- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബുദബി ബസ് സ്‌റ്റോപ്പുകളിൽ സ്വകാര്യ വാഹനം പാർക്ക് ചെയ്താൽ പിഴ ഉറപ്പ്; നിയമലംഘകരെ കാത്തിരിക്കുന്നത് 2,000 ദിർഹം പിഴ
അബൂദബി: ബസ് സ്‌റ്റോപ്പുകളിൽ സ്വകാര്യ വാഹനം പാർക്ക് ചെയ്താൽ പണികിട്ടുമെന്ന് ഉറപ്പ്. നിയമലംഘകർക്ക് 2,000 ദിർഹം പിഴ ഈടാക്കുമെന്ന് അധികൃതർ. യാത്രക്കാരെ അവിടെനിന്ന് കയറ്റുകയോ ഇറക്കുകയോ ചെയ്യരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
സുഗമമായ റോഡ് ഗതാഗതവും പൊതുജനങ്ങളുടെ സുരക്ഷയും ഉറപ്പുവരുത്തുന്നതിന് വാഹനങ്ങൾ റോഡരികിലെ ബസ് സ്‌റ്റോപ്പുകളിൽ നിർത്തരുതെന്നും അബൂദബി പൊലീസ് അഭ്യർത്ഥിച്ചു.ട്രാഫിക് സിഗ്നലിനു സമീപത്തെ ബസ് സ്‌റ്റോപ്പുകളിലെ ഗതാഗത തടസ്സം ഒന്നിലധികം ദിശകളിൽ ഗതാഗത തടസ്സത്തോടൊപ്പം റോഡപകടത്തിനും കാരണമാകാമെന്ന് അബൂദബി മുനിസിപ്പാലിറ്റി ആൻഡ് ഗതാഗത വകുപ്പിന്റെ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (ഐ.ടി.സി) ചൂണ്ടിക്കാണിച്ചു.
ഫീൽഡ് ഇൻസ്പെക്ടർമാരും സി.സി ടി.വി കാമറകളും നിയമലംഘകരെ പിടികൂടും. വാഹനയാത്രക്കാർക്ക് ആളെ എടുക്കുന്നതിനും ഇറക്കിവിടുന്നതിനും പ്രത്യേക പാർക്കിങ് സ്ഥലങ്ങളുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
'