ദുബായ്: ലൈറ്റിടാതെ വാഹനം ഓടിച്ചാൽ ഡ്രൈവറുടെ പക്കൽ നിന്നും 200 ദിർഹം പിഴ ഈടാക്കാനും നാലു ബ്ലാക്ക് പോയിന്റുകൾ നൽകാനും തീരുമാനം. രാത്രിയിൽ ലൈറ്റിടാതെ വാഹനം ഓടിക്കുന്നത് ഗുരുതര ട്രാഫിക് ലംഘനമായി കരുതാൻ നിഷ്‌ക്കർഷിക്കുന്ന തരത്തിൽ ട്രാഫിക് നിയമത്തിൽ വീണ്ടും അഴിച്ചുപണി നടത്തിയിട്ടുണ്ട്.

രാത്രിയിൽ വാഹനം ഓടിക്കുമ്പോൾ ലൈറ്റിടാൻ ഡ്രൈവർ മറക്കുക വഴി വാഹനങ്ങൾ തമ്മിൽ കൂട്ടിമുട്ടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ട്രാഫിക് ബോധവത്ക്കരണം ഇക്കാര്യത്തിൽ അത്യാവശ്യമാണെന്നും പിഴയും ബ്ലാക്ക് പോയിന്റുകളും നൽകുക വഴി നിയമലംഘനം കുറയ്ക്കാൻ സാധിക്കുമെന്നും കരുതുന്നതായി റോഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി ചൂണ്ടിക്കാട്ടി.

ഇത്തരം കാര്യങ്ങൾ ഉൾപ്പെടുത്തി ഫെഡറൽ ട്രാഫിക് നിയമത്തിൽ വൻ അഴിച്ചുപണികളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.