- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യം ലഭിക്കാത്തതിന്റെ പേരിൽ എയർഹോസ്റ്റസുമാരെ തെറി വിളിച്ചു; ദുബായിൽ നിന്നും ബ്രിട്ടനിലേക്ക് പറന്ന എമിറേറ്റ്‌സിൽ ബഹളം കൂട്ടിയ സ്ത്രീയിൽ നിന്നും 1 ലക്ഷം രൂപ പിഴ ഈടാക്കി കോടതി
ദുബായിൽ നിന്നും ഹീത്രുവിലേക്ക് പറന്ന എമിറേറ്റ്‌സിൽ ബഹളം കൂട്ടിയ ബിസിസന് വുമണായ ബാർബറ ഗ്രാൻഗറോട്(46) 1 ലക്ഷം രൂപ പിഴ അടയ്ക്കാൻ കോടതി ഉത്തരവിട്ടു. മദ്യം ലഭിക്കാത്തതിന്റെ പേരിൽ എയർ ഹോസ്റ്റസുമാരെ തെറി വിളിച്ചതിനും മറ്റ് യാത്രക്കാരെ ആക്ഷേപിച്ചതിനുമാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്. അഞ്ച് ഗ്ലാസ് വൈൻ അകത്താക്കിയതിന് ശേഷമായിരുന്നു ബാർബറ ആകാശത്ത് ഈ കലാപരിപാടികൾ നടത്തിയതെന്നും റിപ്പോർട്ടുണ്ട്..!!തന്റെ മുൻനിരയിൽ ഇരിക്കുന്ന യാത്രക്കാരെയായിരുന്നു ഇവർ തെറിയഭിഷേഖം നടത്തിയത്. ബാങ്ക്‌കോക്കിൽ നിന്നും ദുബായ് വഴി ലണ്ടനിലേക്ക് വരുമ്പോഴായിരുന്നു കഴിഞ്ഞ മാസം 26നായിരുന്നു ബാർബറ ഇത്തരത്തിൽ പ്രവർത്തിച്ചതെന്ന് വിചാരണക്കിടെ ബോധിപ്പിക്കപ്പെട്ടിരുന്നു. വിമാനത്തിനകത്ത് തന്നെ പുകവലിക്കാൻ അനുവദിക്കാതിരുന്നതിനാലും മദ്യപാനം തുടരുന്നതിന് തടസം നിന്നതിനുമായിരുന്നു അവർ എയർഹോസ്റ്റസുമാർക്കെതിരെ തിരിഞ്ഞത്. വിമാനത്തിലേക്ക് ഒരു ബോട്ടിൽ വൈൻ ബാർബറ ഒളിച്ച് കടത്തുകയും അത് വിമാനജീവനക്കാർ കണ്ടു കെട്ടുകയും ചെയ്തിരുന്നു. എന്നാൽ വിമാനം പറന്നു
ദുബായിൽ നിന്നും ഹീത്രുവിലേക്ക് പറന്ന എമിറേറ്റ്‌സിൽ ബഹളം കൂട്ടിയ ബിസിസന് വുമണായ ബാർബറ ഗ്രാൻഗറോട്(46) 1 ലക്ഷം രൂപ പിഴ അടയ്ക്കാൻ കോടതി ഉത്തരവിട്ടു. മദ്യം ലഭിക്കാത്തതിന്റെ പേരിൽ എയർ ഹോസ്റ്റസുമാരെ തെറി വിളിച്ചതിനും മറ്റ് യാത്രക്കാരെ ആക്ഷേപിച്ചതിനുമാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്. അഞ്ച് ഗ്ലാസ് വൈൻ അകത്താക്കിയതിന് ശേഷമായിരുന്നു ബാർബറ ആകാശത്ത് ഈ കലാപരിപാടികൾ നടത്തിയതെന്നും റിപ്പോർട്ടുണ്ട്..!!തന്റെ മുൻനിരയിൽ ഇരിക്കുന്ന യാത്രക്കാരെയായിരുന്നു ഇവർ തെറിയഭിഷേഖം നടത്തിയത്.
ബാങ്ക്‌കോക്കിൽ നിന്നും ദുബായ് വഴി ലണ്ടനിലേക്ക് വരുമ്പോഴായിരുന്നു കഴിഞ്ഞ മാസം 26നായിരുന്നു ബാർബറ ഇത്തരത്തിൽ പ്രവർത്തിച്ചതെന്ന് വിചാരണക്കിടെ ബോധിപ്പിക്കപ്പെട്ടിരുന്നു. വിമാനത്തിനകത്ത് തന്നെ പുകവലിക്കാൻ അനുവദിക്കാതിരുന്നതിനാലും മദ്യപാനം തുടരുന്നതിന് തടസം നിന്നതിനുമായിരുന്നു അവർ എയർഹോസ്റ്റസുമാർക്കെതിരെ തിരിഞ്ഞത്. വിമാനത്തിലേക്ക് ഒരു ബോട്ടിൽ വൈൻ ബാർബറ ഒളിച്ച് കടത്തുകയും അത് വിമാനജീവനക്കാർ കണ്ടു കെട്ടുകയും ചെയ്തിരുന്നു. എന്നാൽ വിമാനം പറന്നുയർന്നപ്പോൾ ഈ സ്ത്രീ ആ വൈൻ സൂത്രത്തിൽ തിരിച്ചെടുക്കുകയും കുടിക്കുകയുമായിരുന്നു.
തുടർന്ന് ബാർബറ ഇസിഗററ്റ് വലിക്കാൻ തുടങ്ങിയപ്പോൾ വിമാനജീവനക്കാർ അതും പിടിച്ചെടുക്കുകയായിരുന്നു. ഇതാണ് ബാർബറയെ കുപിതയാക്കുകയും തെറി വിളിക്കാൻ പ്രേരിപ്പിക്കുയും ചെയ്തത്. ഉക്‌സ്ബ്രിഡ്ജ് മജിസ്‌ട്രേറ്റുകൾക്ക് മുന്നിലാണ് ഇന്നലെ കേസുമായി ബന്ധപ്പെട്ട വിചാരണ അരങ്ങേറിയത്. തുടർന്ന് കേസിൽ ബാർബറ കുറ്റക്കാരിയാണെന്ന് തെളിയുകയും അവരോട് 1000 പൗണ്ട് പിഴയടക്കാനുത്തരവിടുകയുമായിരുന്നു. തന്റെ പ്രവൃത്തിയിൽ കുറ്റബോധം പ്രകടിപ്പിച്ച അവർ കണ്ണീർ പൊഴിക്കുന്നുണ്ടായിരുന്നു. പിഴയ്ക്ക് പുറമെ കോടതിച്ചെലവും നൽകാൻ ബാർബറോട് ഉത്തരവിടുകയും ചെയ്‌തെങ്കിലും അവരെ ജയിൽശിക്ഷയിൽ നിന്നും ഒഴിവാക്കുകയായിരുന്നു.
ഒരു ലെതർ ഹാൻഡ്ബാഗ് കമ്പനി നടത്തുന്ന സംരംഭകയാണ് ബാർബറ. വിമാനയാത്രക്കിടെ മദ്യപിക്കരുതെന്നും ഇ സിഗററ്റ് വലിക്കരുതെന്നും ബാർബറയ്ക്ക് മുന്നറിയിപ്പേകിയെങ്കിലും അവരത് തുടരുകയും തടഞ്ഞപ്പോൾ മോശമായി പെരുമാറുകയായിരുന്നുവെന്നുമാണ് പ്രോസിക്യൂട്ടറായ ഫിയോന വില്ലിസ് കോടതിയിൽ ബോധിപ്പിച്ചിരുന്നത്. മദ്യപിക്കരുതെന്ന് ആവശ്യപ്പെട്ട ചില യാത്രക്കാരെയും ഇവർ കടുത്ത രീതിയിൽ തെറി വിളിച്ചിരുന്നുവെന്ന് കോടതിയിൽ ബോധിപ്പിക്കപ്പെട്ടു. കൃത്യമായി പറഞ്ഞാൽ പിഴ വകയിൽ 925 പൗണ്ടും വിക്ടിം സർചാർജായി 92. 50 പൗണ്ടും ചെലവായി 85 പൗണ്ടും അടക്കാനാണ് കോടതി ബാർബറയോട് ഉത്തരവിട്ടിരിക്കുന്നത്.