- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയിൽ നിന്നുള്ള രാജി സലീംകുമാറിന്റെ നാടകമെന്ന് ഗണേശ് കുമാർ: ആരുടെയും ആനയെവിറ്റ കാശല്ല അമ്മയുടെ ആനുകൂല്യമെന്ന് തിരിച്ചടിച്ച് സലീംകുമാർ; അത് സ്കിറ്റ്കളിച്ചും പാട്ടുപാടിയും ഉണ്ടാക്കിയത്; കലാകാരനേ അതുചെയ്യാനാകൂ എന്നും സലീം
തിരുവനന്തപുരം: രണ്ടുദിവസംമുമ്പുവരെ താരസംഘടനയായ അമ്മയിൽ നിന്ന് സലീംകുമാർ ആനുകൂല്യം കൈപ്പറ്റിയെന്ന ഗണേശ്കുമാറിന്റെ പ്രസ്താവനയ്ക്ക് അമ്മയുടെ ആനുകൂല്യങ്ങൾ ഒരാളുടെയും ആനയെവിറ്റ് ഉണ്ടാക്കിയതല്ലെന്ന മറുപടിയുമായി സലീംകുമാർ. രണ്ടു ദിവസം മുൻപല്ല, ഈ നിമിഷം വരെയും അമ്മയിൽ നിന്ന് യാതൊരുവിധ ആനുകൂല്യങ്ങളും ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന സലീംകുമാർ ഈ ആനുകൂല്യം എന്നതുകൊണ്ട് അവർ ഉദ്ദേശിക്കുന്നത് എന്താണെന്നുപോലും അറിഞ്ഞിട്ടില്ലെന്നും കളിയാക്കുന്നു. രണ്ടു ദിവസം മുൻപുവരെ അമ്മയിൽനിന്ന് ആനുകൂല്യം വാങ്ങിയ സലിംകുമാർ ഇതുവരെ രാജിവച്ചിട്ടില്ലെന്നും തിരഞ്ഞെടുപ്പു കാലത്ത് മാദ്ധ്യമശ്രദ്ധ നേടാനുള്ള നാടകമായിരുന്നു സലിംകുമാറിന്റെ രാജിയെന്നുമായിരുന്നു നടനും പത്തനാപുരം എംഎൽഎയുമായ ഗണേശ്‌കുമാറിന്റെ ആരോപണം. ഇതിനെതിരെ കടുത്തവിമർശനവുമായി സലീംകുമാർ രംഗത്തെത്തുന്നതോടെ വിഷയം വരുംദിവസങ്ങളിൽ താരസംഘടനയിൽ കടുത്ത ചേരിപ്പോരിനുതന്നെ വഴിവയ്ക്കും. പത്തനാപുരത്ത് ഗണേശ്‌കുമാരിന്റെ പ്രചരണത്തിന് മോഹൻലാൽ എത്തിയതിൽ പ്രതിഷേധിച്ചാണ് സലീംകുമാർ അ
തിരുവനന്തപുരം: രണ്ടുദിവസംമുമ്പുവരെ താരസംഘടനയായ അമ്മയിൽ നിന്ന് സലീംകുമാർ ആനുകൂല്യം കൈപ്പറ്റിയെന്ന ഗണേശ്കുമാറിന്റെ പ്രസ്താവനയ്ക്ക് അമ്മയുടെ ആനുകൂല്യങ്ങൾ ഒരാളുടെയും ആനയെവിറ്റ് ഉണ്ടാക്കിയതല്ലെന്ന മറുപടിയുമായി സലീംകുമാർ. രണ്ടു ദിവസം മുൻപല്ല, ഈ നിമിഷം വരെയും അമ്മയിൽ നിന്ന് യാതൊരുവിധ ആനുകൂല്യങ്ങളും ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന സലീംകുമാർ ഈ ആനുകൂല്യം എന്നതുകൊണ്ട് അവർ ഉദ്ദേശിക്കുന്നത് എന്താണെന്നുപോലും അറിഞ്ഞിട്ടില്ലെന്നും കളിയാക്കുന്നു.
രണ്ടു ദിവസം മുൻപുവരെ അമ്മയിൽനിന്ന് ആനുകൂല്യം വാങ്ങിയ സലിംകുമാർ ഇതുവരെ രാജിവച്ചിട്ടില്ലെന്നും തിരഞ്ഞെടുപ്പു കാലത്ത് മാദ്ധ്യമശ്രദ്ധ നേടാനുള്ള നാടകമായിരുന്നു സലിംകുമാറിന്റെ രാജിയെന്നുമായിരുന്നു നടനും പത്തനാപുരം എംഎൽഎയുമായ ഗണേശ്‌കുമാറിന്റെ ആരോപണം. ഇതിനെതിരെ കടുത്തവിമർശനവുമായി സലീംകുമാർ രംഗത്തെത്തുന്നതോടെ വിഷയം വരുംദിവസങ്ങളിൽ താരസംഘടനയിൽ കടുത്ത ചേരിപ്പോരിനുതന്നെ വഴിവയ്ക്കും.
പത്തനാപുരത്ത് ഗണേശ്‌കുമാരിന്റെ പ്രചരണത്തിന് മോഹൻലാൽ എത്തിയതിൽ പ്രതിഷേധിച്ചാണ് സലീംകുമാർ അമ്മയിൽ നിന്ന് രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചത്. ഇതോടെ അമ്മയിലും രണ്ടുപക്ഷത്തും നിന്ന് ്അഭിപ്രായങ്ങളുയർന്നു. ഇതാണ് ഇപ്പോൾ കുറച്ചുകൂടി ശക്തമായി നേരിട്ടുള്ള ആരോപണങ്ങളിലേക്ക് എത്തുന്നത്.
ഒരു ആനുകൂല്യവും നാളിതുവരെ ഞാൻ അമ്മയിൽ നിന്ന് കൈപ്പറ്റിയിട്ടില്ല. ഇവർ ആനുകൂല്യം എന്നു പറയുന്നത് ഇൻഷുറൻസ് തുകയാണ്. അതാണെങ്കിൽ ആരുടെയും ആനയെവിറ്റ് ഉണ്ടാക്കിയതല്ല. ആനയുടമസ്ഥസംഘം ഭാരവാഹികൂടിയായ ഗണേശിനെ ലക്ഷ്യംവച്ച് സലീംകുമാർ പറയുന്നു. ഇത് എന്നെപ്പോലെ അമ്മയിലുള്ള നൂറുകണക്കിന് കലാകാരന്മാർ പരിപാടി അവതരിപ്പിച്ച് ഉണ്ടാക്കിയതാണ്. കലാകാരന്മാർ കഷ്ടപ്പെട്ടതിന്റെ ഷെയർ. അങ്ങനെ ഒരു സ്റ്റേജ്‌ഷോയിലും ഗണേശ്‌കുമാറിനെ ഒരു സ്‌കിറ്റിലോ പാട്ടിലോ കണ്ടിട്ടില്ല. ഞാൻ അതിന് അദ്ദേഹത്തെ കുറ്റം പറയില്ല, കാരണം സ്റ്റേജിൽ കയറി പാട്ടു പാടാനും സ്‌കിറ്റ് കളിക്കാനുമൊക്കെ കലാകാരനായിരിക്കണം. സലിംകുമാർ പറഞ്ഞു.
പക്ഷേ, ഇതുവരെയായിട്ടും ഞാൻ ഒരു ആനുകൂല്യവും വാങ്ങിയിട്ടില്ല. എനിക്കിത് ലഭിച്ചിട്ടുമില്ല. ഒരു ഭാരവാഹിയായിട്ട് വെറുതെ ഇരുന്നാൽ പോര അർഹതപ്പെട്ടവർക്ക് ആനുകൂല്യംകിട്ടിയോ എന്ന് അന്വേഷിക്കുകയും വേണം. മണ്ടുപറമ്പിലെ ഉണ്ണിക്കുപോലും അറിയാം അന്വേഷിച്ചിട്ടേ പറയാവൂ എന്ന്. ഞാൻ മമ്മുട്ടിക്കാണ് രാജിക്കത്തുകൊടുക്കേണ്ടത്. അദ്ദേഹത്തിനാണ് കൊടുക്കേണ്ടതും. ഗണേശ്‌കുമാറിന്റെ കൈയിൽ കൊടുക്കേണ്ട ആവശ്യമില്ല. ഇതൊന്നും ഒരു രാഷ്ട്രീയക്കാരനു മനസ്സിലാകില്ല. കലാകാരനേ മനസ്സിലാകൂ.
ഇൻഷുറൻസ് പോലുള്ള കാര്യങ്ങൾ അമ്മയുടെ മീറ്റിങ്ങിനകത്ത് പറയേണ്ട സംഭവങ്ങളാണെന്നും അല്ലാതെ തേർഡ് റേറ്റ് രാഷ്ട്രീയക്കാരനെപ്പോലെ തെരുവിൽ നിന്ന് വിളിച്ചു പറയേണ്ട സംഭവമല്ലെന്നും സലീം പറഞ്ഞു. വൈസ്പ്രസിഡന്റ് ആയിട്ട് ഇരുന്നാൽ പോരെന്നും കാര്യങ്ങൾ അന്വേഷിച്ചിട്ട് പത്രക്കാരുടെ മുന്നിൽ ഞെളിഞ്ഞിരിക്കണമെന്നും സലീം പറഞ്ഞു.