- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉറക്കത്തിനിടെ 38കാരി വിഴുങ്ങിപ്പോയ വെപ്പുപല്ല് അന്നനാളത്തിൽ കുടുങ്ങിക്കിടന്നു!15 മിനിട്ടിനുള്ളിൽ എൻഡോസ്‌കോപ്പി ശസ്ത്രക്രിയ നടത്തിയതോടെ ജീവിതത്തിലേക്ക് അത്ഭുതകരമായ മടങ്ങിവരവ്;യുവതിക്ക് ലഭിച്ചത് ദൈവാനുഗ്രഹമെന്ന് ഡോക്ടർമാർ
റാസൽഖൈമ : ഉറക്കത്തിനിടെ യുവതിയുടെ വെപ്പ്പല്ല് അന്നനാളത്തിൽ കുടുങ്ങി !റാസൽഖൈമയിലാണ് സംഭവം. 38 കാരിയായ ഫിലിപ്പിനോ യുവതിയാണ് ഉറക്കത്തിനിടെ വെപ്പുപല്ല് വിഴുങ്ങിയത്. നിമിഷങ്ങൾക്കകം ഇവരെ ആശുപത്രിയിൽ എത്തിച്ചതിനാൽ തലനാരിഴ്ക്കാണ് ദുരന്തം ഒഴിവായത്. ഉറക്കത്തിനിടെ അസ്വസ്ഥതയും ദാഹവും അനുഭവപ്പെട്ടതിനെ തുടർന്ന് എഴുന്നേറ്റ് വെള്ളം കുടിച്ചപ്പോഴാണ് പല്ല് വിഴുങ്ങിപ്പോയ കാര്യം യുവതി അറിഞ്ഞത്.ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 15 മിനിട്ടിനുള്ളിൽ നടത്തിയ എൻഡോസ്‌കോപ്പി ശസ്ത്രക്രിയയിലൂടെ വെപ്പുപല്ല് പുറത്തെടുക്കാനായി. യുവതിയുടെ അന്നനാളത്തിന്റെ മധ്യഭാഗത്ത് പല്ല് കുടുങ്ങിക്കിടക്കുകയായിരുന്നുവെന്നും അത്ഭുതകരമായാണ് ഇവർക്ക് ജീവിതത്തിലേക്ക് മടങ്ങി വരാൻ സാധിച്ചതെന്നും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ.മറിയം അൽ ഖത്തരി പറഞ്ഞു.
റാസൽഖൈമ : ഉറക്കത്തിനിടെ യുവതിയുടെ വെപ്പ്പല്ല് അന്നനാളത്തിൽ കുടുങ്ങി !റാസൽഖൈമയിലാണ് സംഭവം. 38 കാരിയായ ഫിലിപ്പിനോ യുവതിയാണ് ഉറക്കത്തിനിടെ വെപ്പുപല്ല് വിഴുങ്ങിയത്. നിമിഷങ്ങൾക്കകം ഇവരെ ആശുപത്രിയിൽ എത്തിച്ചതിനാൽ തലനാരിഴ്ക്കാണ് ദുരന്തം ഒഴിവായത്.
ഉറക്കത്തിനിടെ അസ്വസ്ഥതയും ദാഹവും അനുഭവപ്പെട്ടതിനെ തുടർന്ന് എഴുന്നേറ്റ് വെള്ളം കുടിച്ചപ്പോഴാണ് പല്ല് വിഴുങ്ങിപ്പോയ കാര്യം യുവതി അറിഞ്ഞത്.ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 15 മിനിട്ടിനുള്ളിൽ നടത്തിയ എൻഡോസ്‌കോപ്പി ശസ്ത്രക്രിയയിലൂടെ വെപ്പുപല്ല് പുറത്തെടുക്കാനായി.
യുവതിയുടെ അന്നനാളത്തിന്റെ മധ്യഭാഗത്ത് പല്ല് കുടുങ്ങിക്കിടക്കുകയായിരുന്നുവെന്നും അത്ഭുതകരമായാണ് ഇവർക്ക് ജീവിതത്തിലേക്ക് മടങ്ങി വരാൻ സാധിച്ചതെന്നും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ.മറിയം അൽ ഖത്തരി പറഞ്ഞു.