- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിയറ്ററുകൾ പൂർണമായും അടച്ചിട്ട് സമരം ശക്തമാക്കും; വിട്ടുവീഴ്ചയില്ലെന്ന് ആവർത്തിച്ച് നിർമ്മാതാക്കളും തിയറ്ററുടമകളും: സിനിമാ പ്രതിസന്ധി പുതിയ വഴിത്തിരിവിലേക്ക്
തിരുവനന്തപുരം: സിനിമാ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ തിയറ്ററുകൾ പൂർണമായും അടച്ചിട്ട് സമരം ശക്തമാക്കാൻ തിയേറ്ററുടമകളുടെ തീരുമാനം. സമരം പരിഹരിക്കാൻ സർക്കാർ ഇടപെലുണ്ടാകാത്ത സാഹചര്യത്തിലാണ് ഫെഡറേഷന് കീഴിലുള്ള കേരളത്തിലെ എ ക്ലാസ് തിയറ്ററുകൾ അടച്ചിടുന്ന നീക്കത്തിലേക്ക് ഫെഡറേഷൻ നീങ്ങുന്നത്. അതോടെ സിനിമാ പ്രതിസന്ധി പുതിയ വഇത്തിരിവിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്. ജനുവരി അവസാന വാരമെത്തുന്ന തമിഴ്-ഹിന്ദി റിലീസുകൾ കഴിഞ്ഞാൽ മറുഭാഷയിൽ നിന്ന് പ്രധാന റിലീസുകൾ ഇല്ല. അങ്ങനെയെങ്കിൽ തിയറ്ററുകളിൽ ഒരു ചിത്രവും ഉണ്ടാവുകയില്ല. മലയാള സിനിമ ഇനി റിലീസിന് നൽകേണ്ടെന്ന തീരുമാനത്തിനൊപ്പം നിലവിൽ പ്രദർശിപ്പിച്ചിരുന്ന ചിത്രങ്ങളും വിതരണക്കാരും നിർമ്മാതാക്കളും പിൻവലിച്ചിരുന്നു. നിറഞ്ഞ സദസ്സിൽ പ്രദർശനം തുടർന്ന പുലിമുരുകനും കട്ടപ്പനയിലെ ഋത്വിക് റോഷൻ ഉൾപെടെ ഉള്ള ചിത്രങ്ങളാണ് പിൻവലിച്ചിരുന്നത്. നിലവിൽ സിനിമാ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണണ് തങ്ങളുടെ ആവശ്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലേക്ക് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേ
തിരുവനന്തപുരം: സിനിമാ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ തിയറ്ററുകൾ പൂർണമായും അടച്ചിട്ട് സമരം ശക്തമാക്കാൻ തിയേറ്ററുടമകളുടെ തീരുമാനം. സമരം പരിഹരിക്കാൻ സർക്കാർ ഇടപെലുണ്ടാകാത്ത സാഹചര്യത്തിലാണ് ഫെഡറേഷന് കീഴിലുള്ള കേരളത്തിലെ എ ക്ലാസ് തിയറ്ററുകൾ അടച്ചിടുന്ന നീക്കത്തിലേക്ക് ഫെഡറേഷൻ നീങ്ങുന്നത്. അതോടെ സിനിമാ പ്രതിസന്ധി പുതിയ വഇത്തിരിവിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്. ജനുവരി അവസാന വാരമെത്തുന്ന തമിഴ്-ഹിന്ദി റിലീസുകൾ കഴിഞ്ഞാൽ മറുഭാഷയിൽ നിന്ന് പ്രധാന റിലീസുകൾ ഇല്ല. അങ്ങനെയെങ്കിൽ തിയറ്ററുകളിൽ ഒരു ചിത്രവും ഉണ്ടാവുകയില്ല.
മലയാള സിനിമ ഇനി റിലീസിന് നൽകേണ്ടെന്ന തീരുമാനത്തിനൊപ്പം നിലവിൽ പ്രദർശിപ്പിച്ചിരുന്ന ചിത്രങ്ങളും വിതരണക്കാരും നിർമ്മാതാക്കളും പിൻവലിച്ചിരുന്നു. നിറഞ്ഞ സദസ്സിൽ പ്രദർശനം തുടർന്ന പുലിമുരുകനും കട്ടപ്പനയിലെ ഋത്വിക് റോഷൻ ഉൾപെടെ ഉള്ള ചിത്രങ്ങളാണ് പിൻവലിച്ചിരുന്നത്. നിലവിൽ സിനിമാ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണണ് തങ്ങളുടെ ആവശ്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലേക്ക് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ നീങ്ങുന്നത്. അതോടെ തിയറ്ററിൽ പോയി സിനിമ കാണുക എന്ന പ്രേക്ഷകന്റെ സ്വപ്‌നമാണ് ഇല്ലാതാകുന്നത്.
ഡിസംബർ 16ന് സിനിമാ സമരം പ്രഖ്യാപിച്ചതിന് പിന്നാലെ വിവിധ സംഘടനകളുമായി മന്ത്രി എ കെ ബാലൻ ചർച്ച നടത്തിയിരുന്നു. വിട്ടുവീഴ്ചയ്ക്ക് ഇരുവിഭാഗവും തയ്യാറാകാത്തതിനെ തുടർന്ന് സമരം അലസിപ്പിരിയുകയായിരുന്നു. അമ്പത്- അമ്പത് അനുപാതത്തിൽ തിയറ്റർ വിഹിതമെന്ന നിലപാടിൽ തിയറ്ററുടമകളും നേരത്തെ നൽകി വന്ന വിഹിതത്തിൽ മാറ്റമില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും നിലപാട് ആവർത്തിച്ചിരിക്കെ സമവായ സാധ്യതയില്ലാത്ത ചർച്ചയ്ക്ക് സർക്കാരിനും താൽപ്പര്യമില്ല. സമരത്തെ തുടർന്ന് ഡിസംബർ 16 മുതൽ പുതിയ സിനിമകളുടെ ചിത്രീകരണവും നടക്കുന്നില്ല.
20 കോടിയിലേറെ രൂപയുടെ നഷ്ടമാണ് ക്രിസ്മസ് റിലീസുകൾ ഉപേക്ഷിച്ചതിലൂടെ ചലച്ചിത്ര വ്യവസായത്തിന് ഉണ്ടായിരിക്കുന്നതെന്നാണ് ഏകദേശ കണക്ക്. മലയാള സിനിമകൾ പൂർണമായും അവഗണിച്ച് തിയറ്ററുകൾ കൂടുതൽ ദിവസം പ്രവര്ത്തിക്കാനാകില്ല എന്നതും തിയറ്ററുകൾ അടച്ചിട്ടുള്ള സമരത്തിന് ഫെഡറേഷനെ പ്രേരിപ്പിക്കുന്നുണ്ട്. നിലവിൽ അണിയറയിൽ പൂർത്തിയായതും ഷൂട്ടിങ് പുരോഗമിക്കുന്നതുമായി നിരവധി ചിത്രങ്ങൾ ഉണ്ട്. അത്‌കൊണ്ടു തന്നെ അനുകൂല നടപടി ഉണ്ടാകുമെന്നാണ് സംഘടനകളുടെ കണക്കു കൂട്ടലുകൾ.