- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ജീവനക്കാരന് നിയമ പ്രകാരം നൽകേണ്ട ശമ്പളം നൽകിയില്ല; ഓസ്ട്രേലിയയിലെ മലയാളി റെസ്റ്റോറന്റിന് പിഴ ശിക്ഷ വിധിച്ചു; സിഡ്‌നിയിലെ ബ്ലൂ മൂൺ റെസ്റ്റോറന്റ് അടക്കേണ്ടത് 1.19 ലക്ഷം ഡോളർ
സിഡ്‌നി: ഇന്ത്യയിൽ നിന്നും സ്‌പോൺസർ ചെയ്തുകൊണ്ടുവന്ന ജീവനക്കാരന് ശമ്പളം കുറച്ചു നൽകി എന്ന കേസിൽ സിഡ്‌നിയിലെ ബ്ലൂ മൂൺ റെസ്റ്റോറന്റിന് കോടതി 1.19 ലക്ഷം ഡോളർ പിഴ ശിക്ഷ വിധിച്ചു. റസ്റ്റോറന്റ് ഉടമകളായ രേഖ തക്കടിയൽ ജോസഫ് 63,600 ഡോളറും, ജിജോ തിരുവങ്കാവിൽ ഇസഹാക് 55,600 ഡോളറുമാണ് പിഴയടക്കേണ്ടത്.
2013 മുതൽ 2016 വരെ ഇവിടെ ജോലി ചെയ്തിരുന്ന ജീവനക്കാരന് നിയമപ്രകാരമുള്ള ശമ്പളം നൽകിയില്ല എന്ന് ചൂണ്ടിക്കാട്ടി ഫെയർ വർക് ഓംബുഡ്‌സ്മാൻ കഴിഞ്ഞ വർഷം നിയമനടപടികൾ തുടങ്ങിയിരുന്നു. ജീവനക്കാരന് ശമ്പളയിനത്തിൽ നൽകേണ്ടിയിരുന്ന ഒന്നര ലക്ഷത്തോളം ഡോളർ നൽകിയില്ല എന്നായിരുന്നു കേസ്. ഇന്ത്യയിൽ നിന്ന് തൊഴിൽ വിസയിൽ സ്‌പോൺസർ ചെയ്തുകൊണ്ടുവന്ന ജീവനക്കാരന് ശമ്പളം കുറച്ചു നൽകി എന്നാണ് തെളിഞ്ഞിരിക്കുന്നത്.
വർഷം 54,000 ഡോളർ ശമ്പളം നൽകാം എന്ന കരാറിലാണ് ഇയാളെ സ്‌പോൺസർ ചെയ്തത്. ഈ ജീവനക്കാരന്റെ പേരിൽ രേഖ ജോസഫ് ബാങ്ക് അക്കൗണ്ട് തുടങ്ങുകയും, കരാർ പ്രകാരം രണ്ടാഴ്ചയിൽ 1,600 ഡോളർ വീതം ശമ്പളയിനത്തിൽ നിക്ഷേപിക്കുകയും ചെയ്തു. അക്കൗണ്ടിലെ പണം പിൻവലിച്ച ശേഷം, ജീവനക്കാരന് ആഴ്ചയിൽ 400 മുതൽ 450 ഡോളർ വരെ പണമായി (ക്യാഷ് ഇൻ ഹാൻഡ്) നൽകുമായിരുന്നു
ദിവസം 12 മണിക്കൂർ വരെ, ആഴ്ചയിൽ ആറു ദിവസം വീതം ജോലി ചെയ്യുമായിരുന്നുവെന്നും, ഓവർടൈം വേതനമോ, അവധി ദിവസങ്ങളിലെ പെനാൽട്ടി നിരക്കോ ഒന്നും നൽകിയില്ലായിരുന്നുവെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്. റെസ്റ്റോറന്റ് ഉടമകൾക്ക് ഒപ്പം തന്നെയായിരുന്നു ഈ ജീവനക്കാരനും താമസിച്ചിരുന്നത്.