- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാചകരെക്കൊണ്ട് പൊറുതിമുട്ടി; പണം കൊടുത്ത് യാചകരെ പ്രോത്സാഹിപ്പിക്കുന്നവർക്ക് പിഴ ഏർപ്പെടുത്തി ഇറ്റലിയിലെ ഒരു പട്ടണം
റോം: യാചകർക്ക് പണം കൊടുക്കുന്നവർക്ക് പിഴ ഈടാക്കാൻ തീരുമാനിച്ച് നോർത്തേൺ ഇറ്റലിയിലെ ഒരു പട്ടണം. ഫ്രഞ്ച് ബോർഡറിനടുത്തുള്ള ബോർഡിഗേറ എന്ന പട്ടണത്തിലാണ് യാചകർക്ക് പണം കൊടുക്കുന്നവരിൽ നിന്ന് പിഴ ഈടാക്കാനുള്ള തീരുമാനം. യാചകരെക്കൊണ്ട് പൊറുതി മുട്ടിയ നഗരസഭാ അധികൃതരാണ് ഇത്തരത്തിലൊരു പരീക്ഷണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഭിക്ഷാടനം നടത്തുന്നവരെ ഇതിൽ നിന്ന് പിന്തിരിപ്പിക്കാൻ മാർഗങ്ങൾ അന്വേഷിച്ചപ്പോഴാണ് ഭിക്ഷാടനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ യാചകർക്ക് പണം കൊടുക്കുന്നവരിൽ നിന്ന് പിഴ ഈടാക്കാൻ തീരുമാനമായത്. യാചകർക്ക് പിഴ ഈടാക്കാമെന്നു വച്ചാൽ അവർക്ക് അതിനുള്ള ശേഷിയുമില്ല. അപ്പോൾ പിന്നെ ഇക്കൂട്ടർക്ക് പ്രോത്സാഹനം നൽകുന്നവരെ തന്നെ കുടുക്കാൻ മേയർ തയാറായത്. ഈസ്റ്റർ വീക്കെൻഡോടു കൂടി ടൂറിസം വീക്ക് ആരംഭിക്കുന്നതിന്റെ മുന്നോടിയായിട്ടാണ് യാചകർക്ക് നിരോധനം ഏർപ്പെടുത്താൻ മേയർ തീരുമാനിക്കുന്നത്. സാമ്പത്തികമായി തീരെ അവശത അനുഭവിക്കുന്നവരെ സഹായിക്കാൻ സോഷ്യൽ സർവീസ് സേവനം ലഭ്യമാണെന്നും തെരുവിൽ ഭിക്ഷാടനം നടത്തുന്ന പ്രോത
റോം: യാചകർക്ക് പണം കൊടുക്കുന്നവർക്ക് പിഴ ഈടാക്കാൻ തീരുമാനിച്ച് നോർത്തേൺ ഇറ്റലിയിലെ ഒരു പട്ടണം. ഫ്രഞ്ച് ബോർഡറിനടുത്തുള്ള ബോർഡിഗേറ എന്ന പട്ടണത്തിലാണ് യാചകർക്ക് പണം കൊടുക്കുന്നവരിൽ നിന്ന് പിഴ ഈടാക്കാനുള്ള തീരുമാനം.
യാചകരെക്കൊണ്ട് പൊറുതി മുട്ടിയ നഗരസഭാ അധികൃതരാണ് ഇത്തരത്തിലൊരു പരീക്ഷണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഭിക്ഷാടനം നടത്തുന്നവരെ ഇതിൽ നിന്ന് പിന്തിരിപ്പിക്കാൻ മാർഗങ്ങൾ അന്വേഷിച്ചപ്പോഴാണ് ഭിക്ഷാടനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ യാചകർക്ക് പണം കൊടുക്കുന്നവരിൽ നിന്ന് പിഴ ഈടാക്കാൻ തീരുമാനമായത്. യാചകർക്ക് പിഴ ഈടാക്കാമെന്നു വച്ചാൽ അവർക്ക് അതിനുള്ള ശേഷിയുമില്ല. അപ്പോൾ പിന്നെ ഇക്കൂട്ടർക്ക് പ്രോത്സാഹനം നൽകുന്നവരെ തന്നെ കുടുക്കാൻ മേയർ തയാറായത്.
ഈസ്റ്റർ വീക്കെൻഡോടു കൂടി ടൂറിസം വീക്ക് ആരംഭിക്കുന്നതിന്റെ മുന്നോടിയായിട്ടാണ് യാചകർക്ക് നിരോധനം ഏർപ്പെടുത്താൻ മേയർ തീരുമാനിക്കുന്നത്. സാമ്പത്തികമായി തീരെ അവശത അനുഭവിക്കുന്നവരെ സഹായിക്കാൻ സോഷ്യൽ സർവീസ് സേവനം ലഭ്യമാണെന്നും തെരുവിൽ ഭിക്ഷാടനം നടത്തുന്ന പ്രോത്സാഹിപ്പിക്കാൻ സാധിക്കാത്ത കാര്യമാണെന്നും മേയർ ഗിയാകോമോ പല്ലാങ്ക വ്യക്തമാക്കി.
തെരുവു ഭിക്ഷാടനം വർധിക്കുന്നത് പലപ്പോഴും തെരുവു യുദ്ധങ്ങൾക്കും മദ്യം, മയക്കു മരുന്ന് ഉപയോഗങ്ങളുടെ വർധനയ്ക്കും മറ്റും വഴി വയ്ക്കാറുണ്ട്. ഇതു കുറയ്ക്കണമെന്നുണ്ടെങ്കിൽ ഭിക്ഷാടനത്തിന് അന്ത്യം കുറിക്കുകയാണ് വേണ്ടതെന്നുള്ള തിരിച്ചറിവിൽ നിന്നാണ് ഇതിനെതിരേ നടപടികളുമായി മേയർ രംഗത്തെത്തിയത്.