- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബ്ബർ വ്യാപാരികൾക്ക് ഇലക്ട്രോണിക് ത്രാസ്സുകൾ വാങ്ങാൻ ധനസഹായം
കോട്ടയം: റബ്ബർവ്യാപാരം നടത്തുന്നവർക്ക് ഐ.എസ്.ഐ. അംഗീകാരമുള്ള ഇലക്ട്രോണിക് വെയിങ് മെഷീനുകൾ വാങ്ങുന്നതിന് റബ്ബർബോർഡ് ധനസഹായം നൽകുന്നു. കഴിഞ്ഞ സാമ്പത്തികവർഷം പത്തു ടണ്ണിൽ കുറയാതെയും 500 ടണ്ണിൽ കൂടാതെയും റബ്ബർവ്യാപാരം നടത്തിയിട്ടുള്ള ചെറുകിടറബ്ബർവ്യാപാരികൾ; പത്തു ടണ്ണിൽ കുറയാതെ റബ്ബർവ്യാപാരം നടത്തിയിട്ടുള്ള റബ്ബർ മാർക്കറ്റിങ്
കോട്ടയം: റബ്ബർവ്യാപാരം നടത്തുന്നവർക്ക് ഐ.എസ്.ഐ. അംഗീകാരമുള്ള ഇലക്ട്രോണിക് വെയിങ് മെഷീനുകൾ വാങ്ങുന്നതിന് റബ്ബർബോർഡ് ധനസഹായം നൽകുന്നു. കഴിഞ്ഞ സാമ്പത്തികവർഷം പത്തു ടണ്ണിൽ കുറയാതെയും 500 ടണ്ണിൽ കൂടാതെയും റബ്ബർവ്യാപാരം നടത്തിയിട്ടുള്ള ചെറുകിടറബ്ബർവ്യാപാരികൾ; പത്തു ടണ്ണിൽ കുറയാതെ റബ്ബർവ്യാപാരം നടത്തിയിട്ടുള്ള റബ്ബർ മാർക്കറ്റിങ് സൊസൈറ്റികൾ, റബ്ബറുത്പാദകസംഘങ്ങളുടെയും റബ്ബർബോർഡിന്റെയും കൂട്ടുടമസ്ഥതയിലുള്ള ട്രേഡിങ്കമ്പനികൾ തുടങ്ങിയവർക്കാണ് ധനസഹായത്തിന് അർഹതയുള്ളത്.
മൂന്നൂറോ അഞ്ഞൂറോ കിലോഗ്രാം ഭാരം തൂക്കാവുന്ന വെയിങ് മെഷീനുകളുടെ യഥാർത്ഥവിലയുടെ 25 ശതമാനമാണ് ധനസഹായമായി നൽകുന്നത്. എന്നാൽ, പരമാവധി ധനസഹായം യഥാക്രമം അയ്യായിരം രൂപയും ഏഴായിരം രൂപയുമായി നിജപ്പെടുത്തിയിട്ടുണ്ട്. വെയിങ് മെഷീനുകൾ വാങ്ങുന്നതിനു മുമ്പായി റബ്ബർബോർഡിന്റെ അനുവാദം വാങ്ങിയിരിക്കണം. അപേക്ഷകൾ ലഭിക്കുന്നതിന്റെ മുൻഗണനാക്രമത്തിലായിരിക്കും ധനസഹായം നൽകുന്നത്.
റബ്ബർബോർഡ് നൽകിയിരിക്കുന്ന വ്യാപാരലൈസൻസ് നമ്പർ, കടയുടെ മേൽവിലാസം, ഫോൺനമ്പർ, 2014-15 വർഷത്തിൽ നടത്തിയ റബ്ബർവ്യാപാരത്തിന്റെ തൂക്കം തുടങ്ങിയ വിവരങ്ങൾ അപേക്ഷയിൽ ഉണ്ടായിരിക്കണം. ഡെപ്യൂട്ടി ഡയറക്ടർ (മാർക്കറ്റിങ്), മാർക്കറ്റ് പ്രമോഷൻ ഡിപ്പാർട്ട്‌മെന്റ്, റബ്ബർബോർഡ്, കോട്ടയം - 686 009 എന്ന വിലാസത്തിൽ സെപ്റ്റംബർ 15-നു മുൻപായി അപേക്ഷകൾ ലഭിച്ചിരിക്കണം