- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: ഒളിമ്പിക്‌സിനു യോഗ്യത നേടിയ അത്‌ലറ്റ് ഒ പി ജയ്ഷയ്ക്ക് 10 ലക്ഷം രൂപ ധനസഹായം അനുവദിക്കും. 2016 ആഗസ്റ്റിൽ ബ്രസീലിൽ നടക്കുന്ന ഒളിമ്പിക് മത്സരത്തിൽ പങ്കെടുക്കാനുള്ള വിദഗ്ധ പരിശീലനത്തിനാണു ധനസഹായം. ഫെബ്രുവരി മുതൽ അമേരിക്കയിൽ വിദഗ്ധ പരിശീലനത്തിന് അത്‌ലറ്റ് ഒ.പി.ജയ്ഷയ്ക്ക് സംസ്ഥാന സർക്കാർ പത്ത് ലക്ഷം രൂപ ധനസഹായം അനുവദിച്ചത
തിരുവനന്തപുരം: ഒളിമ്പിക്‌സിനു യോഗ്യത നേടിയ അത്‌ലറ്റ് ഒ പി ജയ്ഷയ്ക്ക് 10 ലക്ഷം രൂപ ധനസഹായം അനുവദിക്കും. 2016 ആഗസ്റ്റിൽ ബ്രസീലിൽ നടക്കുന്ന ഒളിമ്പിക് മത്സരത്തിൽ പങ്കെടുക്കാനുള്ള വിദഗ്ധ പരിശീലനത്തിനാണു ധനസഹായം.
ഫെബ്രുവരി മുതൽ അമേരിക്കയിൽ വിദഗ്ധ പരിശീലനത്തിന് അത്‌ലറ്റ് ഒ.പി.ജയ്ഷയ്ക്ക് സംസ്ഥാന സർക്കാർ പത്ത് ലക്ഷം രൂപ ധനസഹായം അനുവദിച്ചതായി കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു. ആദ്യഗഡുവായി 2.5 ലക്ഷം രൂപ ഉടൻ നൽകും. 2006, 2014 വർഷങ്ങളിൽ ഏഷ്യൻ ഗെയിംസിൽ വ്യക്തിഗത മെഡലും 35ാം ദേശീയ ഗെയിംസിൽ കേരളത്തിനു വേണ്ടി രണ്ട് സ്വർണവും ജയ്ഷ നേടിയിട്ടുണ്ട്. ചൈനയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ ഫുൾ മാരത്തണിലാണ് ജയിഷയ്ക്ക് ഒളിമ്പിക് യോഗ്യത ലഭിച്ചത്.
Next Story