- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിലുള്ള പോക്ക്മോൻ ആരാധകർ ജാഗ്രതേ; വാഹനമോടിക്കുമ്പോൾ പോക്ക്മോൻ കളിച്ചാൽ 300 റിയാൽ പിഴ ചുമത്താൻ ഗതാഗത വകുപ്പ്
റിയാദ്: ലോകമെമ്പാടുമുള്ള ആളുകൾക്കിടയിൽ തരംഗമായി മാറിയ് മൊബൈൽ ഗെയിം പോക്ക്‌മോന്റെ സൗദിയിലെ ആരാധകർ ജാഗ്രതേ. ഡ്രൈവ് ചെയ്യുന്നതിനിടയിൽ പോക്ക് മോൻ ഗെയിം കളിച്ചാൽ പിഴ ചുമത്താൻ തീരുമാനിച്ചിരിക്കുകയാണ് ഗതാഗത വകുപ്പ്. 300 റിയാലാണ് പിഴ. ഗതാഗത വകുപ്പ് ഡയറക്ടർ ജനറൽ അബ്ദുല്ല അൽ സഹ്റനിയെ ഉദ്ദരിച്ച് സൗദി ഗസറ്റാണിത് റിപോർട്ട് ചെയ്തത്. എന്നാൽ ഇതുവരെ പോക്ക്മോൻ കളിച്ചുകൊണ്ട് വാഹനമോടിക്കുന്ന ഒരു ്രൈഡവറേയും പിടികൂടിയിട്ടില്ല എന്ന കാര്യവും ശ്രദ്ധേയമാണ്. രണ്ടാഴ്ച മുൻപാണ് പോക്ക്മോൻ ഇറങ്ങിയതെങ്കിലും ഇതിനകം ഈ ഗെയിമിന് വൻ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. നേരത്തേ പോക്ക്മോൻ ഗെയിമിനെതിരെ സൗദിയിലെ മുതിർന്ന മതപണ്ഡിതരുടെ സംഘടനയായ ജനറൽ സെക്രട്ടേറിയേറ്റ് ഫത് വ പുറപ്പെടുവിച്ചിരുന്നു. ഗെയിം കളിക്കുന്നത് അനിസ്ലാമീക മാണെന്നും ചൂതാട്ടത്തിന്റെ പരിധിയിലാണിത് വരുന്നതെന്നും നേരത്തേ ഫത്വയുണ്ടായിരുന്നു. പതിനാറ് വർഷങ്ങൾക്ക് ശേഷം ഈ ഫത് വയാണ് ജനറൽ സെക്രട്ടേറിയേറ്റ് പുതുക്കിയത്.
റിയാദ്: ലോകമെമ്പാടുമുള്ള ആളുകൾക്കിടയിൽ തരംഗമായി മാറിയ് മൊബൈൽ ഗെയിം പോക്ക്‌മോന്റെ സൗദിയിലെ ആരാധകർ ജാഗ്രതേ. ഡ്രൈവ് ചെയ്യുന്നതിനിടയിൽ പോക്ക് മോൻ ഗെയിം കളിച്ചാൽ പിഴ ചുമത്താൻ തീരുമാനിച്ചിരിക്കുകയാണ് ഗതാഗത വകുപ്പ്. 300 റിയാലാണ് പിഴ. ഗതാഗത വകുപ്പ് ഡയറക്ടർ ജനറൽ അബ്ദുല്ല അൽ സഹ്റനിയെ ഉദ്ദരിച്ച് സൗദി ഗസറ്റാണിത് റിപോർട്ട് ചെയ്തത്.
എന്നാൽ ഇതുവരെ പോക്ക്മോൻ കളിച്ചുകൊണ്ട് വാഹനമോടിക്കുന്ന ഒരു ്രൈഡവറേയും പിടികൂടിയിട്ടില്ല എന്ന കാര്യവും ശ്രദ്ധേയമാണ്. രണ്ടാഴ്ച മുൻപാണ് പോക്ക്മോൻ ഇറങ്ങിയതെങ്കിലും ഇതിനകം ഈ ഗെയിമിന് വൻ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്.
നേരത്തേ പോക്ക്മോൻ ഗെയിമിനെതിരെ സൗദിയിലെ മുതിർന്ന മതപണ്ഡിതരുടെ സംഘടനയായ ജനറൽ സെക്രട്ടേറിയേറ്റ് ഫത് വ പുറപ്പെടുവിച്ചിരുന്നു. ഗെയിം കളിക്കുന്നത് അനിസ്ലാമീക മാണെന്നും ചൂതാട്ടത്തിന്റെ പരിധിയിലാണിത് വരുന്നതെന്നും നേരത്തേ ഫത്വയുണ്ടായിരുന്നു. പതിനാറ് വർഷങ്ങൾക്ക് ശേഷം ഈ ഫത് വയാണ് ജനറൽ സെക്രട്ടേറിയേറ്റ് പുതുക്കിയത്.