- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർമ്മാതാക്കൾ തീരുമാനം പുനപ്പരിശോധിക്കുന്നു; ഓടിക്കൊണ്ടിരിക്കുന്ന ചിത്രങ്ങൾ തിയേറ്ററുകളിൽനിന്നു പിൻവലിക്കില്ല; മലയാള ചിത്രങ്ങളില്ലാതാകുന്നത് അന്യഭാഷാ സിനിമകൾക്കു സഹായകരമാകും; തീരുമാനം തിങ്കളാഴ്ച പ്രഖ്യാപിച്ചേക്കും
തിരുവനന്തപുരം: സിനിമാ പ്രതിസന്ധിയുടെ ഭാഗമായി ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന സിനിമകൾ തിയേറ്ററുകളിൽനിന്ന് പിൻവലിക്കേണ്ടെന്ന് നിർമ്മാതാക്കൾ തീരുമാനിച്ചതായി സൂചന. പുതിയ ചിത്രങ്ങളുടെ റിലീസിങ് മാറ്റിവച്ചതിനു പുറമേ ഓടിക്കൊണ്ടിരിക്കുന്ന ചിത്രങ്ങളും പിൻവലിക്കാനായിരുന്നു ബുധനാഴ്ചത്തെ തീരുമാനം. അമീർഖാന്റെ ദംഗൽ, വിശാലിന്റെ കത്തിസണ്ടെ തുടങ്ങിയ സിനിമകൾ കേരളത്തിൽ വെള്ളിയാഴ്ച റിലീസ് ചെയ്യുമെന്ന് തിയേറ്റർ ഉടമകൾ അറിയിച്ചിരുന്നു. നിലവിൽ ഓടിക്കൊണ്ടിരിക്കുന്നവ പിൻവലിക്കുന്നത് അന്യഭാഷ സിനിമകൾക്ക് കൂടുതൽ സഹായകരമാവുമെന്ന വിലയിരുത്തലിലാണ് നിർമ്മാതാക്കൾ തീരുമാനം പുനപ്പരിശോധിക്കുന്നത്. ഇക്കാര്യത്തിൽ നിർമ്മാതാക്കൾക്കിടയിൽ അഭിപ്രായഐക്യം ഉണ്ടായിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. തീരുമാനം സംബന്ധിച്ച പ്രഖ്യാപനം തിങ്കളാഴ്ചയെ ഉണ്ടാകൂ എന്നു കരുതുന്നു. വരുമാനം പങ്കുവയ്ക്കുന്നത് സംബന്ധിച്ച തർക്കമാണ് സംഘടനകളെ രണ്ടു ചേരിയിലാക്കിയത്. മന്ത്രി എ.കെ. ബാലൻ സിനിമാ സംഘടനകളുമായി നടത്തിയ ചർച്ചയും പൊളിഞ്ഞ സാഹചര്യത്തിലാണ് നിർമ്മാതാക്കളുടെയു
തിരുവനന്തപുരം: സിനിമാ പ്രതിസന്ധിയുടെ ഭാഗമായി ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന സിനിമകൾ തിയേറ്ററുകളിൽനിന്ന് പിൻവലിക്കേണ്ടെന്ന് നിർമ്മാതാക്കൾ തീരുമാനിച്ചതായി സൂചന. പുതിയ ചിത്രങ്ങളുടെ റിലീസിങ് മാറ്റിവച്ചതിനു പുറമേ ഓടിക്കൊണ്ടിരിക്കുന്ന ചിത്രങ്ങളും പിൻവലിക്കാനായിരുന്നു ബുധനാഴ്ചത്തെ തീരുമാനം.
അമീർഖാന്റെ ദംഗൽ, വിശാലിന്റെ കത്തിസണ്ടെ തുടങ്ങിയ സിനിമകൾ കേരളത്തിൽ വെള്ളിയാഴ്ച റിലീസ് ചെയ്യുമെന്ന് തിയേറ്റർ ഉടമകൾ അറിയിച്ചിരുന്നു. നിലവിൽ ഓടിക്കൊണ്ടിരിക്കുന്നവ പിൻവലിക്കുന്നത് അന്യഭാഷ സിനിമകൾക്ക് കൂടുതൽ സഹായകരമാവുമെന്ന വിലയിരുത്തലിലാണ് നിർമ്മാതാക്കൾ തീരുമാനം പുനപ്പരിശോധിക്കുന്നത്. ഇക്കാര്യത്തിൽ നിർമ്മാതാക്കൾക്കിടയിൽ അഭിപ്രായഐക്യം ഉണ്ടായിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. തീരുമാനം സംബന്ധിച്ച പ്രഖ്യാപനം തിങ്കളാഴ്ചയെ ഉണ്ടാകൂ എന്നു കരുതുന്നു.
വരുമാനം പങ്കുവയ്ക്കുന്നത് സംബന്ധിച്ച തർക്കമാണ് സംഘടനകളെ രണ്ടു ചേരിയിലാക്കിയത്. മന്ത്രി എ.കെ. ബാലൻ സിനിമാ സംഘടനകളുമായി നടത്തിയ ചർച്ചയും പൊളിഞ്ഞ സാഹചര്യത്തിലാണ് നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകൾ കടുത്ത നിലപാട് സ്വീകരിച്ചത്.