- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിലക്കെന്ന് പറഞ്ഞു വിരട്ടുന്നവനെ വിലക്കുകൊണ്ട് തന്നെ നേരിടാൻ സിനിമാ പ്രവർത്തകർ! ലിബർട്ടി ബഷീറിന് വിലക്കേർപ്പെടുത്തി ഫിലിം വിതരണക്കാരുടെ നടപടി
കൊച്ചി: വിലക്കിനെ വിലക്കു കൊണ്ടു നേരിടാൻ ഉറച്ച് ഫിലിം വിതരണക്കാരുടെ പുതിയ നടപടി. എപ്പോഴും സിനിമ വിലക്കുമെന്ന് പറഞ്ഞ് വിരട്ടുന്ന എക്‌സിബിറ്റേഴ്‌സ് അസോസിയേഷനെ വിലക്കിത്തന്നെ നേരിടാനാണ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ തീരുമാനം. ലിബർട്ടി ബഷീറടക്കമുള്ള എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ ഭാരവാഹികളുടെ തിയേറ്ററുകളിൽ 18 മുതൽ സിനിമ റില
കൊച്ചി: വിലക്കിനെ വിലക്കു കൊണ്ടു നേരിടാൻ ഉറച്ച് ഫിലിം വിതരണക്കാരുടെ പുതിയ നടപടി. എപ്പോഴും സിനിമ വിലക്കുമെന്ന് പറഞ്ഞ് വിരട്ടുന്ന എക്‌സിബിറ്റേഴ്‌സ് അസോസിയേഷനെ വിലക്കിത്തന്നെ നേരിടാനാണ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ തീരുമാനം.
ലിബർട്ടി ബഷീറടക്കമുള്ള എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ ഭാരവാഹികളുടെ തിയേറ്ററുകളിൽ 18 മുതൽ സിനിമ റിലീസ് ചെയ്യില്ലെന്ന് വിതരണക്കാരുടെ സംഘടന തീരുമാനിച്ചു. നേരിടാൻ പത്തിന് ഫെഡറേഷന്റെ യോഗം ചേരുമെന്ന് ലിബർട്ടി ബഷീർ അറിയിച്ചു.ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ,സെക്രട്ടറി അക്കര സാജു, ട്രഷറർ കവിതാ സാജു എന്നിവരുടെ തീയേറ്ററുകളിൽ 18 മുതൽ റിലീസിന് സിനിമ നൽകില്ല.
വിലക്ക് ഫെഡറേഷൻ അംഗങ്ങൾക്കിടയിലും ഭിന്നതയുണ്ടാക്കുമെന്നാണ് വിതരണക്കാർ കരുതുന്നത്. എന്നാൽ ഫെഡറേഷൻ അംഗങ്ങൾ ഒറ്റക്കെട്ടാണെന്നും പത്തിന് യോഗം ചേർന്ന് ഭാവി പരിപാടികൽ തീരുമാനിക്കുമെന്നും ലിബർട്ടി ബഷീർ പറഞ്ഞു.
വൈഡ് റിലീസിനെ ചൊല്ലിയുള്ള തർക്കമാണ് ഫെഡറേഷനെ വിലക്കുന്നതടക്കമുള്ള നടപടികളിലേക്ക് വിതരണക്കാരെ എത്തിച്ചത്.മമ്മൂട്ടിയുടെ അട്ടോപ്യയിലെ രാജാവും പ്രൃഥ്വരാജിന്റെ ഡബിൾബാരലും ചാലക്കുടിയിൽ റിലീസ് ചെയ്തതിനെ ഫെഡറേഷൻ ചോദ്യം ചെയ്തിരുന്നൂ. ഈ സിനിമകൾക്ക് തീയേറ്ററുകളിൽ നിന്നുള്ള വരുമാനവിഹിതം കുറച്ചേ നൽകൂ എന്ന് ലിബർട്ട ബഷീർ പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനത്തോടെയാണ് വിതരണക്കാർ യോഗം ചേർന്ന് ഈ ഫെഡറേഷൻ ഭാരവാഹികളെ വിലക്കിയത്. ഭാരവാഹികളുടെ തീയേറ്ററുകളിൽ സിനിമയില്ലെങ്കിൽ മറ്റു തീയേറ്ററുകളിലും സിനിമയുണടാകില്ലെന്ന് ലിബർട്ടി ബഷീർ ഓർമിപ്പിച്ചു.