ഡബ്ലിൻ: രാജ്യത്ത് ചെറിയ കുറ്റങ്ങൾക്ക് പിഴ അടയ്ക്കാതെ മുങ്ങിനടക്കുന്നവരെ ജയിലിലടയ്ക്കാൻ പുതിയ നിയമം നിലവിൽ വന്നു. ചെറിയ കുറ്റങ്ങളിൽ പോലും പിഴ അടയ്ക്കാത്തവരെ പിടികൂടുവാൻ ലക്ഷ്യമിടുന്നതാണ് ഈ നിയമം. ഇതനുസരിച്ച് വിവിധ നിയമലംഘനങ്ങളിൽ ഫൈൻ നേരിടുന്നവർ അത് അടയ്ക്കാത്ത പക്ഷം ഈ ശിക്ഷ അനുഭവിക്കേണ്ടി വരും.

പുതിയ നിയമം നടപ്പിലാക്കിയ ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ 2,325 പേർക്ക് ജയിൽ ശിക്ഷ ലഭിച്ചതായാണ് നീതിന്യായ വകുപ്പ് വ്യക്തമാക്കുന്നത്. അതേസമയം, കഴിഞ്ഞ വർഷം ഇതേ കുറ്റത്തിന് ജയിൽ ശിക്ഷ ലഭിച്ചവരുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ വലിയ വ്യത്യാസം വരുന്നില്ല. അതുകൊണ്ടുതന്നെ പുതിയ നിയമം ഫലപ്രദമല്ലായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

കൂടാതെ ഇത്തരം കുറ്റങ്ങൾ ചെയ്തവരെ ജയിലിലടയ്ക്കുന്നതിനും തിരികെ മോചിപ്പിക്കുന്നതിനും ഇടയിലുള്ള ചെലവ് ഏറെയായതിനാൽ നിയമം ഫലപ്രദമല്ലെന്ന വിമർശനവും വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്.