ന്യൂയോർക്ക്: കാൻസറിനുള്ള മരുന്ന് ഉത്പാദിപ്പിക്കുന്ന വെസ്റ്റ് ബംഗാളിലെ ഫ്രെസെനിയസ് കബി ഓൺകോളജി ലിമിറ്റഡ് എന്ന ഡ്രഗ് കമ്പനിയാണ് യു എസ്സിന് 50 മില്യൺ നൽകേണ്ടതെന്ന് ഫെബ്രുവരി 9 ന് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെ പുറത്തറക്കിയ അറിയിപ്പിൽ പറയുന്നു.

2013ൽ വെസ്റ്റ് ബംഗാളിലുള്ള കമ്പനിയിൽ പരിശോധനക്ക് യു എസ് അധികൃതർ എത്തുന്നതിന് മുമ്പ് അവിടെയുണ്ടായിരുന്ന റിക്കാർഡുകൾ നശിപ്പിക്കുകയും, പലതും മറച്ചുവെക്കുകയും ചെയ്തുവെന്ന കുറ്റത്തിനാണ് പിഴ. മാനേജ്മെന്റിന്റെ നിർദ്ധേശമനുസരിച്ചാണ് ജീവനക്കാർ പ്രവർത്തിച്ചത്.

ലാസ് വേഗസ് ഫെഡറൽ കോടതിയിൽ ഇന്ത്യൻ കമ്പനി കുറ്റം സമ്മതിക്കുകയും പിഴ അടക്കുന്നതിന് തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു.

അമേരിക്കൻ ഫെഡറൽ ഫുഡ്, ഡ്രഗ്, കോസ്മെറ്റിക് ആക്ട് ലംഘിച്ച് അന്വേഷണ ഉദ്യോഗസ്ഥരെ കബളിപ്പിച്ചത് ഗുരുതര കൃത്യ വിലോപമാണെന്നും ഫെഡറൽ കോടതി കണ്ടെത്തി. രോഗികളുടെ ജീവൻ അപകടത്തിലാക്കുന്ന, പ്രത്യേകിച്ച് അമേരിക്കൻ ഉപഭോക്താക്കളെ ദോഷകരമായി ബാധിക്കുന്ന പ്രവർത്തനങ്ങളാണ് കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.

കമ്പനിയുടെ കല്യാണി പ്ലാന്റിൽ നിന്നാണ് വവിധ തരത്ിലുള്ള കാൻസർ മരുന്നുകൾ അമേരിക്കയിൽ വിതരണം ചെയ്തിരുന്നത്.അന്വേഷണത്തിൽ ഇന്ത്യൻ സെൻട്രൽ ന്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ സഹകരണം ലഭിച്ചിരുന്നതായി ആകിങ് അസിസ്റ്റന്റ് അറ്റോർണി ജനറൽ ബ്രയാൻ പറഞ്ഞു.