- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കമ്മട്ടിപ്പാടത്തിലെ പ്രകടനത്തിലൂടെ വിനായകൻ മികച്ച നടൻ; അനുരാഗ കരിക്കിൻ വെള്ളത്തിലൂടെ രജീഷ വിജയൻ മികച്ച നടി; വിധു വിൻസെന്റ് മികച്ച സംവിധായക; അവാർഡുകൾ വാരിക്കൂട്ടി മാൻഹോൾ; ജനമനസുകളിൽ ഇടംപിടിച്ച ചിത്രമായി മഹേഷിന്റെ പ്രതികാരം; ഒഎൻവിക്കും ജയചന്ദ്രനും കാംബോജിക്കും അവാർഡുകൾ
തിരുവനന്തപുരം: കമ്മട്ടിപ്പാടത്തിലെ ഗംഗയെ അന്വശരനാക്കിയ വിനായകൻ പോയ വർഷത്തെ ഏറ്റവും മികച്ച നടനുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കി. ചാനലുകളുടേത് അടക്കമുള്ള അവാർഡ് നിശകളിൽ പിന്തള്ളപ്പെട്ട വിനായകന് അർഹിക്കുന്ന അംഗീകാരം നല്കാൻ സംസ്ഥാന സർക്കാരിന്റ ജൂറി മുന്നോട്ടുവന്നു. അനുരാഗ കരിക്കിൻവെള്ളം എന്ന ചിത്രത്തിലൂടെ രജീഷ വിജയൻ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. സമൂഹത്തിലെ മാറ്റിനിർത്തപ്പെട്ടവരുടെ കഥ പറഞ്ഞ മാൻഹോൾ എന്ന ചിത്രത്തിലൂടെ വിധു വിൻസെന്റ് മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരത്തിന് അർഹയായി. മന്ത്രി എ.കെ. ബാലനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. 68 സിനിമകളാണ് പുരസ്‌കാരത്തിന് എത്തിയത്. പ്രശസ്ത ഒഡീഷ സംവിധായകനും ക്യാമറാമാനുമായ എ.കെ.ബിർ അധ്യക്ഷനായ പത്തംഗ ജൂറിയാണ് അവാർഡ് നിർണയം നടത്തിയത്. മഹേഷിന്റെ പ്രതികാരം അടക്കമുള്ള ചിത്രങ്ങൾക്കും അർഹിച്ച അവാർഡുകൾ ലഭിച്ചു. ഏറ്റവും മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാർഡാണ് ഫഹദ് ഫാസിൽ നായകനായ മഹേഷിന്റെ പ്രതികാരം സ്വന്തമാക്കിയത്. അവാർഡുകൾ ഇങ്ങനെ മികച്ച നടൻ: വിനായകൻ (കമ്മട്ടിപ്പാടം) മ
തിരുവനന്തപുരം: കമ്മട്ടിപ്പാടത്തിലെ ഗംഗയെ അന്വശരനാക്കിയ വിനായകൻ പോയ വർഷത്തെ ഏറ്റവും മികച്ച നടനുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കി. ചാനലുകളുടേത് അടക്കമുള്ള അവാർഡ് നിശകളിൽ പിന്തള്ളപ്പെട്ട വിനായകന് അർഹിക്കുന്ന അംഗീകാരം നല്കാൻ സംസ്ഥാന സർക്കാരിന്റ ജൂറി മുന്നോട്ടുവന്നു. അനുരാഗ കരിക്കിൻവെള്ളം എന്ന ചിത്രത്തിലൂടെ രജീഷ വിജയൻ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. സമൂഹത്തിലെ മാറ്റിനിർത്തപ്പെട്ടവരുടെ കഥ പറഞ്ഞ മാൻഹോൾ എന്ന ചിത്രത്തിലൂടെ വിധു വിൻസെന്റ് മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരത്തിന് അർഹയായി. മന്ത്രി എ.കെ. ബാലനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.
68 സിനിമകളാണ് പുരസ്‌കാരത്തിന് എത്തിയത്. പ്രശസ്ത ഒഡീഷ സംവിധായകനും ക്യാമറാമാനുമായ എ.കെ.ബിർ അധ്യക്ഷനായ പത്തംഗ ജൂറിയാണ് അവാർഡ് നിർണയം നടത്തിയത്. മഹേഷിന്റെ പ്രതികാരം അടക്കമുള്ള ചിത്രങ്ങൾക്കും അർഹിച്ച അവാർഡുകൾ ലഭിച്ചു. ഏറ്റവും മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാർഡാണ് ഫഹദ് ഫാസിൽ നായകനായ മഹേഷിന്റെ പ്രതികാരം സ്വന്തമാക്കിയത്.
അവാർഡുകൾ ഇങ്ങനെ
മികച്ച നടൻ: വിനായകൻ (കമ്മട്ടിപ്പാടം)
മികച്ച നടി: രജീഷ വിജയൻ (അനുരാഗ കരിക്കിൻ വെള്ളം)
മികച്ച സംവിധായകൻ: വിധുവിൻസെന്റ് (മാൻഹോൾ)
മികച്ച സിനിമ: മാൻഹോൾ
മികച്ച സ്വഭാവ നടൻ: മണികണ്ഠൻ (കമ്മട്ടിപ്പാടം)
മികച്ച സ്വഭാവ നടി: വി.കെ.കാഞ്ചന
തിരക്കഥാകൃത്ത്: ശ്യാം പുഷ്‌കരൻ (മഹേഷിന്റെ പ്രതികാരം)
നവാഗത സംവിധായകൻ: ഷാനവാസ് വാവക്കുട്ടി (കിസ്മത്ത്)
മികച്ച കുട്ടികളുടെ ചിത്രം: കോലുമിട്ടായി
പിന്നണി ഗായകൻ: സൂരജ് സന്തോഷ്
പിന്നണി ഗായിക: ചിത്ര
മികച്ച മേക്കപ്പ് മാൻ: എൻ.ജി.റോഷൻ
കഥാകൃത്ത്: സലിം കുമാർ (കറുത്ത യഹൂദൻ)
ബാലതാരം (ആൺ): ചേതൻ ജയലാൽ (ഗപ്പി)
മികച്ച സിനിമാ ഗ്രന്ഥം: സിനിമ മുതൽ സിനിമ വരെ
മികച്ച സിനിമാ ലേഖനം: വെളുത്ത തിരശീലയിലെ കറുത്ത ഉടലുകൾ