ന്യൂഡൽഹി: അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങളിൽ മലയാളി തിളക്കം. ജയരാജാണ് മികച്ച സംവിധയാകൻ. ഭയാനകമാണ് സിനിമ. തൊണ്ടി മുതലും ദൃക്‌സാക്ഷിയും മികച്ച മലയാള സിനിമയായി. മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം ആളൊരുക്കം ആണ്. തൊണ്ടു മുതലും ദൃക്‌സാക്ഷിയും ടേക് ഓഫ്, ആളൊരുക്കം, ഭയാനകം എന്നിവയെ ജൂറി പ്രശംസ കൊണ്ട് മൂടി.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ടേക്ക് ഓഫ് എന്നി ചിത്രങ്ങളിലെ മികച്ച അഭിനയത്തിനാണ് ഫഹദ് ഫാസിലിന് പുരസ്‌ക്കാരം ലഭിച്ചത്. ഇരു ചിത്രങ്ങളിലും ഗംഭീര പ്രകടനമാണ് ഫഹദ് കാഴ്ചവെയ്ക്കുന്നത്.

കഥേതര വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള പുരസ്‌ക്കാരം മലയാളിയായ അനീസ് കെ.എം സംവിധാനം ചെയ്ത സ്ലവ് ജെനസിസിന് ലഭിച്ചു. ആദിവാസി ഗോത്രമായ പണിയ സമുദായത്തെ കുറിച്ചുള്ള ചിത്രമാണ് ഇത്.