- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലാവധി കഴിഞ്ഞാൽ 30 ദിവസത്തിനുള്ളിൽ എമിറേറ്റ്‌സ് ഐഡി പുതുക്കണമെന്ന് എമിറേറ്റ്‌സ് ഐഡന്റിറ്റി അഥോറിറ്റി; പുതുക്കിയില്ലെങ്കിൽ ഓരോ ദിവസവും 20 ദിർഹം വീതം പിഴ
ദുബായ്: കാലാവധി കഴിഞ്ഞാൽ 30 ദിവസത്തിനുള്ളിൽ എമിറേറ്റ്‌സ് ഐഡി പുതുക്കണമെന്ന് എമിറേറ്റസ് ഐഡന്റിറ്റി അഥോറിറ്റി. ഐഡി പുതുക്കിയില്ലെങ്കിൽ വൈകുന്ന ഓരോ ദിവസവും 20 ദിർഹം വീതം പിഴ നൽകേണ്ടി വരുമെന്നും അഥോറിറ്റി വ്യക്തമാക്കുന്നു. എമിറേറ്റ്‌സ് ഐഡി കാലാവധി കഴിയാറാകുമ്പോൾ കാർഡ് ഉടമയ്ക്ക് മെസേജ് ലഭിക്കും. ഇത്തരത്തിൽ മെസേജ് കിട്ടുന്നവർ അംഗീകൃത ടൈപ്പിങ് സെന്റർ വഴി പുതിയ ഐഡിക്ക് അപേക്ഷ സമർപ്പിക്കണം. യുഎഇയിൽ താമസിക്കുന്ന ഒരാൾ സ്ഥിരം എമിറേറ്റ്‌സ് ഐഡി കൈയിൽ കരുതണമെന്നുണ്ട്. സ്വദേശികൾക്ക് കാർഡിന്റെ കാലാവധി അഞ്ചു മുതൽ പത്തു വരെ വർഷമായി തെരഞ്ഞെടുക്കാവുന്നതാണ്. എന്നാൽ വിദേശികൾക്ക് അവരുടെ ഐഡിയുടെ കാലാവധി വിസാ കാലാവധിയുമായി ബന്ധപ്പെടുത്തിയിട്ടുള്ളതാണ്. 15 വയസിന് മുകളിലുള്ളവരാണെങ്കിൽ രജിസ്റ്റേർഡ് ഐഡന്റിറ്റി അഥോറിറ്റിയുമായി നേരിട്ട് ബന്ധപ്പെട്ട് ഫോട്ടോ, ഫിംഗർപ്രിന്റ് ഇലക്ട്രോണിക് സിഗ്നേച്ചർ എന്നിവ നൽകേണ്ടതാണ്. ഐഡി പുതുക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ളവർക്ക് പരമാവധി നൽകേണ്ട പിഴയുടെ തുക 100 ദിർഹമാണെന്നും ട്വിറ്റർ പേജ
ദുബായ്: കാലാവധി കഴിഞ്ഞാൽ 30 ദിവസത്തിനുള്ളിൽ എമിറേറ്റ്‌സ് ഐഡി പുതുക്കണമെന്ന് എമിറേറ്റസ് ഐഡന്റിറ്റി അഥോറിറ്റി. ഐഡി പുതുക്കിയില്ലെങ്കിൽ വൈകുന്ന ഓരോ ദിവസവും 20 ദിർഹം വീതം പിഴ നൽകേണ്ടി വരുമെന്നും അഥോറിറ്റി വ്യക്തമാക്കുന്നു.
എമിറേറ്റ്‌സ് ഐഡി കാലാവധി കഴിയാറാകുമ്പോൾ കാർഡ് ഉടമയ്ക്ക് മെസേജ് ലഭിക്കും. ഇത്തരത്തിൽ മെസേജ് കിട്ടുന്നവർ അംഗീകൃത ടൈപ്പിങ് സെന്റർ വഴി പുതിയ ഐഡിക്ക് അപേക്ഷ സമർപ്പിക്കണം. യുഎഇയിൽ താമസിക്കുന്ന ഒരാൾ സ്ഥിരം എമിറേറ്റ്‌സ് ഐഡി കൈയിൽ കരുതണമെന്നുണ്ട്. സ്വദേശികൾക്ക് കാർഡിന്റെ കാലാവധി അഞ്ചു മുതൽ പത്തു വരെ വർഷമായി തെരഞ്ഞെടുക്കാവുന്നതാണ്. എന്നാൽ വിദേശികൾക്ക് അവരുടെ ഐഡിയുടെ കാലാവധി വിസാ കാലാവധിയുമായി ബന്ധപ്പെടുത്തിയിട്ടുള്ളതാണ്.
15 വയസിന് മുകളിലുള്ളവരാണെങ്കിൽ രജിസ്റ്റേർഡ് ഐഡന്റിറ്റി അഥോറിറ്റിയുമായി നേരിട്ട് ബന്ധപ്പെട്ട് ഫോട്ടോ, ഫിംഗർപ്രിന്റ് ഇലക്ട്രോണിക് സിഗ്നേച്ചർ എന്നിവ നൽകേണ്ടതാണ്.
ഐഡി പുതുക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ളവർക്ക് പരമാവധി നൽകേണ്ട പിഴയുടെ തുക 100 ദിർഹമാണെന്നും ട്വിറ്റർ പേജിലൂടെ അഥോറിറ്റി വെളിപ്പെടുത്തുന്നു.