പനാജി: ഗോവയിൽ നടന്ന നാൽപത്തിയഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ റഷ്യൻ സിനിമയായ ലെവിയാതിന് സുവർണമയൂരം. അലക്‌സാണ്ടർ സുഖ്‌റോവാണ് സിനിമ സംവിധാനം ചെയ്തത്. മികച്ച നടനുള്ള പുരസ്‌കാരം രണ്ടു പേർ പങ്കുവച്ചു. അലക്‌സി സെറിബ്രികോവ് (ലെവിയാത്ത), ബംഗാളി നടൻ ദുലൻ സർക്കാർ എന്നിവരാണ് അവാർഡ് പങ്കിട്ടത്.