- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരമ്പരാഗതമേഖലയിൽ റബ്ബർകൃഷിധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
കോട്ടയം: റബർ ആവർത്തനക്കൃഷിക്കും പുതുക്കൃഷിക്കും കേരളവും തമിഴ്‌നാടും ഉൾപ്പെടുന്ന പരമ്പരാഗതമേഖലയിൽ റബ്ബർകൃഷിവികസനപദ്ധതിപ്രകാരമുള്ള ധനസഹായത്തിന് റബ്ബർബോർഡ് അപേക്ഷ ക്ഷണിച്ചു. 2015-ൽ കൃഷിചെയ്യുന്ന സ്ഥലത്തിന്റെ ഏകദേശ സ്‌കെച്ചിന്റെയും അപേക്ഷയുടെയും രണ്ടു കോപ്പികൾ വീതം ബന്ധപ്പെട്ട റീജിയണൽ ഓഫീസിൽ ഡിസംബർ 31-12-2015-നകം ലഭിച്ചിരിക്കണം. റബ
കോട്ടയം: റബർ ആവർത്തനക്കൃഷിക്കും പുതുക്കൃഷിക്കും കേരളവും തമിഴ്‌നാടും ഉൾപ്പെടുന്ന പരമ്പരാഗതമേഖലയിൽ റബ്ബർകൃഷിവികസനപദ്ധതിപ്രകാരമുള്ള ധനസഹായത്തിന് റബ്ബർബോർഡ് അപേക്ഷ ക്ഷണിച്ചു. 2015-ൽ കൃഷിചെയ്യുന്ന സ്ഥലത്തിന്റെ ഏകദേശ സ്‌കെച്ചിന്റെയും അപേക്ഷയുടെയും രണ്ടു കോപ്പികൾ വീതം ബന്ധപ്പെട്ട റീജിയണൽ ഓഫീസിൽ ഡിസംബർ 31-12-2015-നകം ലഭിച്ചിരിക്കണം. റബ്ബർബോർഡിന്റെ www.rubberboard.org.in എന്ന വെബ്‌സൈറ്റിലുള്ള അപേക്ഷാഫോറം (ഇംഗ്ലീഷ്/മലയാളം) ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. കൂടാതെ അപേക്ഷാഫോറം റബ്ബർബോർഡിന്റെ എല്ലാ റീജിയണൽ ഓഫീസുകളിലും ഫീൽഡ് സ്റ്റേഷനുകളിലും ലഭ്യമാണ്.
പരമ്പരാഗതമേഖലകളിൽ, ഈ വർഷം കൃഷി ചെയ്യുന്നതുൾപ്പെടെ അഞ്ചുഹെക്ടറിൽ കവിയാതെ റബ്ബർകൃഷിയുള്ള കർഷകർക്ക് പരമാവധി രണ്ടു ഹെക്ടർ വരെ ആവർത്തനക്കൃഷിയോ പുതുക്കൃഷിയോ ചെയ്യുന്നതിന് ധനസഹായത്തിന് അർഹത ലഭിക്കുന്നതാണ്. ആവർത്തനക്കൃഷിക്കും പുതുക്കൃഷിക്കും ഹെക്ടർ ഒന്നിന് 25,000 രൂപയാണ് ധനസഹായനിരക്ക്. ഡിസംബർ 31-ന് ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.