ങ്കർ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം യന്തിരൻ ടുവിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചെന്നൈയിലെ സാലിഗ്രമമാണ് ചിത്ത്രത്തിന്റെ ലൊക്കേഷനായി ഇപ്പോൾ തെരഞ്ഞെടുത്തിരിക്കുന്നത്. ചിത്രത്തിനായി വേണ്ട ബോംബ് സ്‌ഫോടനങ്ങളും മറ്റുമാണ് ഇപ്പോൾ ഷൂട്ടിങ് നടക്കുന്നത്.

പലപ്പോഴും ഷൂട്ടിങ് ജനങ്ങൾക്ക് കൗതുകമാകാറുള്ളപ്പോൾ സാലിഗ്രമാ നിവാസികൾക്ക് ഇപ്പോൾ ഉറക്കമില്ലാതായിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല. രജനികാന്ത് അക്ഷയ് കുമാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാകുന്ന 'യന്തിരൻ 2' വിന്റെ സ്ഫോടനരംഗങ്ങളാണ് ഇപ്പോൾ ചിത്രീകരിക്കുന്നത്. എന്നാൽ സ്ഫോടനത്തിന്റെ ഉഗ്രശബ്ദം കാരണം സ്ഥലവാസികൾ ഭീതിയിലാണെന്നാണ് റിപ്പോർട്ട്.

ഉഗ്രസ്ഫോടനശേഷിയുള്ള സ്ഫോടകവസ്തുക്കൾ കണ്ടെയ്നർ ടാങ്കിൽ നിറച്ച് ലക്ഷ്വറി കാർ അതിൽ ഇടിപ്പിക്കുന്ന ഒരു രംഗം ചിത്രീകരിച്ചിരുന്നു. റിയലിസ്റ്റികായി ചിത്രീകരിച്ച ഈ രംഗത്തിലെ ഉഗ്രസ്ഫോടനം കാരണം സമീപപ്രദേശങ്ങളിലെ വീടുകൾ പോലും കുലുങ്ങിയതായും പരാതിയുണ്ട്. വലിയ മിലിട്ടറി ടാങ്കറുകളും നൂറുകണക്കിന് ആളുകളും ചിത്രീകരണത്തിൽ ഉൾപ്പെട്ടിരുന്നു. ബോംബ് സ്ഫോടനങ്ങളെല്ലാം യാഥാർത്ഥ്യമായാണ് ചിത്രീകരിക്കുന്നത്. അതിനാൽ ഫിലിം യൂണിറ്റിന് പോലും ശബ്ദം ക്രമീകരിക്കാനോ സ്ഫോടനം മൂലമുണ്ടാകുന്ന പുക നിയന്ത്രിക്കാനോ കഴിഞ്ഞിരുന്നില്ല. ഇതോടെ ഭീതിയിലായിരിക്കുന്നത് പാവം ജനങ്ങളും.

ഒരാഴ്ചയായി ചിത്രീരകണം തുടരുകയാണ്. എന്നാൽ ഈ രംഗങ്ങളിൽ രജനിയോ അക്ഷയ്യോ പങ്കെടുക്കുന്നില്ല.ചിത്രത്തിൽ ഏമി ജാക്‌സനാണ് നായിക. 2010ലെ ബ്ലോക്‌ബസ്റ്റർ ചിത്രം യന്തിരന്റെ രണ്ടാം ഭാഗമാണ് യന്തിരൻ ടു.