- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമ്മിലടിച്ച് സ്വയം മരണക്കുഴി തോണ്ടി മലയാളം സിനിമാ ലോകം; അന്യസംസ്ഥാന ചിത്രങ്ങൾ കേരളത്തിൽ നിന്നും ചാകര കൊയ്യുമ്പോൾ പെട്ടിയിൽ ഇരുന്ന് തുരുമ്പെടുത്ത് സൂപ്പർതാര ചിത്രങ്ങൾ; വരുമാനം പങ്കിടുന്ന കാര്യത്തിൽ നിർമ്മാതാക്കളും വിതരണക്കാരും തിയേറ്റർ ഉടമകളും തമ്മിൽ തർക്കം തുടരുന്നു; പ്രതിസന്ധി തീരാതെ രണ്ടാം വാരത്തിലേക്ക്
തിരുവനന്തപുരം: കേരളത്തിലെ തിയറ്ററുകളിൽ പുതിയ മലയാള ചിത്രങ്ങൾ എന്നു വരും? കുറച്ചു ദിവസങ്ങളായി സിനിമാ പ്രേമികളുടെ ചോദ്യമാണിത്. പുതിയ റിലീസുകളുമായി ബന്ധപ്പെട്ട് തീരുമാനം നീണ്ടു പോയി കൊണ്ടിരിക്കുകയാണ്. തിയറ്റർ വിഹിതം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത സിനിമാ സമരം രണ്ടാം വാരത്തിലേക്ക് കടക്കുന്നു. അപ്പോഴും പ്രശ്‌ന പരിഹാരമായില്ല. നിലവിൽ തിയറ്ററുകളിൽ പുതിയ മലയാള ചിത്രങ്ങൾ ഒന്നും തന്നെ ക്രിസ്തുമസ് റിലീസായി എത്തിയിട്ടില്ല. അന്യഭാഷാ ചിത്രങ്ങളാണ് ഈ അവസരം നന്നായി മുതലെടുക്കുന്നത്. മലയാള സിനിമയ്ക്ക് ക്രിസ്മസ് റിലീസ് നഷ്ടപ്പെട്ടപ്പോൾ ആമിർഖാൻ നായകനായ ദങ്കലും,വിശാലിന്റെ കത്തി സണ്ടൈയുമാണ് ബോക്സ് ഓഫീസിൽ നേട്ടമുണ്ടാക്കിയത്. കേരളത്തിൽ മൾട്ടിപ്ലെക്സുകളുടെ കേന്ദ്രമായ കൊച്ചിയിൽ കളക്ഷനിൽ റെക്കോർഡിട്ടിരിക്കുകയാണ് ആമിർ ഖാൻ ചിത്രം ദംഗൽ. കൊച്ചി മൾട്ടിപ്ലെക്സുകളിൽ ഏറ്റവും വേഗത്തിൽ അരക്കോടി കളക്ഷൻ നേടുന്ന ഹിന്ദി ചിത്രമെന്ന ഖ്യാതിയാണ് ദംഗൽ സ്വന്തമാക്കിയിരിക്കുന്നത്. ഫോറം കേരളയുടെ കണക്ക് പ്രകാരം മൂന്ന് ദിവസം കൊണ്ടാ
തിരുവനന്തപുരം: കേരളത്തിലെ തിയറ്ററുകളിൽ പുതിയ മലയാള ചിത്രങ്ങൾ എന്നു വരും? കുറച്ചു ദിവസങ്ങളായി സിനിമാ പ്രേമികളുടെ ചോദ്യമാണിത്. പുതിയ റിലീസുകളുമായി ബന്ധപ്പെട്ട് തീരുമാനം നീണ്ടു പോയി കൊണ്ടിരിക്കുകയാണ്. തിയറ്റർ വിഹിതം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത സിനിമാ സമരം രണ്ടാം വാരത്തിലേക്ക് കടക്കുന്നു. അപ്പോഴും പ്രശ്‌ന പരിഹാരമായില്ല. നിലവിൽ തിയറ്ററുകളിൽ പുതിയ മലയാള ചിത്രങ്ങൾ ഒന്നും തന്നെ ക്രിസ്തുമസ് റിലീസായി എത്തിയിട്ടില്ല.
അന്യഭാഷാ ചിത്രങ്ങളാണ് ഈ അവസരം നന്നായി മുതലെടുക്കുന്നത്. മലയാള സിനിമയ്ക്ക് ക്രിസ്മസ് റിലീസ് നഷ്ടപ്പെട്ടപ്പോൾ ആമിർഖാൻ നായകനായ ദങ്കലും,വിശാലിന്റെ കത്തി സണ്ടൈയുമാണ് ബോക്സ് ഓഫീസിൽ നേട്ടമുണ്ടാക്കിയത്. കേരളത്തിൽ മൾട്ടിപ്ലെക്സുകളുടെ കേന്ദ്രമായ കൊച്ചിയിൽ കളക്ഷനിൽ റെക്കോർഡിട്ടിരിക്കുകയാണ് ആമിർ ഖാൻ ചിത്രം ദംഗൽ. കൊച്ചി മൾട്ടിപ്ലെക്സുകളിൽ ഏറ്റവും വേഗത്തിൽ അരക്കോടി കളക്ഷൻ നേടുന്ന ഹിന്ദി ചിത്രമെന്ന ഖ്യാതിയാണ് ദംഗൽ സ്വന്തമാക്കിയിരിക്കുന്നത്. ഫോറം കേരളയുടെ കണക്ക് പ്രകാരം മൂന്ന് ദിവസം കൊണ്ടാണ് ദംഗൽ 50 ലക്ഷം പിന്നിട്ടത് (56.39 ലക്ഷം). മാലയാളത്തിലെ സൂപ്പർ താര ചിത്രങ്ങൾ പെട്ടിയിൽ തന്നെയാണ്.
തിയറ്റർ വിഹിതം പങ്കിടുന്ന കാര്യത്തിൽ നിർമ്മാതാക്കളും തിയറ്റർ ഉടമകളും തമ്മിൽ ഉടലെടുത്ത തർക്കം പരിഹരിക്കാൻ മന്ത്രി എ.കെ. ബാലൻ ബന്ധപ്പെട്ട സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞതോടെയാണ് ശക്തമായ നിലപാടെടുക്കാൻ നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകൾ തീരുമാനിച്ചത്. തിയറ്റർ വിഹിതം പങ്കിടുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കൂടുതൽ സമയം വേണമെന്ന് തിയറ്റർ ഉടമകൾ ആവശ്യപ്പെട്ടതോടെയാണ് ചർച്ച തീരുമാനമാകാതെ പിരിഞ്ഞത്. പ്രശ്‌നം പഠിക്കാൻ കമ്മിഷനെ നിയമിക്കാമെന്ന മന്ത്രിയുടെ നിർദ്ദേശം അംഗീകരിക്കപ്പെട്ടില്ല. അതുസംബന്ധിച്ചു പഠിക്കാൻ കൂടുതൽസമയം വേണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.
50-50 അനുപാതത്തിൽ തിയറ്റർ വിഹിതം വേണമെന്നാണ് ഉടമകളുടെ ആവശ്യം. ഈ നിർദ്ദേശം അംഗീകരിക്കാൻ കഴിയില്ലെന്നാണ് വിതരണക്കാരുടെയും നിർമ്മാതാക്കളുടെയും നിലപാട്. നിലവിൽ റിലീസിങ് ആഴ്ചയിൽ തിയറ്ററിൽനിന്ന് നിർമ്മാതാക്കൾക്ക് 60 ശതമാനവും തിയറ്റർ ഉടമകൾക്ക് 40 ശതമാനവുമെന്ന നിരക്കിലാണ് വരുമാന വിഹിതം. മൾട്ടിപ്ലക്‌സുകളിൽ 5050 അനുപാതത്തിലാണ് വിഹിതം പങ്കുവയ്ക്കുന്നത്. ഇതേ അനുപാതത്തിൽ തങ്ങൾക്കും വേണമെന്നാണ് എ ക്ലാസ് തിയറ്ററുകളുടെ സംഘടനയുടെ ആവശ്യം.
തിയറ്റർ വിഹിതം പങ്കുവെക്കുന്നതിൽ തീരുമാനം ആകാതെ വരുമ്പോൾ നാല് മലയാള ചിത്രങ്ങളാണ് റിലീസ് ചെയ്യാതെ പെട്ടിയിലിരിക്കുന്നത്. മോഹൻ ലാലും മീനയും പ്രധാന വേഷത്തിലെത്തുന്ന മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, പൃഥ്വിരാജ് ചിത്രം എസ്ര, സത്യൻ അന്തിക്കാട് ചിത്രം ജോമോന്റെ സുവിശേഷങ്ങൾ, ജയസൂര്യ നായകനായെത്തുന്ന ഫുക്രി തുടങ്ങിയ ചിത്രങ്ങളാണ് ക്രിസ്തുമസ് റിലീസിന് തയ്യാറെടുത്തത്.
ഇന്നുച്ചയ്ക്ക് മൂന്നിന് ചേരുന്ന കേരള ഫിലിം ചേംബർ യോഗത്തിലെ മുഖ്യവിഷയം വരുമാനം പങ്കുവയ്ക്കുന്നത് സംബന്ധിച്ച തർക്കം തന്നെ. മുഴുവൻ സിനിമാ വ്യവസായ സംഘടനകളുടെയും പൊതുവേദിയാണ് ചേംബർ. തർക്കം തീർന്നില്ലെങ്കിൽ നാളെ മറ്റൊരു ചർച്ച വിളിക്കുമെന്ന് ചേംബർ ജനറൽ സെക്രട്ടറി കെ.സി. ഇസ്മായിൽ പറഞ്ഞു
നിർമ്മാതാക്കളും വിതരണക്കാരും യോഗം ചേരും
ഫിലിം ചേംബർ യോഗത്തിന് മുൻപായി ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും സംയുക്തമായി യോഗം ചേരുന്നുണ്ട്. വരുമാനം സംബന്ധിച്ച് വ്യവസ്ഥയിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജി. സുരേഷ് കുമാർ പറഞ്ഞു.
തിയേറ്റർ ഉടമകളുടെ യോഗം നാളെ
ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ പൊതുയോഗം നാളെ കൊച്ചിയിൽ ചേരും. റിലീസിങ് തടഞ്ഞതിൽ ഒരു വിഭാഗം തിയേറ്റർ ഉടമകൾക്ക് വിയോജിപ്പുണ്ട്. തിയേറ്ററുകളുടെ നിലനില്പിന് പകുതി വിഹിതം ലഭിച്ചേ തീരൂവെന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ പറഞ്ഞു.
തിയേറ്ററുടമകളുടെ വാദങ്ങൾ
പ്രവർത്തന ചെലവ് വർദ്ധിച്ചു.
മൾട്ടിപ്‌ളക്‌സ് മോഡലാക്കാൻ ലക്ഷങ്ങൾ ചെലവാക്കി.
നിരവധി പുതിയ തിയേറ്ററുകൾ വന്നു.
വൈഡ് റിലീസ് വഴി നിർമ്മാതാക്കൾക്ക് വൻ വരുമാനം.
തിയേറ്ററുടമകൾ വൻതുക മുൻകൂർ നൽകുന്നു.