- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഫോൺ ഉപയോക്താക്കളുടെ കാത്തിരിപ്പിന് വിരാമം; ഇന്റർനെറ്റ് ഇല്ലാതെയും ഇനി വാട്സാപ്പിൽ മെസേജ് അയയ്ക്കാം; മെസേജുകൾ ഡിലീറ്റ് ചെയ്യാനും പുതിയ സംവിധാനം; വാട്‌സാപ്പിന്റെ പുതിയ വെർഷൻ പരിചയപ്പെടാം
ലണ്ടൻ: ഇന്റർനെറ്റ് ഇല്ലാതെ വാട്‌സാപ് മെസേജ് അയയ്ക്കാനുള്ള ഐഫോൺ ഉപയോക്താക്കളുടെ കാത്തിരിപ്പിന് വിരാമം. ഇതിനുള്ള സാങ്കേതിക വിദ്യ ആപ്പിൾ ലഭ്യമാക്കിത്തുടങ്ങി. ഇന്റർനെറ്റ് ഇല്ലാത്തപ്പോൾ അയയ്ക്കുന്ന സന്ദേശങ്ങൾ ക്യൂവിലേക്കു പോകും. സിഗ്നൽ വരുമ്പോൾ ഓട്ടോമാറ്റിക്കായി അയയ്ക്കപ്പെടും. ആൻഡ്രോയ്ഡ് ഫോണുകളിൽ ഈ ഫീച്ചർ നേരത്തേ തന്നെ ഉണ്ടായിരുന്നു. ഈ ഫീച്ചർ ലഭിക്കാനായി ഐഫോൺ ഉപയോക്താക്കൾ വാട്‌സാപ്പിന്റെ പുതിയ വേർഷൻ ( വാട്‌സാപ് 2.17.1) ഇൻസ്റ്റാൾ ചെയ്യണം. വാട്‌സാപ്പിന്റെ പുതിയ വേർഷൻ ഒരേ സമയം 30 ഫോട്ടോകളോ വീഡിയോകളോ അയയ്ക്കാനുള്ള സൗകര്യവും നല്കുന്നുണ്ട്. മുമ്പ് ഇതിന്റെ എണ്ണം 10 വരെ മാത്രമായിരുന്നു. കൂടുതൽ സ്‌പേസ് ലഭിക്കുന്നതിനായി മെസേജുകൾ ഡിലീറ്റ് ചെയ്യുന്നതിനായി 'സ്റ്റോറേജ് യൂസേജ്' എന്ന സംവിധാനവും വാട്‌സാപ്പിന്റെ പുതിയ വേർഷനിലുണ്ട്. സെറ്റിങ്‌സിൽ പോയി ഡേറ്റാ ആൻഡ് സ്‌റ്റോറേജ് തെരഞ്ഞെടുക്കുക. അവിടെനിന്ന് സ്‌റ്റോറേജ് യൂസേജിലേക്കു പോയി ക്ലിയർ ചാറ്റ് എന്നതിൽ ടാപ് ചെയ്യുകയാണ് ഇതിനായി ചെയ്യേണ്ടത്. കഴിഞ്ഞ ഏതാനും മാസങ്
ലണ്ടൻ: ഇന്റർനെറ്റ് ഇല്ലാതെ വാട്‌സാപ് മെസേജ് അയയ്ക്കാനുള്ള ഐഫോൺ ഉപയോക്താക്കളുടെ കാത്തിരിപ്പിന് വിരാമം. ഇതിനുള്ള സാങ്കേതിക വിദ്യ ആപ്പിൾ ലഭ്യമാക്കിത്തുടങ്ങി. ഇന്റർനെറ്റ് ഇല്ലാത്തപ്പോൾ അയയ്ക്കുന്ന സന്ദേശങ്ങൾ ക്യൂവിലേക്കു പോകും. സിഗ്നൽ വരുമ്പോൾ ഓട്ടോമാറ്റിക്കായി അയയ്ക്കപ്പെടും. ആൻഡ്രോയ്ഡ് ഫോണുകളിൽ ഈ ഫീച്ചർ നേരത്തേ തന്നെ ഉണ്ടായിരുന്നു.
ഈ ഫീച്ചർ ലഭിക്കാനായി ഐഫോൺ ഉപയോക്താക്കൾ വാട്‌സാപ്പിന്റെ പുതിയ വേർഷൻ ( വാട്‌സാപ് 2.17.1) ഇൻസ്റ്റാൾ ചെയ്യണം. വാട്‌സാപ്പിന്റെ പുതിയ വേർഷൻ ഒരേ സമയം 30 ഫോട്ടോകളോ വീഡിയോകളോ അയയ്ക്കാനുള്ള സൗകര്യവും നല്കുന്നുണ്ട്. മുമ്പ് ഇതിന്റെ എണ്ണം 10 വരെ മാത്രമായിരുന്നു.
കൂടുതൽ സ്‌പേസ് ലഭിക്കുന്നതിനായി മെസേജുകൾ ഡിലീറ്റ് ചെയ്യുന്നതിനായി 'സ്റ്റോറേജ് യൂസേജ്' എന്ന സംവിധാനവും വാട്‌സാപ്പിന്റെ പുതിയ വേർഷനിലുണ്ട്. സെറ്റിങ്‌സിൽ പോയി ഡേറ്റാ ആൻഡ് സ്‌റ്റോറേജ് തെരഞ്ഞെടുക്കുക. അവിടെനിന്ന് സ്‌റ്റോറേജ് യൂസേജിലേക്കു പോയി ക്ലിയർ ചാറ്റ് എന്നതിൽ ടാപ് ചെയ്യുകയാണ് ഇതിനായി ചെയ്യേണ്ടത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഉപഭോക്താക്കളുടെ സൗകര്യത്തിനായി പുതിയ ഫീച്ചറുകൾ വാട്‌സാപ് അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അയയ്ക്കപ്പെട്ട സന്ദേശങ്ങൾ വായിക്കുന്നതിനു മുമ്പുതന്നെ തിരിച്ചുവിളിക്കുന്നതിനുള്ള സംവിധാനം ഡിസംബറിൽ അവതരിപ്പിച്ചിരുന്നു.