- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താമസിക്കുന്ന ഫ്‌ളാറ്റുകളിൽ ബാർബിക്യു; കനത്ത പിഴ ഈടാക്കാൻ ഷാർജ; നിയമലംഘിച്ച് അപകടം ക്ഷണിച്ച് വരുത്തുന്നവർക്ക് 500 ദിർഹം പിഴ
ഷാർജ; താമസിക്കുന്ന ഫ്‌ളാറ്റുകളിൽ ബാർബിക്യു ഉണ്ടാക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് ഷാർജ നഗരസഭ അധികൃതർ അറിയിച്ചു.സുരക്ഷാപ്രശ്‌നങ്ങൾ കാരണം താമസമേഖലകളിലെ ബാൽക്കണികളിൽ ബാർബിക്യു ചെയ്യുന്നവർക്കെതിരെയാണ് നടപടി ശക്തമാക്കിയത്. എല്ലാ കെട്ടിടങ്ങളും നിരീക്ഷിക്കും.
പുക മുറികളിലെത്തുന്നതും കെട്ടിനിൽക്കുന്നതും ഒട്ടും ആരോഗ്യത്തിന് ഭീഷണിയാണ്.അടച്ചിട്ട മുറികളിൽ പുക കെട്ടിനിന്നാൽ കാർബൺ മോണോക്‌സൈഡ് വ്യാപിച്ച് മരണകാരണമാകുമെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകുന്നു.
നിയമലംഘനങ്ങൾ അറിയിക്കേണ്ട നമ്പർ 933. കുറഞ്ഞത് 500 ദിർഹമാണു പിഴ. പൊതു സ്ഥലങ്ങളിൽ ബാർബിക്യു അവശിഷ്ടങ്ങൾ ഉപേക്ഷിച്ചാൽ 2,000 ദിർഹം. നിയമലംഘനങ്ങളുടെ സ്വഭാവം നോക്കി മറ്റു നടപടികൾ സ്വീകരിക്കും.
Next Story