- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോളീവുഡ് രീതിയിൽ ചിത്രീകരിച്ച '369' മറ്റന്നാൾ പ്രദർശനത്തിന് എത്തും; മുഴുനീള ഡാർക് ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി നടൻ ജയസൂര്യ; നാദിർഷ ലോഞ്ച് ചെയ്ത ട്രെയലർ യൂടൂബിൽ തരംഗമാകുന്നു; സംവിധായകൻ ജെഫിൻ ജോയ് അണിനിരത്തുന്നത് യുവതാരങ്ങളെ; ട്രെയലർ ഇവിടെ കാണാം
തിരുവനന്തപുരം: റൈറ്റ് ആങ്കിൾ പിക്‌ച്ചേഴ്‌സ് ആൻഡ് മാഗ്നറ്റ് മൂവീസിന്റെ ബാനറിൽ ജെഫിൻ ജോയി കഥയും സംവിധാനവും നിർവ്വഹിക്കുന്ന '369' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയ്‌ലറും പുറത്തിറക്കി. നടൻ ജയസൂര്യ ആണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. ട്രെയലറിന് ഇതിനോടകം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഒരു ഡാർക് ത്രില്ലറായ ചിത്രം മറ്റന്നാൾ പ്രദർശനത്തിന് എത്തും. സംവിധായകൻ നാദിർഷയാണ് ട്രെയലർ ലോഞ്ച് ചെയ്തത്. ഇഫാർ ഇന്റർനാഷണൽ ആണ് വിതരണം. തന്നെയും കാമുകിയേയും ചുറ്റിപ്പറ്റിയുണ്ടാകുന്ന ഒരു നിഗൂഡ സംഭവത്തിൽ പൊലീസ് നിസ്സഹായരായി ഒന്നും ചെയ്യാൻ പറ്റാത്ത സാഹചര്യത്തിൽ കാര്യങ്ങൾ സ്വന്തം കൈകളിലേക്ക് എടുക്കേണ്ടി വരുന്നതും സത്യം അന്വേഷിച്ച് കണ്ടെത്തുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് 369 പറയുന്നത്. ഹോളീവുഡ് ശൈലിയിലാണ് ചിത്രീകരണം. കൊച്ചി തൃശ്ശൂർ, കുട്ടിക്കാനം, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്.വ്യത്യസ്തമായ രീതിയിൽ ചിത്രീകരിച്ചിരിക്കുന്ന '369' പേരുകൊണ്ട് തന്നെ സസ്‌പെൻസ് നില
തിരുവനന്തപുരം: റൈറ്റ് ആങ്കിൾ പിക്‌ച്ചേഴ്‌സ് ആൻഡ് മാഗ്നറ്റ് മൂവീസിന്റെ ബാനറിൽ ജെഫിൻ ജോയി കഥയും സംവിധാനവും നിർവ്വഹിക്കുന്ന '369' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയ്‌ലറും പുറത്തിറക്കി. നടൻ ജയസൂര്യ ആണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. ട്രെയലറിന് ഇതിനോടകം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഒരു ഡാർക് ത്രില്ലറായ ചിത്രം മറ്റന്നാൾ പ്രദർശനത്തിന് എത്തും. സംവിധായകൻ നാദിർഷയാണ് ട്രെയലർ ലോഞ്ച് ചെയ്തത്. ഇഫാർ ഇന്റർനാഷണൽ ആണ് വിതരണം.
തന്നെയും കാമുകിയേയും ചുറ്റിപ്പറ്റിയുണ്ടാകുന്ന ഒരു നിഗൂഡ സംഭവത്തിൽ പൊലീസ് നിസ്സഹായരായി ഒന്നും ചെയ്യാൻ പറ്റാത്ത സാഹചര്യത്തിൽ കാര്യങ്ങൾ സ്വന്തം കൈകളിലേക്ക് എടുക്കേണ്ടി വരുന്നതും സത്യം അന്വേഷിച്ച് കണ്ടെത്തുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് 369 പറയുന്നത്. ഹോളീവുഡ് ശൈലിയിലാണ് ചിത്രീകരണം.
കൊച്ചി തൃശ്ശൂർ, കുട്ടിക്കാനം, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്.വ്യത്യസ്തമായ രീതിയിൽ ചിത്രീകരിച്ചിരിക്കുന്ന '369' പേരുകൊണ്ട് തന്നെ സസ്‌പെൻസ് നിലനിർത്തുന്നു. അതോടൊപ്പം ഒരു മുഴുനീളൻ ത്രില്ലറായിരിക്കുമെന്നും അണിയറപ്രവർത്തകർ ഉറപ്പ് തരുന്നു. ചിത്രീകരിച്ചിരിക്കുന്ന രീതിയും പ്രേക്ഷകന് പുതിയ അനുഭവമായിരിക്കുമെന്നും ഉറപ്പ് തരുകയാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
ഒരു കൂട്ടം പുതുമുഖ യുവ താരങ്ങളാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഹേമന്ദ് മേനോൻ, ഷഫീഖ് റഹ്മാൻ അംബിക മോഹൻ, ആഷ്‌ലി ഐസക്ക്, നിതീഷ് രമേഷ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നർമ്മാണം അബിൻ ബേബി. എഡിറ്റിങ് രാജേഷ് ടച്ച്‌റിവർ പ്രദീപ് ബാബു ആണ് സംഗീതം നൽകിയിരിക്കുന്നത്. കലാസംവിധാനം ഗോവിന്ദ് രാജ്, വിജയ് യേശുദാസ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.