- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഗതാഗത നിയമത്തിൽ വീണ്ടും അഴിച്ചു പണി; വലതു വശത്തുകൂടി ഓവർ ടേക്ക് ചെയ്താൽ ഇരട്ടി പിഴ; ചില കേസുകളിൽ നിശ്ചിത സമയത്തിനുള്ളിൽ പിഴയടച്ചാൽ പകുതി നൽകിയാൽ മതി
ദോഹ: ഗതാഗത നിയമത്തിൽ വീണ്ടും അഴിച്ചു പണികളുമായി ഗതാഗത വകുപ്പ്. വലതു വശത്തുകൂടിയുള്ള ഓവർ ടേക്കിംഗിന് പിഴ ഇരട്ടിയാക്കിയും ഒത്തുതീർപ്പ് ലിസ്റ്റിലുള്ളവയ്ക്ക് നിശ്ചിത ദിവസത്തിനുള്ളിൽ പിഴയടച്ചാൽ പകുതി നൽകിയാൽ മതിയെന്നുമുള്ള ഭേദഗതികളുമായാണ് പുതിയ നിയമാവലി ഇറക്കിയിരിക്കുന്നത്. വലതു വശത്തു കൂടിയുള്ള ഓവർ ടേക്കിംഗിന് നിലവിൽ 500 റിയാലായ
ദോഹ: ഗതാഗത നിയമത്തിൽ വീണ്ടും അഴിച്ചു പണികളുമായി ഗതാഗത വകുപ്പ്. വലതു വശത്തുകൂടിയുള്ള ഓവർ ടേക്കിംഗിന് പിഴ ഇരട്ടിയാക്കിയും ഒത്തുതീർപ്പ് ലിസ്റ്റിലുള്ളവയ്ക്ക് നിശ്ചിത ദിവസത്തിനുള്ളിൽ പിഴയടച്ചാൽ പകുതി നൽകിയാൽ മതിയെന്നുമുള്ള ഭേദഗതികളുമായാണ് പുതിയ നിയമാവലി ഇറക്കിയിരിക്കുന്നത്.
വലതു വശത്തു കൂടിയുള്ള ഓവർ ടേക്കിംഗിന് നിലവിൽ 500 റിയാലായിരുന്നത് ആയിരം റിയാലായി വർധിപ്പിച്ചാണ് പുതിയ ഗതാഗത നിയമം. അനധികൃതമായി വാഹനം പാർക്ക് ചെയ്യുന്നതിന്റെ പിഴയും ഇരട്ടിയാക്കിയിട്ടുണ്ട്. പ്രത്യേക വിഭാഗങ്ങൾക്കായി അനുവദിച്ചിരിക്കുന്ന പാർക്കിങ് ഏരിയയിൽ അനധികൃതമായി വാഹനം പാർക്ക് ചെയ്യുന്നവർക്ക് 500 റിയാൽ പിഴയെന്നുള്ളതും ആയിരം റിയാൽ ആക്കി ഉയർത്തിയിരിക്കുകയാണ്. ഈ രണ്ടു നിയമലംഘകർക്കും ഡ്രൈവറുടെ പോയിന്റ് സ്‌കെയിലിൽ നിന്ന് മൂന്ന് പോയിന്റ് കുറയ്ക്കുകയും ചെയ്യും. തുടർച്ചയായി ഇതേ നിയമലംഘനം നടത്തുന്നവർക്ക് പിഴ ശിക്ഷ കൂടാതെ ജയിൽ ശിക്ഷ നൽകുകയും ചെയ്യും.
അനുരഞ്ജന ലിസ്റ്റിൽ പെടുന്ന നിയമലംഘകർ 30 ദിവസത്തിനുള്ളിൽ പിഴ അടച്ചാൽ പകുതി തുക നൽകിയാൽ മതിയാകും. എന്നാൽ 30 ദിവസം കഴിഞ്ഞാൽ മുഴുവൻ തുകയും അടയ്‌ക്കേണ്ടി വരും. അതേസമയം ഈ ലിസ്റ്റിൽ പെടാത്ത നിയമലംഘകർക്ക് ഇത്തരത്തിൽ യാതൊരു ആനുകൂല്യവും നൽകില്ല. സ്പീഡ് ലിമിറ്റ് കടക്കുന്നവർക്കും പോയിന്റ് സ്‌കെയിലിൽ നിന്ന് പോയിന്റുകൾ കുറയ്ക്കുമെന്നും അറിയിപ്പുണ്ട്. സ്പീഡ് ലിമിറ്റ് ലംഘനത്തിന് നിലവിൽ പിഴ ഈടാക്കുന്നില്ല. നിയമലംഘകരുടെ വാഹനം കണ്ടു കെട്ടിയിട്ടുണ്ടെങ്കിൽ മൂന്നു മാസത്തിനുള്ളിൽ വാഹനയുടമ പിഴ അടച്ച് വാഹനം തിരികെ കൊണ്ടുപോയിരിക്കണം. അല്ലാത്ത പക്ഷം വാഹനം ലേലത്തിൽ വിൽക്കുന്നതായിരിക്കും. ഈ വർഷം അവസാനത്തോടെയായിരിക്കും പുതിയ നിയമാവലി പ്രാബല്യത്തിൽ വരിക.