- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടനിൽ നടുറോഡിൽ ലോറി ഡ്രൈവറും കാർ ഡ്രൈവറും തമ്മിൽ ട്രാഫിക്ക് ബ്ലോക്ക് ചെയ്ത് ഉഗ്രൻ അടി; ഗതാഗതം സ്തംഭിപ്പിച്ച അടിപിടിയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്
വഴി മാറിക്കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് സൗത്ത് ഈസ്റ്റ് ലണ്ടനിലെ നടുറോഡിൽ ലോറി ഡ്രൈവറും കാർ ഡ്രൈവറും തമ്മിൽ ട്രാഫിക്ക് ബ്ലോക്ക് ചെയ്ത് പൊരിഞ്ഞ അടിപിടി നടന്നതായി റിപ്പോർട്ട്. ന്യൂ ക്രോസ് റോഡിൽ ഗതാഗതം സ്തംഭിപ്പിച്ച അടിപിടിയുടെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. കാറിന് പുറകിൽ ലോറി ഓടിച്ചിരുന്നയാൾ കാർ ഡ്രൈവറുമായി ഒന്നും രണ്ടും പറഞ്ഞ് വാഗ്വാദത്തിലെത്തുകയും ലോറി ഡ്രൈവർ പുറത്തിറങ്ങി കാർ ഡ്രൈവറെ പുറത്തിറക്കി തല്ലുകയുമായിരുന്നു. മൂന്ന് ലൈൻ ട്രാഫിക്കിന്റെ മധ്യത്തിൽ വച്ചാണ് അടികലശൽ അരങ്ങേറിയിരുന്നത്. വെള്ളിയാഴ്ച രാത്രി ഏഴ് മണിക്കായിരുന്നു സംഭവം. റോഡിലുണ്ടായിരുന്ന ഒരു ഡബിൾ ഡക്കർ ബസിന്റെ മുകൾ നിലയിൽ നിന്നായിരുന്നു ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പകർത്തപ്പെട്ടിരുന്നത്. ലോറി ഡ്രൈവർ ഒരു തടിമാടനാണ്. കാറിന്റെ ഡോർ തുറന്ന് ഇയാൾ കാർ ഡ്രൈവറെ വലിച്ച് പുറത്തിറക്കി മർദിക്കുകയായിരുന്നു. തുടർന്ന് കാർ ഡ്രൈവർ തന്റെ ബെൽറ്റുരി തിരിച്ച് തല്ലുന്നതും കാണാം. എന്നാൽ ബെൽറ്റുപയോഗിച്ച് അയാൾക്ക് അധികനേര
വഴി മാറിക്കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് സൗത്ത് ഈസ്റ്റ് ലണ്ടനിലെ നടുറോഡിൽ ലോറി ഡ്രൈവറും കാർ ഡ്രൈവറും തമ്മിൽ ട്രാഫിക്ക് ബ്ലോക്ക് ചെയ്ത് പൊരിഞ്ഞ അടിപിടി നടന്നതായി റിപ്പോർട്ട്. ന്യൂ ക്രോസ് റോഡിൽ ഗതാഗതം സ്തംഭിപ്പിച്ച അടിപിടിയുടെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. കാറിന് പുറകിൽ ലോറി ഓടിച്ചിരുന്നയാൾ കാർ ഡ്രൈവറുമായി ഒന്നും രണ്ടും പറഞ്ഞ് വാഗ്വാദത്തിലെത്തുകയും ലോറി ഡ്രൈവർ പുറത്തിറങ്ങി കാർ ഡ്രൈവറെ പുറത്തിറക്കി തല്ലുകയുമായിരുന്നു. മൂന്ന് ലൈൻ ട്രാഫിക്കിന്റെ മധ്യത്തിൽ വച്ചാണ് അടികലശൽ അരങ്ങേറിയിരുന്നത്.
വെള്ളിയാഴ്ച രാത്രി ഏഴ് മണിക്കായിരുന്നു സംഭവം. റോഡിലുണ്ടായിരുന്ന ഒരു ഡബിൾ ഡക്കർ ബസിന്റെ മുകൾ നിലയിൽ നിന്നായിരുന്നു ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പകർത്തപ്പെട്ടിരുന്നത്. ലോറി ഡ്രൈവർ ഒരു തടിമാടനാണ്. കാറിന്റെ ഡോർ തുറന്ന് ഇയാൾ കാർ ഡ്രൈവറെ വലിച്ച് പുറത്തിറക്കി മർദിക്കുകയായിരുന്നു. തുടർന്ന് കാർ ഡ്രൈവർ തന്റെ ബെൽറ്റുരി തിരിച്ച് തല്ലുന്നതും കാണാം. എന്നാൽ ബെൽറ്റുപയോഗിച്ച് അയാൾക്ക് അധികനേരം പ്രതിരോധിച്ച് നിൽക്കാൻ സാധിക്കാത്തതിനെ തുടർന്ന് തടിമാടൻ വീണ്ടും കാർഡ്രൈവറെ മർദിക്കുന്നുണ്ട്.
അതിനെ ഒരു സൈക്കിളുകാരൻ വന്ന് ഇരുവരെയും ശാന്തരാക്കാൻ ശ്രമം നടത്തുന്നതും വീഡിയോയിൽ കാണാം. എന്നാൽ ഇരുവരും വീണ്ടും ഏറ്റുമുട്ടുന്നുണ്ട്. മധ്യസ്ഥൻ ഇരുവരെയും രണ്ട് ഭാഗത്തെക്കും മാറ്റി നിർത്തി സംസാരിക്കുമ്പോഴും ഗതാഗതം സ്തംഭിച്ച് നിന്നിരുന്നു. തുടർന്ന് ഇരുവരും തങ്ങളുടെ വാഹനങ്ങളിലേക്ക് തന്ന കയറി പോവുകയായിരുന്നു. തങ്ങളെ ഇവിടേക്ക് വിളിച്ച് വരുത്തിയിരുന്നുവെന്നും എന്നാൽ രണ്ട് ഡ്രൈവർമാരെയും ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്. പൊലീസ് എത്തുമ്പോഴേക്കും ഇരുവരും സ്ഥലം വിട്ടിരുന്നു.
ജൂൺ 30ന് രാത്രി 7.12നാണ് തങ്ങളെ ഇവിടേക്ക് വിളിച്ച് വരുത്തിയിരുന്നതെന്ന് മെട്രൊപൊളിറ്റൻ പൊലീസ് വക്താവ് വെളിപ്പെടുത്തുന്നു. എന്നാൽ തങ്ങൾ എത്തുമ്പോഴേക്കും ഇരു ഡ്രൈവർമാരും സ്ഥലം വിട്ടിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഓഫീസർമാർ ഈ പ്രദേശത്ത് ഇവർക്കായി തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല.ഏറ്റുമുട്ടിയവർ കറുത്ത വർഗക്കാരനും വെളുത്ത വർഗക്കാരനുമാണെന്നും അതിനാൽ ഇത് വർണവെറിയുടെ അടിസ്ഥാനത്തിൽ നടന്ന ഏറ്റുമുട്ടലാണെന്നും നിരവധി പോർ ഓൺലൈനിലൂടെ അഭിപ്രായപ്പെട്ടിരുന്നു.