ബിച്ചിൽ പോകുമ്പോൾ കക്ക പെറുക്കിയാൽ ഇനി പണി കിട്ടും. കുവൈത്തിലെ ചില തീരപ്രദേശങ്ങളിൽ വിദേശികൾ കക്ക ശേഖരിക്കുന്നത് കണ്ടെത്തിയതിനെ തുടർന്ന് പരിസ്ഥിതിപ്രവർത്തകർ മുന്നറിയിപ്പ് നൽകിയതോടെ ഇത്തരക്കാരെ പിടികൂടാനൊരുങ്ങുകയാണ് അധികൃതർ.

അൻജഫ, അൽ ബിദ്ദ, ഫിൻതാസ്, അൽ ജോൻ, ഇഷ്‌രിഫ് തുടങ്ങിയ തീരങ്ങളിൽ നിന്ന് കക്കപെറുക്കുന്നവർക്കാണ് പിഴ അടക്കേണ്ടി വരുക.വൈകുന്നേരങ്ങളിലാണ് ഇവരുടെ പ്രവർത്തനം. അംഗീകൃത മത്സ്യബന്ധനം ഒഴികെ കടൽ ജീവികളെ പിടിക്കുന്നതും കൊല്ലുന്നതും ശേഖരിക്കുന്നതും കുറ്റകൃത്യമാണെന്നും 250 ദീനാർ പിഴ ചുമത്താൻ നിയമവ്യവസ്ഥയുണ്ടെന്നും അധികൃതർ അറിയിച്ചു.