തിരുവനന്തപുരം: വടാക്കേഞ്ചേരി കൂട്ട ബലാൽസംഗ ഇരയോട് അശ്ലീല പരാമർശങ്ങൾ നടത്തിയ പേരാമംഗലം സിഐക്കെതിരെ ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൾ സെക്രട്ടറിക്ക് പരാതി നൽകാൻ പാർവ്വതിയുടെ നേതൃത്വത്തിൽ കൂട്ടായ്മ ഒരുങ്ങുന്നു. ഭാഗ്യലക്ഷ്മിയും പാർവ്വതിയും നടത്തിയ ഇടപെടലിനെത്തുടർന്നാണ് വീട്ടമ്മയുടെ അവസ്ഥ പുറം ലോകം അറിഞ്ഞത്. പൊലീസ് സ്റ്റേഷനിലേക്ക് ഒരു സ്ത്രീ പരാതിയുമായി ചെല്ലുമ്പോൾ എങ്ങനെയാണ് സ്വീകരിക്കപ്പെടുക എന്നതിന്റെ തെളിവാണ് വടക്കാഞ്ചേരിയിലെ യുവതിക്ക് സംഭവിച്ചതെന്ന് പാർവ്വതി പറയുന്നു.

സിഐ മണികണ്ഠനിൽ നിന്ന് ഇത്തരത്തിൽ ദുരനുഭവം ഉണ്ടായ നിരവധി പേർ പരാതി പറഞ്ഞു വിളിച്ചതോടെ ആഭ്യന്തരവകുപ്പ് പ്രിൻസിപ്പൾ സെക്രട്ടറിക്ക് ക്രോഡീകരിച്ച പരാതികൾ ഒരാഴ്ചക്കുള്ളിൽ സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് പാർവ്വതിയും ഒപ്പമുള്ളവരും. സിഐയെ പുറത്താക്കാൻ ആവശ്യപ്പെട്ട് പ്രിൻസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകാൻ ആഗ്രഹിക്കുന്നവർക്ക് പരാതി complaintsagainstmanikandanci@gmail.com എന്ന ഈമെയിൽ ഐഡിയിലേക്ക് അയക്കാമെന്നും പാർവതി പോസ്റ്റിൽ അറിയിക്കുന്നു.

പരാതി പറയാൻ വിളിച്ച ഭൂരിഭാഗം പേരും പേര് വെളിപ്പെടുത്താൻ തയ്യാറാവാത്തതിന് പിന്നിൽ പറയുന്ന കാരണം 'ഞങ്ങൾ തൃശൂർക്കാരാണ്' എന്നതാണ്. പേടി മൂലമാണ് പലരും ഒഴിഞ്ഞുമാറുന്നത്. എന്നാൽ തൃശൂർ സ്വദേശിയായ ശോഭ ബാലമുരളി സിഐ മണികണ്ഠനെതിരെ പരാതി നൽകാൻ മുന്നോട്ട് വന്നതായും പാർവ്വതി ഫേസ്‌ബുക്ക് പോസ്റ്റിൽ പങ്കുവെയ്ക്കുന്നു...

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

പ്രിയപ്പെട്ട സുഹൃത്തുക്കളെ ..

വടക്കാഞ്ചേരി സ്ത്രീ പീഡന കേസ് പ്രസക്തമാകുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം പൊലീസ് സ്റ്റേഷനിലേക്ക് ഒരു സ്ത്രീ പരാതിയുമായി പോയാൽ നേരിടേണ്ടി വരുന്ന അപമാനങ്ങളുടെ നേർ ചിത്രം നമുക്ക് ലഭിച്ചു എന്നുള്ളതുകൊണ്ടാണ്. ചട്ടം മുഴുവൻ കാറ്റിൽ പറത്തി കൊണ്ട് നടത്തുന്ന അന്വേഷണ പ്രഹസനങ്ങൾക്ക് പുറമേ കേട്ടാലറയ്ക്കുന അശ്ലീല ചോദ്യങ്ങളും ചേഷ്ടകളും ഭാഷയും കൊണ്ട് പരാതിക്കാരി വീണ്ടം പീഡിപ്പിക്കപ്പെടുന്നു,

'ഇവരിൽ ആരിൽ നിന്നാണ് നിനക്ക് ഏറ്റവും അധികം സുഖം ലഭിച്ചത് ' നിന്റെയൊക്കെ ഒരു രീതി എങ്ങനെയാ ഏത് സൈസാണ് കുടുതൽ ഇഷ്ടം ' നിന്റെ ശരീരത്തിൽ തൊട്ട സ്ഥലങ്ങൾ കാണിച്ച് താ' എന്നൊക്കെ തന്നോട് ചോദിച്ചതായി വടക്കാഞ്ചേരി സംഭവവുമായ ബന്ധപ്പെട്ട് ഇര പരസ്യമായി വ്യക്തമാക്കിയിരുന്നു. പൊലീസ് സ്റ്റേഷനിൽ നടന്ന കാര്യങ്ങളെ കുറിച്ച് ഇന്റേർണൽ എൻക്വയറി നടക്കുന്നുണ്ട് എന്ന് നാം ആശ്വസിക്കുന്നുണ്ട്. നടപടി വരുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.

ആ കാത്തിരിക്കുന്ന വേളയിൽ എന്നെ പലരും ബന്ധപ്പെട്ട് പേരാമംഗലം CI മണികണ്ഠനിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ പറയുകയുണ്ടായി. റെയിൽവേ സ്റ്റേഷനിൽ നിന്നും മടങ്ങി വന്ന യുവാവിനോട് നിന്റെ അമ്മയെ ചെയ്യാനാണോ അങ്ങോട്ട് പോയത് എന്ന് അർത്ഥം വരുന്ന അശ്ലീല പദമുപയോഗിച്ച് ചോദിച്ചത് തുടങ്ങി പലരും പല അനുഭവങ്ങളും പറഞ്ഞു.

പക്ഷേ പേര് വച്ച് പരാതിപ്പെടാൻ പറഞ്ഞവരിൽ പലരും മടിച്ചു. 'ഞങ്ങൾ തൃശൂർക്കാരാണ് എന്നാണ് അവർ പറഞ്ഞത് .എന്നാൽ തൃശൂർ സ്വദേശിനി ശോഭ ബാലമുരളിക്ക് CI മണികണ്ഠനിൽ നിന്നുണ്ടായ ദുരനുഭവം അവർ ഉറക്കെ പറയാൻ തയ്യാറാവുന്നു . തന്റെ സഹോദരനെയും 21 വയസ്സുള്ള അദ്ദേഹത്തിന്റെ മകളെയും 40 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും ആക്രമിച്ചവരെ കുറിച്ച് പരാതിപ്പെടാൻ രാത്രി രണ്ട് മണിക്ക് ഒരു ലേഡി വില്ലേജ് ഓഫീസറും അവരുടെ ഭർത്താവ് Bnsl executive engineer ഉം മറ്റ് ഒരു lady advocate കൂടി പോയ ഇവരെ പ്രസ്തുത നിയമ പാലകൻ തെറി പറഞ്ഞു, തൊട്ടടുത്ത് ചെറിക്കടുത്ത് നിന്ന് അലറി ഭയപ്പെടുത്തി. കൈ കൊണ്ട് അശ്ലീല ആംഗ്യം കാട്ടി.

ഇതിനെ സംബന്ധിച്ച് പരാതി എഴുതിയെങ്കിലും പരാതിപ്പെടാത്തത് നല്ലവനായ ACP കൈ എടുത്ത് തൊഴുത് മാപ്പ് അപേക്ഷിച്ചതിനാലാണ്. ഒക്ടോബർ മാസം ആറാം തീയതിയാണ് ഇത് നടന്നത് '
വടക്കാഞ്ചേരി വിഷയത്തിൽ ഇരയ്ക്ക് നേരിട്ട ദുരനുഭവം അറിഞ്ഞപ്പോൾ വീണ്ടും പരാതി നൽകാൻ തയ്യാറാവുകയാണ് ഈ മാന്യമഹിള.

ഇത് പോലെ പലർക്കും പരാതി ഉണ്ടാകും എന്ന് ഇപ്പോൾ എനിക്കുറപ്പുണ്ട്. പേരു് വച്ച് പരാതി പറയാൻ താല്പര്യമുള്ളവർ ഞാൻ തരുന്ന Mail ID ലേക്ക് എഴുതുക. മണികണ്ഠൻ CI യെ നടപടിയെടുത്ത് പുറത്താക്കണം എന്നാവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകുന്ന പരാതിയിൽ ഉൾപ്പെടുത്താനാണ് അത് - complaintsagainst manikandanci@gmail.com. ഇത് എല്ലാവരും share ചെയ്യണം. നമുക്ക് ദിവസവവും ഇല്ല. എത്രയും വേഗം മറുപടി കിട്ടണം. ഈ ആഴ്ച പരാതി കൊടുക്കേണ്ടതാണ്.

complaintsagainstmanikandanci@gmail.com