- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്നലെ വരെ സിനിമ ഓടിക്കാതെ സിനിമാക്കാരെ പേടിപ്പിച്ചിരുന്ന ലിബർട്ടി ബഷീറും കൂട്ടുകാരും സിനിമ തേടി പിറകെ നടക്കുന്നു; സംഘടനാ ഭാരവാഹികളുടെ തിയേറ്ററുകളിൽ മാത്രം സിനിമയില്ല; അംഗങ്ങൾ കൂട്ടമായി ദിലീപിന്റെ സംഘടനയിലേക്ക്
കൊച്ചി: തിയറ്റർ ഉടമകളുടെ പുതിയ സംഘടനക്ക് രൂപം നൽകുന്നത് നല്ല ഉദ്ദേശ്യത്തോടെ എന്ന് സിനിമ നടൻ ദിലീപ്. തിയറ്റർ അടച്ചിടുന്ന അവസ്ഥ ഇനി ഉണ്ടാവില്ല. സിനിമയെ സ്‌നേഹിക്കുന്നവരെയും പ്രേക്ഷകരെയും തിയറ്റർ സമരം നിരാശപ്പെടുത്തി. പുതിയ സംഘടനക്ക് സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ പേരുടെയും പിന്തുണയുണ്ടെന്നമായിരുന്നു ദിലീപ് പറഞ്ഞിരുന്നത്. പുതിയ സംഘടനയുടെ ചെയർമാനായ ദിലീപിന്റെ വാക്കുകൾക്ക് അനുസരിച്ചല്ല സിനിമാ മേഖലയിലെ ഇപ്പോഴത്തെ നീക്കങ്ങൾ. ലബിർട്ടി ബഷീറിനും അനുയായികൾക്കും പുതിയ ചിത്രങ്ങൾ നൽകില്ലെന്നാണ് പുതിയ തീരുമാനം. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ അന്ത്യം കുറിക്കുന്നതിനാണ് ഈ നീക്കം. കളക്ഷന്റെ അമ്പത് ശതമാനം തങ്ങൾക്ക് വേണമെന്ന വാദവുമായാണ് സിനിമാ സമരം തുടങ്ങുന്നത്. ക്രിസ്മസ് റിലീസിന് മുമ്പ് പ്രശ്‌ന പരിഹാരം പ്രതീക്ഷിച്ചു. എന്നാൽ നടന്നില്ല. ലിബർട്ടി ബഷീറും ഫെഡറേഷൻ ഭാരവാഹികളുമായിരുന്നു ഇതിന് കാരണം. ഇത് പൊളിക്കാനാണ് ദിലീപിന്റെ നേതൃത്വത്തിൽ സംഘടന വന്നത്. സമരവും ബഹിഷ്‌കരിക്കലും ഇനിയുണ്ടാകില്ലെന്നും പറഞ്ഞു. നിരവ
കൊച്ചി: തിയറ്റർ ഉടമകളുടെ പുതിയ സംഘടനക്ക് രൂപം നൽകുന്നത് നല്ല ഉദ്ദേശ്യത്തോടെ എന്ന് സിനിമ നടൻ ദിലീപ്. തിയറ്റർ അടച്ചിടുന്ന അവസ്ഥ ഇനി ഉണ്ടാവില്ല. സിനിമയെ സ്‌നേഹിക്കുന്നവരെയും പ്രേക്ഷകരെയും തിയറ്റർ സമരം നിരാശപ്പെടുത്തി. പുതിയ സംഘടനക്ക് സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ പേരുടെയും പിന്തുണയുണ്ടെന്നമായിരുന്നു ദിലീപ് പറഞ്ഞിരുന്നത്. പുതിയ സംഘടനയുടെ ചെയർമാനായ ദിലീപിന്റെ വാക്കുകൾക്ക് അനുസരിച്ചല്ല സിനിമാ മേഖലയിലെ ഇപ്പോഴത്തെ നീക്കങ്ങൾ. ലബിർട്ടി ബഷീറിനും അനുയായികൾക്കും പുതിയ ചിത്രങ്ങൾ നൽകില്ലെന്നാണ് പുതിയ തീരുമാനം. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ അന്ത്യം കുറിക്കുന്നതിനാണ് ഈ നീക്കം.
കളക്ഷന്റെ അമ്പത് ശതമാനം തങ്ങൾക്ക് വേണമെന്ന വാദവുമായാണ് സിനിമാ സമരം തുടങ്ങുന്നത്. ക്രിസ്മസ് റിലീസിന് മുമ്പ് പ്രശ്‌ന പരിഹാരം പ്രതീക്ഷിച്ചു. എന്നാൽ നടന്നില്ല. ലിബർട്ടി ബഷീറും ഫെഡറേഷൻ ഭാരവാഹികളുമായിരുന്നു ഇതിന് കാരണം. ഇത് പൊളിക്കാനാണ് ദിലീപിന്റെ നേതൃത്വത്തിൽ സംഘടന വന്നത്. സമരവും ബഹിഷ്‌കരിക്കലും ഇനിയുണ്ടാകില്ലെന്നും പറഞ്ഞു. നിരവധി ആളുകളുടെ പരിശ്രമത്തിന്റെ ഫലമായി ഒരു സിനിമ പ്രദർശനത്തിന് വരുമ്പോൾ പ്രദർശിപ്പിക്കില്ലെന്ന് പറയുന്നത് ശരിയല്ല. ഒരു കൂടിയാലോചന പോലും ഇല്ലാതെ സ്വീകരിച്ച തീരുമാനമാണിത്. പുതിയ സംഘടന താൽകാലികമായി രൂപീകരിക്കുന്നതല്ല. മലയാള സിനിമയുടെ കൂട്ടായ്മയാണിത്. ശക്തമായി മുന്നോട്ടു പോകും. ഭാവിയിൽ പുതിയ സംഘടനക്കായിരിക്കും പ്രാധാന്യം ലഭിക്കുകയെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു.
എന്നാൽ ഇതൊന്നുമല്ല നടപ്പാക്കുന്നത്. ക്രിസ്മസ് റിലീസ് തടസ്സപ്പെടുത്തിയവർക്ക് പണി നൽകാനാണ് തീരുമാനം. സമരം നടത്തിയ കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികളുടെ തിയേറ്ററുകൾക്ക് വിതരണക്കാർ റിലീസ്ചിത്രങ്ങൾ നൽകുന്നില്ലെന്നതാണ് പുതിയവിവാദം. ഇതുസംബന്ധിച്ച് ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ മുഖ്യമന്ത്രി പിണറായി വിജയന് പരാതിനൽകി. 19-ന് പുറത്തിറങ്ങുന്ന ദുൽഖർ സൽമാൻ ചിത്രം 'ജോമോന്റെ സുവിശേഷങ്ങൾ'ക്ക് ചില തിയേറ്ററുകളിൽ റിലീസ് അനുവദിക്കുന്നില്ലെന്നാണ് പരാതി. എക്സിബിറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികളുൾപ്പെടെയുള്ള 10 പേരുടെ 25 തിയേറ്ററുകൾക്കെതിരെയാണ് നീക്കം. തലശ്ശേരി, മാവേലിക്കര, കാഞ്ഞാണി, മഞ്ചേരി, ഇടപ്പള്ളി, തൃപ്പൂണിത്തുറ, കഴക്കൂട്ടം, ചാലക്കുടി എന്നിവിടങ്ങളിലെ തിയേറ്ററുകളാണിവ.
ഫെഡറേഷനിലെ ബാക്കി സാധാരാണ അംഗങ്ങൾക്കെല്ലാം സിനിമ നൽകുന്നുമുണ്ട്. എന്നാൽ ഫെഡറേഷനെ വിട്ട് പുതിയ സംഘടനയിൽ ചേരണമെന്നതാണ് ആവശ്യം. ഇത് എല്ലാവരും അംഗീകരിക്കുന്നുമുണ്ട്. ഇതോടെ ഇരുപതോളം അംഗങ്ങൾ മാത്രമുള്ള സംഘടനയായി ലിബർട്ടി ബഷീറിന്റെ ഫെഡറേഷൻ മാറിക്കഴിഞ്ഞുവെന്നതാണ് യാഥാർത്ഥ്യം. ഇതോടെ രണ്ട് പതിറ്റാണ്ടായി സിനിമയുടെ നിയന്ത്രണം ഫെഡറേഷന് നഷ്ടപ്പെടുകയാണ്. മുമ്പ് മ്ാക്ടയുമായി ബന്ധപ്പെട്ട വിവാദങ്ങളെ കൈകാര്യം ചെയ്ത രീതിയാണ് നിർമ്മാതാക്കളും സിനിമാക്കാരും ബഷീറിനെതിരേയും സ്വീകരിച്ചത്. ഇവിടെ സർക്കാരും പിന്തുണയുമായി ഒപ്പം ചേർന്നു.
പുതിയ ചിത്രങ്ങൾ ലഭിക്കാത്ത സാഹചര്യത്തെ ലിബർട്ടി ബഷീറും കൂട്ടരും ഗൗരവത്തോടെയാണ് കാണുന്നത്. കേരളത്തിലെ തിയേറ്ററുകളിൽ ഇനിയൊരു സമരമുണ്ടാകില്ലെന്ന് പ്രഖ്യാപിച്ച നടൻ ദിലീപിന്റെ വാക്കുകൾ പൊള്ളയാണെന്ന് തെളിയിക്കുന്നതാണ് ഇതെന്ന് ഫെഡറേഷൻ ഭാരവാഹികൾ കുറ്റപ്പെടുത്തുന്നു. സിനിമാമേഖലയിലെ കരാറുകൾ ലംഘിക്കുന്നതരത്തിലാണ് ചിലനിർമ്മാതാക്കളും വിതരണക്കാരും പെരുമാറുന്നത്. ഇത് ദിലീപിന്റെ അറിവോടെയും പിന്തുണയോടും കൂടിയാണെന്നാണ് ഫെഡറേഷനിലെ ഭാരവാഹികൾ കരുതുന്നത്.നിർമ്മാതാക്കളും വിതരണക്കാരും പകപോക്കുന്ന തരത്തിൽ പെരുമാറുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രിയുടെ വാക്കുകൾ വിശ്വസിച്ചാണ് സമരത്തിൽനിന്ന് പിന്മാറിയതെന്നും അവർ ആരോപിക്കുന്നു. എന്നാൽ സമരം പിൻവലിക്കണമെന്ന് ക്രിസ്മസിന് മുമ്പ് സർക്കാർ സമരക്കാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വഴങ്ങിയില്ല. അതുകൊണ്ട് ഈ വിഷയത്തിലും സർക്കാർ ഇടപെടില്ല. ഇപ്പോഴത്തെ പ്രശ്‌ന പരിഹാരം സാധ്യമാക്കിയത് സിനിമാക്കാരാണ്. അതിനാൽ അവർ തന്നെ പരിഹാരമുണ്ടാകട്ടേ എന്നാണ് സർക്കാർ പക്ഷം.
തലശ്ശേരിയിലെ ലിബർട്ടി പാരഡൈസ്, ഫെഡറേഷൻ ജനറൽ സെക്രട്ടറി ഷാജു അഗസ്റ്റിൻ അക്കരയുടെ ചാലക്കുടിയിലെ അഗസ്റ്റി, അക്കര, വൈസ് പ്രസിഡന്റുമാരായ സന്തോഷിന്റെ മാവേലിക്കരയിലെ വള്ളക്കാൽ കോംപ്‌ളക്‌സ്, ജേക്കബിന്റെ കാഞ്ഞാണിയിലെ സിംല എന്നിവ ഉൾപ്പെടെ 25 തിയറ്ററുകൾക്കാണ് പുതിയ സിനിമകൾ ഇല്ലാത്തത്. കഴക്കൂട്ടം, തൃപ്പൂണിത്തുറ, ഇടപ്പള്ളി, പരപ്പനങ്ങാടി, മഞ്ചേരി എന്നിവിടങ്ങളിലടക്കം ഫെഡറേഷൻ നിർവാഹകസമിതി അംഗങ്ങളുടെ തിയറ്ററുകളിലും ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണെന്ന് ലിബർട്ടി ബഷീർ പറയുന്നു. പുതിയ സംഘടനയുടെ പ്രസിഡന്റ് നടൻ ദിലീപ് ഫെഡറേഷൻ അംഗങ്ങളെ ഭീഷണിപ്പെടുത്തി സംഘടനയിൽ ചേർക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, തങ്ങൾ ആർക്കും ഉപരോധം ഏർപ്പെടുത്തിയിട്ടില്‌ളെന്ന് നിർമ്മാതാക്കളും വിതരണക്കാരും പൊതുവിൽ പറയുന്നു. മലയാള സിനിമ ഏതൊക്കെ തിയറ്ററിൽ പ്രദർശിപ്പിക്കണമെന്ന് നിർമ്മാതാക്കളും വിതരണക്കാരും തീരുമാനിക്കുമെന്ന് പുതിയ സംഘടനയുടെ രൂപവത്കരണ യോഗത്തിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജി. സുരേഷ്‌കുമാർ പറഞ്ഞിരുന്നു. ഏതാണ്ട് ഇതേരീതിയിൽ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് സിയാദ് കോക്കറും പ്രതികരിച്ചു. തങ്ങളുടെ പടങ്ങൾ എവിടെ കളിക്കണമെന്ന് തങ്ങളാണ് തീരുമാനിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
ഈ മാസം 19ന് ദുൽഖർ സൽമാൻ നായകനായ സത്യൻ അന്തിക്കാടിന്റെ 'ജോമോന്റെ സുവിശേഷങ്ങളും' 20ന് മോഹൻലാൽ നായകനായ 'മുന്തിരിവള്ളികൾ തളിർക്കുമ്പോള'ും റിലീസാകും. 25ന് തിരുവനന്തപുരത്ത് സിനിമപ്രവർത്തകരുടെ ചർച്ച മന്ത്രി എ.കെ. ബാലന്റെ സാന്നിധ്യത്തിൽ നടക്കുകയും ചെയ്യും. ഈ ചർച്ചക്കുശേഷം ഭാവികാര്യങ്ങൾ തീരുമാനിക്കുമെന്ന് ബഷീർ പറഞ്ഞു.