ന്യൂഡൽഹി: അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങളിൽ മലയാളി തിളക്കം. ജയരാജാണ് മികച്ച സംവിധയാകൻ. ഭയാനകമാണ് സിനിമ. തൊണ്ടി മുതലും ദൃക്‌സാക്ഷിയും മികച്ച മലയാള സിനിമയായി. മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം ആളൊരുക്കം ആണ്. തൊണ്ടു മുതലും ദൃക്‌സാക്ഷിയും ടേക് ഓഫ്, ആളൊരുക്കം, ഭയാനകം  എന്നിവയെ ജൂറി പ്രശംസ കൊണ്ട് മൂടി.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ടേക്ക് ഓഫ് എന്നി ചിത്രങ്ങളിലെ മികച്ച അഭിനയത്തിനാണ് ഫഹദ് ഫാസിലിന് പുരസ്‌ക്കാരം ലഭിച്ചത്. ഇരു ചിത്രങ്ങളിലും ഗംഭീര പ്രകടനമാണ് ഫഹദ് കാഴ്ചവെയ്ക്കുന്നത്.

കഥേതര വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള പുരസ്‌ക്കാരം മലയാളിയായ അനീസ് കെ.എം സംവിധാനം ചെയ്ത സ്ലവ് ജെനസിസിന് ലഭിച്ചു.

ആദിവാസി ഗോത്രമായ പണിയ സമുദായത്തെ കുറിച്ചുള്ള ചിത്രമാണ് ഇത്.

സിനിമാ അവാർഡുകൾ ഇങ്ങനെ

മികച്ച നടി ശ്രീദേവി- മോം
മികച്ച സഹനടി- ദിവ്യ ദത്ത (ഹിരാത)
മികച്ച സഹനടൻ- ഫഹദ് ഫാസിൽ
മികച്ച സംവിധായകൻ- ജയരാജ് (ഭയാനകം)
മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം- ആളൊരുക്കം
മികച്ച നോൺഫീച്ചർ ഫിലിം- വാട്ടർ ബേബി
കഥേതര വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം മലയാളിയായ അനീസ് കെ.എം സംവിധാനം ചെയ്ത സ്ലേവ് ജെനസിസിന്.
പണിയ സമുദായത്തെക്കുറിച്ചുള്ള ചിത്രമാണ് 'സ്ലേവ് ജെനസിസ്'.
മികച്ച നിരൂപകൻ- ഗിരിർ ഝാ
പ്രത്യേക ജൂറി പരാമർശം നേടിയ ചിത്രം- (മറാത്തി ചിത്രം) മോർഹിയ ഒഡീഷ ചിത്രം (മനേനി)
പാർവതി(ടേക്ക് ഓഫ്) യ്ക്കും പങ്കജ് ത്രിപാഠി(ന്യൂട്ടൺ)ക്കും പ്രത്യേക ജൂറി പരാമർശം
മികച്ച മലയാള സിനിമ- തൊണ്ടിമുതലും ദൃക്സാക്ഷിയും (ദിലീഷ് പോത്തൻ)
മികച്ച ബംഗാളി ഫിലിം- മയൂരക്ഷി
മികച്ച ഹിന്ദി ചിത്രം- ന്യൂട്ടൺ
മികച്ച തമിഴ് ചിത്രം- ടു ലെറ്റ്
മികച്ച തെലുഗ് ചിത്രം- ഗസ്സി അറ്റാക്ക്
മികച്ച കൊറിയോഗ്രഫി- ഗണേശ് ആചാര്യ
മികച്ച എഫക്ട്സ്- ബാഹുബലി 2
മികച്ച സംഗീത സംവിധായകൻ- എ.ആർ റഹ്മാൻ (കാട്ര് വെളിയിടൈ)
മികച്ച ഗാനരചയിതാവ്- ജയൻ പ്രദാൻ
മികച്ച പശ്ചാത്തലസംഗീതം- എ.ആർ റഹ്മാൻ (മോം)
മികച്ച പ്രൊഡക്ഷൻ ഡിസൈൻ- സന്തോഷ് രാജ് (ടേക്ക് ഓഫ്)
എഡിറ്റിങ്- റിമ ദാസ് (വില്ലേജ് റോക്ക് സ്റ്റാർ)
മികച്ച തിരക്കഥ- സജീവ് പാഴൂർ (തൊണ്ടിമുതലും ദൃക്സാക്ഷിയും)
മികച്ച അവലംബിത തിരക്കഥ- ജയരാജ് (ഭയാനകം)
മികച്ച ക്യാമറാമാൻ- നിഖിൽ എസ് പ്രവീൺ (ഭയാനകം)
മികച്ച ഗായിക- സാക്ഷ ത്രിപതി
മികച്ച ഗായകൻ- കെ.ജെ യേശുദാസ് (പോയ് മറഞ്ഞ കാലം)