്ഥാനം. ഇത് ഇന്ത്യക്ക് ഗ്രൂപ്പ് ഘട്ടം കടുപ്പമാക്കും. ഒക്ടോബർ ആറിന് അമേരിക്കയ്ക്കെതിരെ ഡൽഹിയിലാണ് ഇന്ത്യയുടെ അദ്യ മത്സരം. ഒക്ടോബർ ഒമ്പതിന് കൊളംബയിക്കെതിരെയും ഒക്ടോബർ 12ന് ഘാനക്കെതിരെയുമാണ് ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ.
മെക്സിക്കോ, ചിലി, ഇംഗ്ലണ്ട്, ഇറാഖ് എന്നീ ടീമുകൾ ചേരുന്ന ഗ്രൂപ്പ് എഫ് ആണ് ഏറ്റവും കഠിനമായ ഗ്രൂപ്പ്. നൈജീരിയൻ ഇതിഹാസ താരം കാനു, അർജന്റീന മുൻതാരം കാംപിയാസോ, ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി, ബാഡ്മിന്റൺ താരം പിവി സിന്ധു എന്നിവർ ചേർന്നാണ് നറുക്കെടുപ്പ് നടത്തിയത്. മുംബൈയിലായിരുന്നു ചടങ്ങ്.
ഗ്രൂപ്പ് എ- ഇന്ത്യ, അമേരിക്ക, ഘാന, കൊളംബിയ
ഗ്രൂപ്പ് ബി- മാലി, പരാഗ്വ, ന്യൂസിലാൻഡ്, തുർക്കി
ഗ്രൂപ്പ് സി- ജർമനി, ഇറാൻ, ഗ്വിനിയ, കോസ്റ്ററിക്ക
ഗ്രൂപ്പ് ഡി- ബ്രസീൽ, സ്‌പെയിൻ, കൊറിയ, നൈഗർ
ഗ്രൂപ്പ് ഇ-ഫ്രാൻസ്, ഹോണ്ടുറാസ്, ജപ്പാൻ, ന്യൂ കാലഡോണിയ
ഗ്രൂപ്പ് എഫ്- ഇറാഖ്, മെക്‌സിക്കോ, ചിലി, ഇംഗ്ലണ്ട്