- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിലെ കൈറ്റ് ബീച്ചിൽ സൈക്കിളുകളോ ഇ-സ്‌കൂട്ടറുകളോ ഉപയോഗിച്ചാൽ പിഴ ഉറപ്പ്; നിയമലംഘകർക്ക് 300 ദിർഹം പിഴ
ദുബായിലെ കൈറ്റ് ബീച്ചിൽ സൈക്കിളുകളോ ഇ-സ്‌കൂട്ടറുകളോ ഉപയോഗിച്ചാൽ പിഴ ഉറപ്പ്. ജോഗിങ് ട്രാക്കിലും ബോർഡ്‌വാക്കിലും സൈക്കിളുകളോ ഇ-സ്‌കൂട്ടറുകളോ ഉപയോഗിക്കുകയാണെങ്കിൽ സന്ദർശകർക്ക് 300 ദിർഹം പിഴ ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു.
പൊതു പാർക്കുകളിൽ ഇ-സ്‌കൂട്ടറുകൾ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് എമിറേറ്റിലെ അധികൃതർ സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഈ നടപടി. ദുബായിൽ ഇലക്ട്രിക് ഉപകരണങ്ങളുടെ ഉപയോഗം ഔദ്യോഗികമായി അനുവദിക്കുന്ന അഞ്ച് സ്ഥലങ്ങൾ അൽ റിഗ്ഗ, ജുമൈറ ലേക്‌സ് ടവേഴ്‌സ്, ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡ്, ദുബായ് ഇന്റർനെറ്റ് സിറ്റി, ഡിസംബർ 2 സ്ട്രീറ്റ് എന്നിവയാണ്.
ദുബായിൽ മറ്റെവിടെയെങ്കിലും ഇ-സ്‌കൂട്ടറുകൾ ഉപയോഗിക്കുന്നത് അധികൃതർ കർശനമായി നിരോധിച്ചിട്ടുണ്ട്.
Next Story