- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓടിച്ചാടി വാഗ്ദാനങ്ങൾ ഒന്നും നൽകരുതെന്നു സുരേഷ് ഗോപിക്കു മമ്മൂട്ടിയുടെ ഉപദേശം; പ്രഖ്യാപനങ്ങൾക്കു മുമ്പു നടപടിക്രമങ്ങൾ നോക്കണം; എത്തിച്ചേരാൻ പറ്റാത്തതിൽ മോഹൻലാലിന്റെ ക്ഷമാപണം: രാജ്യസഭാംഗമായ നടനു സിനിമാലോകത്തിന്റെ ആദരവ്
ന്യൂഡൽഹി: മലയാള സിനിമാലോകത്തുനിന്ന് ഒരു നടൻ കൂടി പാർലമെന്റിൽ എത്തിയതിന്റെ സന്തോഷത്തിലാണു താരങ്ങൾ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് എംപിയായ ഇന്നസെന്റിനു പിന്നാലെയാണു നാമനിർദ്ദേശം ചെയ്യപ്പെട്ട എംപിയായി സുരേഷ് ഗോപി രാജ്യസഭയിലെത്തുന്നത്. സുരേഷ് ഗോപി രാജ്യസഭാംഗമായതോടെ ആശംസകളുമായി താരങ്ങൾ എത്തുകയും ചെയ്തു. അഭിനന്ദനങ്ങൾ നേർന്ന മെഗാതാരം മമ്മൂട്ടി രാജ്യസഭാംഗമായതിന്റെ ആവേശത്തിൽ ഉടൻ തന്നെ വൻ പ്രഖ്യാപനങ്ങൾക്കൊന്നും മുതിരരുതെന്നും ഓർമിപ്പിച്ചു. എംപിമാർക്ക് പല പരിമിതികളും ഉണ്ടെന്നും ചിട്ടയായ പ്രവർത്തനങ്ങൾക്ക് ശ്രമിക്കണമെന്നും മമ്മൂട്ടി സുരേഷ് ഗോപിയോട് പറഞ്ഞു. സാധാരണ എംപിമാരെപ്പോലെതന്നെ നാമനിർദ്ദേശം ചെയ്യപ്പെടുന്ന എംപിമാർക്കും പ്രതിവർഷം രണ്ടു കോടി രൂപയുടെ ഫണ്ടുണ്ടെന്നും അതിനാൽ തന്നെ മികച്ച പ്രവർത്തനങ്ങൾ നടത്താനുള്ള നീക്കമുണ്ടാകുമെന്നും സുരേഷ് ഗോപി മമ്മൂട്ടിയോടു പറഞ്ഞു. നദി ശുദ്ധീകരണം, അട്ടപ്പാടിയിലെ ആദിവാസി ക്ഷേമം, വനവൽകരണം തുടങ്ങി മനസ്സിലെ പദ്ധതികൾക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണ സുരേഷ്
ന്യൂഡൽഹി: മലയാള സിനിമാലോകത്തുനിന്ന് ഒരു നടൻ കൂടി പാർലമെന്റിൽ എത്തിയതിന്റെ സന്തോഷത്തിലാണു താരങ്ങൾ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് എംപിയായ ഇന്നസെന്റിനു പിന്നാലെയാണു നാമനിർദ്ദേശം ചെയ്യപ്പെട്ട എംപിയായി സുരേഷ് ഗോപി രാജ്യസഭയിലെത്തുന്നത്.
സുരേഷ് ഗോപി രാജ്യസഭാംഗമായതോടെ ആശംസകളുമായി താരങ്ങൾ എത്തുകയും ചെയ്തു. അഭിനന്ദനങ്ങൾ നേർന്ന മെഗാതാരം മമ്മൂട്ടി രാജ്യസഭാംഗമായതിന്റെ ആവേശത്തിൽ ഉടൻ തന്നെ വൻ പ്രഖ്യാപനങ്ങൾക്കൊന്നും മുതിരരുതെന്നും ഓർമിപ്പിച്ചു. എംപിമാർക്ക് പല പരിമിതികളും ഉണ്ടെന്നും ചിട്ടയായ പ്രവർത്തനങ്ങൾക്ക് ശ്രമിക്കണമെന്നും മമ്മൂട്ടി സുരേഷ് ഗോപിയോട് പറഞ്ഞു.
സാധാരണ എംപിമാരെപ്പോലെതന്നെ നാമനിർദ്ദേശം ചെയ്യപ്പെടുന്ന എംപിമാർക്കും പ്രതിവർഷം രണ്ടു കോടി രൂപയുടെ ഫണ്ടുണ്ടെന്നും അതിനാൽ തന്നെ മികച്ച പ്രവർത്തനങ്ങൾ നടത്താനുള്ള നീക്കമുണ്ടാകുമെന്നും സുരേഷ് ഗോപി മമ്മൂട്ടിയോടു പറഞ്ഞു. നദി ശുദ്ധീകരണം, അട്ടപ്പാടിയിലെ ആദിവാസി ക്ഷേമം, വനവൽകരണം തുടങ്ങി മനസ്സിലെ പദ്ധതികൾക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണ സുരേഷ് ഗോപി നേടിയതായാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ.
സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ എത്തിച്ചേരാൻ കഴിയാതിരുന്നത് വിദേശത്തായതിനാലാണെന്നും തനിക്ക് എംപി സ്ഥാനം കിട്ടിയാൽ ഉള്ള അത്ര തന്നെ സന്തോഷമാണ് സുരേഷ് ഗോപിക്ക് അത് ലഭിച്ചപ്പോഴെന്നായിരുന്നു മോഹൻ ലാലിന്റെ പ്രതികരണം.
ഇന്നസെന്റ്, ജയറാം, ദിലീപ്, പാർവതി, കാവ്യ മാധവൻ തുടങ്ങിയ സിനിമാ താരങ്ങളും സുരേഷ് ഗോപിക്ക് ആശംസകൾ നേർന്നു. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയെ അദ്ദേഹം ഗുരുവായൂരിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.
മുതിർന്ന നേതാക്കളിൽ നിന്നൊക്കെ പാഠമുൾക്കൊണ്ട് മികച്ച പ്രവർത്തനം നടത്താമെന്ന ആത്മവിശ്വാസത്തിലാണു സുരേഷ് ഗോപി. രണ്ടുവർഷം മുൻപ് താൻ നൽകിയ ഷാളാണ് ഇപ്പോഴും മുഖ്യ പരിപാടികൾക്ക് പോകുമ്പോൾ അദ്ദേഹം ധരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞതായി സുരേഷ് ഗോപി വെളിപ്പെടുത്തിയിരുന്നു. രാവിലെ പതിനൊന്ന് മണിക്ക് രാജ്യസഭയിലായിരുന്നു സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ. ചടങ്ങിന് സാക്ഷ്യം വഹിക്കാൻ സുരേഷ് ഗോപിയുടെ കുടുംബവും ഡൽഹിയിലെത്തിയിരുന്നു. കലാരംഗത്തെ പ്രതിനിധിയെന്ന നിലയിലാണ് സുരേഷ് ഗോപിയെ ഇന്ത്യൻ ജനാധിപത്യത്തിന്റെ മേൽസഭയിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്തത്. മലയാള സിനിമരംഗത്തു നിന്നും ആദ്യമായണൊരാൾ രാജ്യസഭയിലെത്തുന്നത്. ഉപരിസഭയിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്ന ആറാം മലയാളിയെന്ന നേട്ടവും സുരേഷ് ഗോപിക്കുണ്ട്.