ജിദ്ദ: തൊഴിലാളികളുടെ സമ്മതമില്ലാതെ അവരുടെ പാസ്‌പോർട്ടുകൾ പിടിച്ചുവച്ചിരിക്കുന്ന തൊഴിലുടമകൾക്ക് പിഴ അടയ്‌ക്കേണ്ടി വരുമെന്ന് മിനിസ്ട്രി ഓഫ് ലേബർ ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ്. ഓരോ പാസ്‌പോർട്ടിനും 2000 റിയാൽ എന്ന തോതിലായിരിക്കും പിഴ ഈടാക്കുക.

തൊഴിലാളികളുടെ പാസ്‌പോർട്ട് പിടിച്ചു വച്ചിരിക്കുന്നവർ ഒരു മാസത്തിനകം തിരിച്ചു നൽകണമെന്നും തൊഴിലുടമകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ പാസ്‌പോർട്ട് തിരിച്ചു നൽകിയിട്ടില്ലെങ്കിൽ പിഴ ഇരട്ടിയാകും. അതേസമയം തൊഴിലാളികളുടെ സമ്മതപ്രകാരം തൊഴിലുടമയ്ക്ക് പാസ്‌പോർട്ടുകൾ സൂക്ഷിക്കാം. എന്നാൽ ഇതിന് അറബിയിലും തൊഴിലാളിയുടെ ഭാഷയിലും എഴുതിയ സമ്മതപത്രം നിർബന്ധമാണ്.