- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹറിനിലെ ട്രാഫിക് ഫൈനുകൾ പതിനഞ്ച് ദിവസങ്ങൾക്കുള്ളിൽ അടക്കുന്നവർക്ക് പിഴ സംഖ്യയിൽ 50 ശതമാനം ഇളവ് ലഭിച്ചേക്കും; ട്രാഫിക് നിയമത്തിൽ ഭേദഗതി വരുത്തുന്ന കാര്യം പരിഗണനയിൽ
മനാമ: ട്രാഫിക് ഫൈനുകൾ പതിനഞ്ച് ദിവസങ്ങൾക്കുള്ളിൽ അടക്കുന്നവർക്ക് പിഴ സംഖ്യയിൽ 50 ശതമാനം ഇളവ് നല്കുന്ന തരത്തിൽ നിയമത്തിൽ പരിഷ്‌കാരം കൊണ്ട് വരാൻ സാധ്യത. പിഴയടയ്ക്കാനുള്ള കാലാവധി മുപ്പതു ദിവസം ആയിരുന്നത് നാൽപ്പത്തിയഞ്ച് ദിവസമായി ദീർഘിപ്പിക്കുന്നതിനായും ആലോചനയുണ്ട്. വിദേശകാര്യ, പ്രതിരോധ, സുരക്ഷാ മന്ത്രാലയങ്ങളുടെ പ്രതിനിധികൾ നടത്തിയ കൂടിയാലോചന പ്രകാരം ആണ് ട്രാഫിക് നിയമം 23 / 2014 ഇൽ ഇത്തരമൊരു ഭേദഗതി നിർദ്ദേശിച്ചത്. പാർലമെന്റ് അംഗം ഖാലിദ് അൽ ഷേർ ആണ് ട്രാഫിക് പിഴകളെ കുറിച്ച് പരാമർശിക്കുന്ന ആർട്ടിക്കിൾ 56 നു ഭേദഗതി കൊണ്ടുവരണം എന്ന നിർദ്ദേശം ആദ്യമായി മുന്നോട്ടു വച്ചത്. നിലവിലെ നിയമം അനുസരിച്ചു പിഴ ചുമത്തപ്പെടുന്ന ഡ്രൈവർമാർ ഏഴു ദിവസത്തിനുള്ളിൽ പിഴ അടച്ചാൽ അമ്പതു ശതമാനം ഇളവ് നല്കപ്പെടുന്നുണ്ട്. വലിയ തുക പിഴ ചുമത്തപ്പെടുന്നവർക്ക് കൂടുതലായി ലഭിക്കുന്ന എട്ടു ദിവസങ്ങൾ അധികം ലഭിക്കുന്നത് ഗുണം ചെയ്യും. സർക്കാരിന്റെ അഭിപ്രായ പ്രകാരം നിലവിലുള്ള നിയമം തൃപ്തികരമാണ് എന്നാണ് എങ്കിലും പിഴ അടയ്ക്കാനുള്ള സമയപരിധി
മനാമ: ട്രാഫിക് ഫൈനുകൾ പതിനഞ്ച് ദിവസങ്ങൾക്കുള്ളിൽ അടക്കുന്നവർക്ക് പിഴ സംഖ്യയിൽ 50 ശതമാനം ഇളവ് നല്കുന്ന തരത്തിൽ നിയമത്തിൽ പരിഷ്‌കാരം കൊണ്ട് വരാൻ സാധ്യത. പിഴയടയ്ക്കാനുള്ള കാലാവധി മുപ്പതു ദിവസം ആയിരുന്നത് നാൽപ്പത്തിയഞ്ച് ദിവസമായി ദീർഘിപ്പിക്കുന്നതിനായും ആലോചനയുണ്ട്. വിദേശകാര്യ, പ്രതിരോധ, സുരക്ഷാ മന്ത്രാലയങ്ങളുടെ പ്രതിനിധികൾ നടത്തിയ കൂടിയാലോചന പ്രകാരം ആണ് ട്രാഫിക് നിയമം 23 / 2014 ഇൽ ഇത്തരമൊരു ഭേദഗതി നിർദ്ദേശിച്ചത്. പാർലമെന്റ് അംഗം ഖാലിദ് അൽ ഷേർ ആണ് ട്രാഫിക് പിഴകളെ കുറിച്ച് പരാമർശിക്കുന്ന ആർട്ടിക്കിൾ 56 നു ഭേദഗതി കൊണ്ടുവരണം എന്ന നിർദ്ദേശം ആദ്യമായി മുന്നോട്ടു വച്ചത്.
നിലവിലെ നിയമം അനുസരിച്ചു പിഴ ചുമത്തപ്പെടുന്ന ഡ്രൈവർമാർ ഏഴു ദിവസത്തിനുള്ളിൽ പിഴ അടച്ചാൽ അമ്പതു ശതമാനം ഇളവ് നല്കപ്പെടുന്നുണ്ട്. വലിയ തുക പിഴ ചുമത്തപ്പെടുന്നവർക്ക് കൂടുതലായി ലഭിക്കുന്ന എട്ടു ദിവസങ്ങൾ അധികം ലഭിക്കുന്നത് ഗുണം ചെയ്യും.
സർക്കാരിന്റെ അഭിപ്രായ പ്രകാരം നിലവിലുള്ള നിയമം തൃപ്തികരമാണ് എന്നാണ് എങ്കിലും പിഴ അടയ്ക്കാനുള്ള സമയപരിധി വർദ്ധിപ്പിക്കുവാൻ സമിതി അംഗീകരിക്കുകയായിരുന്നു. നിർദ്ദേശം ചൊവ്വാഴ്ച നടക്കുന്ന പ്രതിവാര സമ്മേളനത്തിൽ വോട്ടിങ് നായി സമർപ്പിക്കും.