ചെന്നൈ: ഒരുകാലത്ത് തെന്നിന്ത്യൻ സിനിമാ ലോകത്തെ അടക്കിവാണവരായ താരറാണികളും താരരാജാക്കന്മാരും വീണ്ടും ഒത്തുചേർന്നു. എട്ട് വർഷമായി തുടരുന്ന പതിവു തെറ്റിക്കാതെയാണ് താരങ്ങൾ വീണ്ടും ഒത്തു ചേർന്നത്. തങ്ങളുടെ സൗഹൃദം വീണ്ടും ഊട്ടിയുറപ്പിക്കാൻ വേണ്ടിയുള്ള ഒത്തു ചേരലിൽ ഇത്തവ കളർക്കോഡായത് പർപ്പിൾ വസ്ത്രമായിരുന്നു.

ചെന്നൈയിലെ മഹാബലിപുരത്തെ ഒരു റിസോർട്ടിൽ വച്ചായിരുന്നു താരസംഗമം. സുഹാസിനിയും ലിസി ലക്ഷ്മിയുമായിരുന്നു പരിപാടിയുടെ മുഖ്യ സംഘാടകർ. പർപ്പിൾ നിറമുള്ള വസ്ത്രം ധരിച്ചാണ് എല്ലാവരും പരിപാടിയിൽ പങ്കെടുത്തത്. രിപാടി കൊഴുപ്പിക്കാൻ പഴയ സിനിമാഗാനങ്ങൾ ഉൾപ്പെടുത്തിയ ഗാനമേളയും സംഘടിപ്പിച്ചു. മേനക, പാർവതി, ശോഭന, സുമലതല, നദിയ മൊയ്തു, രേവതി, ചിരഞ്ജീവി, ഖുശ്‌ബു, റഹ്മാൻ, ശരത്കുമാർ, രാധിക, ജയസുധ, രമ്യ കൃഷ്ണൻ, അംബിക, വെങ്കിടേഷ് തുടങ്ങിയവർ പങ്കെടുത്തു.