- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈക്കിൽ റോഡിലൂടെ വലിച്ചിഴച്ച് മുന്നോട്ടുകൊണ്ടുപോയി; വേദന കൊണ്ടുപുളഞ്ഞെങ്കിലും പിന്നിലിരുന്നയാളുടെ കഴുത്തിന്റെ പിടിവിട്ടില്ല; അയൽവാസിയുടെ പണബാഗ് തട്ടിയെടുത്ത ക്രിമിനൽ ഗ്യാങ്ങിനെ ത്രില്ലിങ് ആക്ഷനിലൂടെ കീഴടക്കി അനീഷ്.ജി.മേനോൻ; സിനിമയെ വെല്ലുന്ന ആക്ഷൻ സീൻ വളാഞ്ചേരിയിൽ
കോഴിക്കോട്: സംഘട്ടനരംഗങ്ങൾ സിനിമയിൽ കാണുമ്പോൽ പ്രേക്ഷകർ പറയാറുണ്ട്: ഇതൊക്കെ സിനിമയിലേ നടക്കൂവെന്ന്അശരണരുടെയും ദുർബലരുടെയും രക്ഷകനായി നായകൻ പ്രത്യക്ഷപ്പെടുന്നതും വില്ലനെ ഇടിച്ചുപരത്തി നീതി നേടി കൊടുക്കുന്നതും കണ്ട് തിയേറ്ററിൽ ഇരുന്ന് കൈയടിക്കുന്നവരാണ് ഏറെപ്പേരും. സത്യം കെട്ടുകഥയേക്കാൾ വിചിത്രമാണെന്ന് പറയുന്ന പോലെയാണ് യഥാർഥ ജീവിതത്തിൽ നിത്യവും നടക്കുന്ന സംഭവങ്ങൾ. ബൈക്കിലെത്തി മാല തട്ടിപ്പറിക്കൽ, പണം കൈക്കലാക്കൽ എന്നിങ്ങനെ തരം കിട്ടായാൽ എന്തും ചെയ്യുന്ന ക്രിമിനൽ ഗാങ്ങുകൾ വിലസുന്നത് പതിവായിരിക്കുന്നു.സിനിമയിൽ മാത്രമല്ല ജീവിതത്തിലും നായകവേഷം കെട്ടാമെന്ന് തെളിയിച്ചിരിക്കുകയാണ് ചലച്ചിത്ര താരം അനീഷ് ജി.മേനോൻ. ഒടിയൻ സിനിമയുടെ ചിത്രീകരണ ഇടവേളയിൽ വളാഞ്ചേരിയിലെ വീട്ടിലേക്ക് എത്തിയതായിരുന്നു അനീഷ്. വലിയൊരു നിലവിളി കേട്ടാണ് അനീഷ് വീടിന് പുറത്തേക്കിറങ്ങിയത്.സഹകരണ ബാങ്ക് കളക്ഷൻ ഏജന്റും, അയൽവാസിയുമായ വ്യക്തിയുടെ പണബാഗ് ബൈക്കിലെത്തിയ മൂവർ സംഘം തട്ടിപ്പറിക്കാൻ നോക്കുന്നതാണ് രംഗം. അധികമൊന്നും ആലോചിച്ചില്ല.
കോഴിക്കോട്: സംഘട്ടനരംഗങ്ങൾ സിനിമയിൽ കാണുമ്പോൽ പ്രേക്ഷകർ പറയാറുണ്ട്: ഇതൊക്കെ സിനിമയിലേ നടക്കൂവെന്ന്അശരണരുടെയും ദുർബലരുടെയും രക്ഷകനായി നായകൻ പ്രത്യക്ഷപ്പെടുന്നതും വില്ലനെ ഇടിച്ചുപരത്തി നീതി നേടി കൊടുക്കുന്നതും കണ്ട് തിയേറ്ററിൽ ഇരുന്ന് കൈയടിക്കുന്നവരാണ് ഏറെപ്പേരും. സത്യം കെട്ടുകഥയേക്കാൾ വിചിത്രമാണെന്ന് പറയുന്ന പോലെയാണ് യഥാർഥ ജീവിതത്തിൽ നിത്യവും നടക്കുന്ന സംഭവങ്ങൾ.
ബൈക്കിലെത്തി മാല തട്ടിപ്പറിക്കൽ, പണം കൈക്കലാക്കൽ എന്നിങ്ങനെ തരം കിട്ടായാൽ എന്തും ചെയ്യുന്ന ക്രിമിനൽ ഗാങ്ങുകൾ വിലസുന്നത് പതിവായിരിക്കുന്നു.സിനിമയിൽ മാത്രമല്ല ജീവിതത്തിലും നായകവേഷം കെട്ടാമെന്ന് തെളിയിച്ചിരിക്കുകയാണ് ചലച്ചിത്ര താരം അനീഷ് ജി.മേനോൻ. ഒടിയൻ സിനിമയുടെ ചിത്രീകരണ ഇടവേളയിൽ വളാഞ്ചേരിയിലെ വീട്ടിലേക്ക് എത്തിയതായിരുന്നു അനീഷ്.
വലിയൊരു നിലവിളി കേട്ടാണ് അനീഷ് വീടിന് പുറത്തേക്കിറങ്ങിയത്.സഹകരണ ബാങ്ക് കളക്ഷൻ ഏജന്റും, അയൽവാസിയുമായ വ്യക്തിയുടെ പണബാഗ് ബൈക്കിലെത്തിയ മൂവർ സംഘം തട്ടിപ്പറിക്കാൻ നോക്കുന്നതാണ് രംഗം. അധികമൊന്നും ആലോചിച്ചില്ല. ബൈക്കിന്റെ പുറകിലിരുന്നയാളുടെ കഴുത്തിൽ പിടികിട്ടിയതോടെ അവിടെ സംഘട്ടനമായി.
കുതറി രക്ഷപ്പെടാൻ ശ്രമിക്കുന്ന മൂവർസംഘം. കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്ന അനീഷ്. സിനിമാ സീനുകളെ വെല്ലുന്ന സംഘട്ടനത്തിലൂടെയാണ് താരം സംഘത്തെ പിടികൂടുന്നത്. പുറകിൽ ഇരിക്കുന്നയാളെ അനീഷ് പിടികൂടിയെങ്കിലും മോഷ്ടാക്കൾ താരത്തെ റോഡിലൂടെ വലിച്ചിഴച്ച് മീറ്ററുകളോളം മുന്നോട്ടുപോയി.
ബൈക്കിൽ വലിച്ചിഴച്ചെങ്കിലും പിടി വിടാൻ തയ്യാറാകാതിരുന്ന അനീഷ് ഒരാളെ സാഹസികമായി പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു. കോതമംഗലം സ്വദേശിയായ അൻസാറിനെയാണ് അനീഷ് പിടികൂടിയത്. ഇയാളെ പിന്നീട് പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു. ബാക്കിയുള്ള രണ്ട് പേരും ബൈക്കിൽ രക്ഷപ്പെട്ടിരുന്നു.
മോഷ്ടാക്കളെ പിടികൂടാനുള്ള ശ്രമത്തിനിടയിൽ അനീഷിന് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിൽ ചികിത്സ തേടിയ താരം ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. ഏഷ്യാനെറ്റ് ടെലിവിഷൻ ചാനലിൽ പ്രക്ഷേപണം ചെയ്ത മമ്മൂട്ടി ദി ബെസ്ററ് ആക്ടർ എന്ന പരിപാടിയിൽ റണ്ണർ അപ് ആയിരുന്നു അനീഷ്. അവിടെ നിന്നാണ് സിനിമയിലേക്കുള്ള ചുവട് വെയ്‌പ്പ്. അപ്പൂർവ്വരാഗം,മെമ്മറീസ്, ദൃശ്യം. ബെസ്റ്റ് ആക്ടർ, ഗ്രാമം, വീരപുത്രൻ എന്നിങ്ങനെ ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്