അബൂദബി: ട്രാഫിക് നിയമങ്ങൾ പാലിച്ചില്ലെങ്കിൽ മാത്രമല്ല വാഹനങ്ങൾ വൃത്തിയായി സൂക്ഷിച്ചില്ലെങ്കിലും ഇനി ഉടമകളുടെ പോക്കറ്റ് കാലിയാകുമെന്ന് ഉറപ്പായി. വൃത്തിയായി സൂക്ഷിക്കാതെ വാഹനങ്ങൾ പൊതു സ്?ഥലങ്ങളിൽ ഇ?ട്ടുപോകുന്നവർക്ക് 3000 ദിർഹമാണ് പിഴ. അബുദബി പൊലീസ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഇത്തരത്തിൽ 141 വാഹനങ്ങൾ കണ്ടു കെട്ടിയതായി റിപ്പോർട്ട്. 31 പേർക്ക് പിഴ ചുമത്തിയപ്പോൾ 289 വാഹന ഉടമകൾക്ക് മുന്നറിയിപ്പ്? നൽകി.

ഇത്തരത്തിൽ വാഹനങ്ങൾ വൃത്തിഹീനമാക്കി ഇട്ട് അവധിക്ക് നാട്ടിലേക്ക് പോയ ആളുകൾ തിരിച്ചെത്തുേമ്പാൾ വൻ തുക പിഴ നൽകേണ്ടി വരുമെന്നാണ് സൂചന.നഗര സൗന്ദര്യം പരിഗണിച്ച് മാത്രമല്ല, സുരക്ഷയും ആരോഗ്യ സംരക്ഷണവും കൂടി കണക്കിലെടുത്താണ് നടപടി. കാറുകളിൽ അടിഞ്ഞുകൂടിയ പൊടിയും മാലിന്യങ്ങളും മറ്റു വാഹനങ്ങളിലേക്കും ആളുകളിലേക്കും പരക്കാൻ സാധ്യതയുണ്ട്.

അശ്രദ്ധമായി നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ മൂന്നു ദിവസത്തെ നോട്ടീസ്? നൽകി കണ്ടുകെട്ടാനാണ് നഗരസഭയുടെ തീരുമാനം. നേരത്തേ 14 ദിവസമാണ് നോട്ടീസ് സമയം നൽകിയിരുന്നത്. മൂന്നു ദിവസത്തിനകം വാഹനങ്ങൾ മാറ്റിയില്ലെങ്കിൽ അവ നഗരസഭയുടെ യാർഡിലേക്ക് മാറ്റും. പിന്നീട്? അവ തിരിച്ചു കിട്ടാൻ വൻ തുക നൽകേണ്ടി വരും.