- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂമിയിലെ മലാഖയുടെ വേഷമണിഞ്ഞ പാർവ്വതിക്ക് മുൻതൂക്കം; ഉദാഹരണം സൂജാതയുമായി മഞ്ജു വാര്യരും ഒപ്പത്തിനൊപ്പം; ഫഹദും സുരാജും തൊണ്ടിമുതലും ദൃക്സാക്ഷിയുമായി പരസ്പര പോരിൽ; പശുവുമായി നന്ദുവും പാതിയിലൂടെ ഇന്ദ്രൻസും കടുത്ത പോരാട്ടത്തിന്;മികച്ച ചിത്രമാവാൻ ടേക്ക് ഓഫും അങ്കമാലി ഡയറീസും തൊണ്ടിമുതലും; ചലച്ചിത്ര അവാർഡുകൾക്കായി പോര് കടുപ്പം; പ്രഖ്യാപനം 12 മണിക്ക്
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വ്യാഴാഴ്ച പ്രഖ്യാപിക്കും. കടുത്ത മത്സരമാണ് ഇത്തവണ നടക്കുന്നത്. സംവിധായകൻ ടി.വി ചന്ദ്രൻ ചെയർമാനായ ജൂറിയാണ് അവാർഡുകൾ നിർണയിക്കുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12നാണ് പ്രഖ്യാപനം. മികച്ച നടിമാരുടെ മത്സരത്തിന് മഞ്ജു വാര്യരും പാർവ്വതിയും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. ഇറാഖിൽ തീവ്രവാദികളുടെ പിടിയലകപ്പെട്ട മലയാളി നഴ്‌സുമാരുടെ അതിജീവനത്തിന്റെ കഥ പറഞ്ഞ ടേക് ഓഫിലെ പ്രകടനത്തിന് പാർവതിയും ഉദാഹരണം സുജാതയിലെ ടൈറ്റിൽ വേഷം അവിസ്മരണീയമാക്കിയതിന് മഞ്ജുവാര്യരും മികച്ച നടിമാരുടെ മത്സരത്തിന് അവസാന റൗണ്ടിലുണ്ട്. ഇതിൽ പാർവ്വതിക്ക് മുൻതൂക്കം കിട്ടുമെന്നാണ് സൂചന. കണ്ണൂരിന്റെ രാഷ്ട്രീയം പ്രമേയമായ ഈട, കള്ളന്റെ കഥ പറഞ്ഞ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങളിലെ നിമിഷയുടെ പ്രകടനവും പരിഗണിക്കപ്പെട്ടു. സഞ്ജു സുരേന്ദ്രന്റെ ഏദനും അവാർഡ് പ്രതീക്ഷ ഏറെയാണ്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും നിരവധി അവാർഡുകൾ വാരിക്കൂട്ടാൻ രംഗത്തുണ്ട്. അഭിനയത്തിന് ഫഹദ് ഫാസ
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വ്യാഴാഴ്ച പ്രഖ്യാപിക്കും. കടുത്ത മത്സരമാണ് ഇത്തവണ നടക്കുന്നത്. സംവിധായകൻ ടി.വി ചന്ദ്രൻ ചെയർമാനായ ജൂറിയാണ് അവാർഡുകൾ നിർണയിക്കുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12നാണ് പ്രഖ്യാപനം.
മികച്ച നടിമാരുടെ മത്സരത്തിന് മഞ്ജു വാര്യരും പാർവ്വതിയും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. ഇറാഖിൽ തീവ്രവാദികളുടെ പിടിയലകപ്പെട്ട മലയാളി നഴ്‌സുമാരുടെ അതിജീവനത്തിന്റെ കഥ പറഞ്ഞ ടേക് ഓഫിലെ പ്രകടനത്തിന് പാർവതിയും ഉദാഹരണം സുജാതയിലെ ടൈറ്റിൽ വേഷം അവിസ്മരണീയമാക്കിയതിന് മഞ്ജുവാര്യരും മികച്ച നടിമാരുടെ മത്സരത്തിന് അവസാന റൗണ്ടിലുണ്ട്. ഇതിൽ പാർവ്വതിക്ക് മുൻതൂക്കം കിട്ടുമെന്നാണ് സൂചന. കണ്ണൂരിന്റെ രാഷ്ട്രീയം പ്രമേയമായ ഈട, കള്ളന്റെ കഥ പറഞ്ഞ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങളിലെ നിമിഷയുടെ പ്രകടനവും പരിഗണിക്കപ്പെട്ടു.
സഞ്ജു സുരേന്ദ്രന്റെ ഏദനും അവാർഡ് പ്രതീക്ഷ ഏറെയാണ്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും നിരവധി അവാർഡുകൾ വാരിക്കൂട്ടാൻ രംഗത്തുണ്ട്. അഭിനയത്തിന് ഫഹദ് ഫാസിലും, സുരാജ് വെഞ്ഞാറുമൂടും തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തെ മുൻനിർത്തി രംഗത്തുണ്ട്. സംവിധാനം, തിരക്കഥ എന്നീ അവാർഡുകൾക്കും ഈ ചിത്രം അവസാന റൗണ്ടിലെത്തി. മികച്ച നടനാകാൻ ഹേ ജൂഡിലെ പ്രകടനത്തിലൂടെ നിവിൻ പോളിയും കാറ്റ് എന്ന ചിത്രത്തിലൂടെ ആസിഫ് അലിയും രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രത്തിലൂടെ ബിജു മേനോനും മാറ്റുരയ്ക്കുന്നു. കാറ്റിലെ പ്രകനടത്തിന് മുരളി ഗോപി സഹനടനുള്ള അന്തിമപട്ടികയിലുണ്ട്. ഹേ ജൂഡിനും നിരവധി അവാർഡുകൾ കിട്ടാൻ സാധ്യതയുണ്ട്. മമ്മൂട്ടിയും മോഹൻലാലും അവസാന റൗണ്ട് മത്സരത്തിനില്ല. മോഹൻലാലിന്റെ വില്ലനെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കണ്ടിരുന്നത്.
മികച്ച ചിത്രം, സംവിധാനം എന്നീ അവാർഡുകൾക്ക് ഇത്തവണ പോരാട്ടം ശക്തമാണ്. സഞ്ജു സുരേന്ദ്രൻ (ഏദൻ) മഹേഷ് നാരായണൻ (ടേക്ക് ഓഫ്), പ്രിയനന്ദനൻ (പാതിരാക്കാലം), സുദേവൻ (അകത്തോ പുറത്തോ), അരുൺകുമാർ അരവിന്ദ് (കാറ്റ്) എന്നിവർ തമ്മിലാണ് പ്രധാന മത്സരം. 110 ചിത്രങ്ങളിൽ നിന്നും ജൂറി അവസാനം പരിഗണിച്ച മറ്റ് ചിത്രങ്ങൾക്കും അവാർഡ് സാധ്യത ഏറെയാണ്. സനൽകുമാർ ശശിധരന്റെ എസ്.ദുർഗ, ഈ മ യൗ (ലിജോ ജോസ് പെല്ലിശേരി) പറവ (സൗബിൻ ഷാഹിർ), ഈട (ബി.അജിത്കുമാർ) ഭയാനകം(ജയരാജ്), ടെലിസ്‌കോപ്(എം.ബി.പത്മകുമാർ), പശു (എം.ഡി.സുകുമാരൻ), കിണർ (എം.എ.നിഷാദ്), സ്വയം(ആർ.ശരത്), ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള(അൽത്താഫ് സി. സലീം), വിശ്വാസപൂർവം മൻസൂർ (പി.ടി.കുഞ്ഞുമുഹമ്മദ്)തുടങ്ങിയ ചിത്രങ്ങൾ വിവിധ അവാർഡുകൾക്കു പരിഗണിക്കപ്പെടാം.
ആദ്യ ഘട്ടത്തിൽ ജൂറി അംഗങ്ങൾ രണ്ടു ഗ്രൂപ്പായി തിരിഞ്ഞു കണ്ടതിൽ മികച്ച 20-21 സിനിമകൾ എല്ലാവരും ചേർന്നു വീണ്ടും കണ്ടു. അവസാന റൗണ്ടിൽ എത്തുന്ന അഞ്ചോ ആറോ ചിത്രങ്ങൾക്കായിരിക്കും പ്രധാന അവാർഡുകൾ. സനൽകുമാർ ശശിധരന്റെ വിവാദ ചിത്രം എസ്.ദുർഗ മത്സര രംഗത്തുണ്ട്. മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നിവിൻ പോളി, ജയസൂര്യ, ദുൽഖർ സൽമാൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ബിജു മേനോൻ, ടൊവിനോ തോമസ് തുടങ്ങിയവർ നായകന്മാരായ ചിത്രങ്ങൾ മത്സര രംഗത്തുണ്ടായിരുന്നു.
സംവിധായകൻ ടി.വി.ചന്ദ്രൻ ചെയർമാനായ ജൂറിയിൽ സംവിധായകരായ ഡോ.ബിജു, മനോജ് കാന, സൗണ്ട് എൻജിനീയർ വിവേക് ആനന്ദ്, ക്യാമറാമാൻ സന്തോഷ് തുണ്ടിയിൽ, സംഗീത സംവിധായകൻ ജെറി അമൽദേവ്, തിരക്കഥാകൃത്ത് ചെറിയാൻ കൽപകവാടി, എഴുത്തുകാരനും നിരൂപകനുമായ ഡോ.എം.രാജീവ്കുമാർ, നടി ജലജ എന്നിവരാണ് അംഗങ്ങൾ. ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവാണു മെംബർ സെക്രട്ടറി.