- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ന്യൂ സൗത്ത് വേൽസിൽ പേപ്പർ ടിക്കറ്റുകൾക്ക് അന്ത്യമാകുന്നു; ഓഗസ്റ്റ് ഒന്നു മുതൽ ഇനി സ്മാർട്ട് കാർഡുകൾ മാത്രം
സിഡ്‌നി: പേപ്പർ ടിക്കറ്റുകൾക്ക് അന്ത്യം കുറിച്ചുകൊണ്ട് ന്യൂ സൗത്ത് വേൽസ്. ഈ മാസം കൂടി പേപ്പർ ടിക്കറ്റുകൾ വിതരണം ചെയ്ത ശേഷം അടുത്ത മാസം മുതൽ ഇത് സ്മാർട്ട് കാർഡുകൾക്ക് വഴി മാറും. പേപ്പർ ടിക്കറ്റുകൾക്ക് പകരം ഇപ്പോൾ ഓപ്പൽ കാർഡുകളാണ് ന്യൂസൗത്ത് വേൽസ് ബസ്, ട്രെയിൻ, ഫെറി, ലൈറ്റ് റെയിൽ യാത്രകൾക്ക് നൽകുക. 2012-ൽ ഓപ്പൽ കാർഡ് സംവിധാനം ആരംഭിച്ചതോടെ പേപ്പർ ടിക്കറ്റ് പാടേ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയായിരുന്നു ട്രാൻസ്‌പോർട്ട് അധികൃതർ. ഇതിനോടകം 7.5 മില്യണിലധികം ഓപ്പൽ കാർഡുകൾ വിതരണം ചെയ്തിട്ടുണ്ടെന്ന് ട്രാൻസ്‌പോർട്ട് മന്ത്രി കോൺസ്റ്റാൻസ് വ്യക്തമാക്കി. ഇപ്പോൾ 95 ശതമാനം പേരും ഓപ്പൽ കാർഡുകളാണ് യാത്രയ്ക്ക് ഉപയോഗിക്കുന്നത്. ഓഗസ്റ്റ് ഒന്നു മുതൽ പൂർണമായും യാത്രകൾ ഓപ്പൽ കാർഡുകളെ ആശ്രയിച്ചുള്ളതായി മാറും. ഓപ്പൽ കാർഡുകൾക്കായി 350 ഓളം ടോപ്പ് അപ്പ് മെഷീനുകൾ സ്ഥാപിച്ചിട്ടുണ്ട്. ട്രെയിൻ സ്റ്റേഷനുകൾ, ഫെറി വാർഫുകൾ, ലൈറ്റ് റെയിൽ സ്റ്റോപ്പുകൾ, പ്രധാന ബസ് ഇന്റർ ചേഞ്ചുകൾ എന്നിവിടങ്ങളിലായി ടോപ്പ് അപ്പ് മെഷീനുകൾ സ്ഥ
സിഡ്‌നി: പേപ്പർ ടിക്കറ്റുകൾക്ക് അന്ത്യം കുറിച്ചുകൊണ്ട് ന്യൂ സൗത്ത് വേൽസ്. ഈ മാസം കൂടി പേപ്പർ ടിക്കറ്റുകൾ വിതരണം ചെയ്ത ശേഷം അടുത്ത മാസം മുതൽ ഇത് സ്മാർട്ട് കാർഡുകൾക്ക് വഴി മാറും. പേപ്പർ ടിക്കറ്റുകൾക്ക് പകരം ഇപ്പോൾ ഓപ്പൽ കാർഡുകളാണ് ന്യൂസൗത്ത് വേൽസ് ബസ്, ട്രെയിൻ, ഫെറി, ലൈറ്റ് റെയിൽ യാത്രകൾക്ക് നൽകുക.
2012-ൽ ഓപ്പൽ കാർഡ് സംവിധാനം ആരംഭിച്ചതോടെ പേപ്പർ ടിക്കറ്റ് പാടേ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയായിരുന്നു ട്രാൻസ്‌പോർട്ട് അധികൃതർ. ഇതിനോടകം 7.5 മില്യണിലധികം ഓപ്പൽ കാർഡുകൾ വിതരണം ചെയ്തിട്ടുണ്ടെന്ന് ട്രാൻസ്‌പോർട്ട് മന്ത്രി കോൺസ്റ്റാൻസ് വ്യക്തമാക്കി. ഇപ്പോൾ 95 ശതമാനം പേരും ഓപ്പൽ കാർഡുകളാണ് യാത്രയ്ക്ക് ഉപയോഗിക്കുന്നത്. ഓഗസ്റ്റ് ഒന്നു മുതൽ പൂർണമായും യാത്രകൾ ഓപ്പൽ കാർഡുകളെ ആശ്രയിച്ചുള്ളതായി മാറും.
ഓപ്പൽ കാർഡുകൾക്കായി 350 ഓളം ടോപ്പ് അപ്പ് മെഷീനുകൾ സ്ഥാപിച്ചിട്ടുണ്ട്. ട്രെയിൻ സ്റ്റേഷനുകൾ, ഫെറി വാർഫുകൾ, ലൈറ്റ് റെയിൽ സ്റ്റോപ്പുകൾ, പ്രധാന ബസ് ഇന്റർ ചേഞ്ചുകൾ എന്നിവിടങ്ങളിലായി ടോപ്പ് അപ്പ് മെഷീനുകൾ സ്ഥാപിച്ചു വരുന്നുണ്ട്. പൂർണമായും സ്മാർട്ട് കാർഡിലേക്ക് മാറുന്നതിന്റെ ഭാഗമായി ഈ വർഷം ആരംഭം മുതൽ മാഗ്നറ്റിക് പേപ്പർ ടിക്കറ്റകളുടെ വിതരണം സർക്കാർ നിർത്തിവച്ചിരുന്നു. ഉപയോഗിക്കാത്ത പേപ്പർ ടിക്കറ്റുകൾ കൈവശമുള്ളവർ ഓഗസ്റ്റ് ഒന്നിനു ശേഷം അത് റിഡീം ചെയ്യുന്നതിന് ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്.
ഇലക്ട്രോണിക് ടിക്കറ്റിങ് സംവിധാനം നിലവിൽ വരുന്നതോടെ സംസ്ഥാന ട്രാൻസ്‌പോർട്ട് നെറ്റ് വർക്കിന് ഇതുമായി ബന്ധപ്പെട്ട ചെലവുകളിൽ വൻ ലാഭം നേടാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. കൂടാതെ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ കുടുക്കാനും പുതിയ സംവിധാനം സഹായിക്കും. 70 ശതമാനം യാത്രക്കാരും ഗേറ്റ് ഉള്ള സ്റ്റേഷനുകളിലൂടെയാണ് കടന്നു പോകുന്നത്. അതുകൊണ്ടു തന്നെ കാർഡ് കൈവശം ഇല്ലാത്തവർക്ക് വാഹനത്തിൽ കയറിക്കൂടുകയെന്നത് ബുദ്ധിമുട്ടാകും.