- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങളുടെ ആനുവൽ ലീവിൽ കമ്പനി വിക്കെന്റ്സ് ഉൾപ്പെടുത്താറുണ്ടോ? എങ്കിൽ കമ്പിനിക്ക് 100,000 റിയാൽ വരെ പിഴ ഉറപ്പ്; മുന്നറിയിപ്പുമായി സൗദി തൊഴിൽ മന്ത്രാലയം
റിയാദ്: നിങ്ങളുടെ ആനുവൽ ലീവിൽ കമ്പനി വീക്കെന്റ്‌സ ഉൾപ്പെടുത്താറു്േണ്ടാ? എങ്കിൽ കമ്പനിക്ക് കനത്ത പിഴ ഉറപ്പാണ്. സൗദിയിൽ ജീവനക്കാരുടെ ആനുവൽ ലീവിൽ വീക്കെന്റ്‌സ് ഉൾപ്പെടുത്തിയാൽ കമ്പനികൾക്ക് 100,000 സൗദി റിയാൽ പിഴ ഈടാക്കുമെന്ന് തൊഴിൽമന്ത്രാലയം മുന്നറിയിപ്പ് നല്കി. ഇത്തരത്തിലുള്ള പ്രവണത ചില കമ്പനികൾ നടപ്പിലാക്കിയതിനാലാണ് നടപടി. ആനുവൽ
റിയാദ്: നിങ്ങളുടെ ആനുവൽ ലീവിൽ കമ്പനി വീക്കെന്റ്‌സ ഉൾപ്പെടുത്താറു്േണ്ടാ? എങ്കിൽ കമ്പനിക്ക് കനത്ത പിഴ ഉറപ്പാണ്. സൗദിയിൽ ജീവനക്കാരുടെ ആനുവൽ ലീവിൽ വീക്കെന്റ്‌സ് ഉൾപ്പെടുത്തിയാൽ കമ്പനികൾക്ക് 100,000 സൗദി റിയാൽ പിഴ ഈടാക്കുമെന്ന് തൊഴിൽമന്ത്രാലയം മുന്നറിയിപ്പ് നല്കി.
ഇത്തരത്തിലുള്ള പ്രവണത ചില കമ്പനികൾ നടപ്പിലാക്കിയതിനാലാണ് നടപടി. ആനുവൽ ലീവിൽ വീക്കെന്റ്‌സ് ഉൾപ്പെടുത്തില്ലെന്നതാണ് സൗദി തൊഴിൽനിയമം. തൊഴിലാളികളുടെ അവകാശങ്ങൾ ലംഘിക്കാൻ കമ്പനികൾക്ക് അവകാശമില്ല. ആനുവൽ വെക്കേഷനിൽ വീക്കെന്റുകൾ ഉൾപ്പെടുത്തി അവരുടെ അവധി ദിനങ്ങൾ വെട്ടിച്ചുരുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.
വീക്കെന്റുകൾ ഔദ്യോഗികമായി പെയ്ഡ് ലീവുകളാണ്. വീക്കെന്റിൽ ജോലി ചെയ്യിപ്പിക്കുന്നതിന് കമ്പനികൾക്ക് അവകാശമില്ല. അതേപോലെ വീക്കെന്റിൽ ശമ്പളം കുറയ്ക്കാനും അനുവദിക്കില്ല. ഇത്തരം നിയമലംഘനങ്ങൾക്ക് നിയമനടപടി നേരിടേണ്ടിവരും. നിയമലംഘകരിൽ നിന്ന് പിഴ ഈടാക്കുന്നതാണ്. പിഴ തുക കൃത്യസമയത്ത് അടച്ചില്ലെങ്കിൽ തുക വർദ്ധിപ്പിക്കുന്നതാണ്.
നിയമം ലംഘിക്കുന്ന കമ്പനി 30 ദിവസം വരെ അടച്ചിടാനും ഉത്തരവിടും. നിയമം തുടർച്ചയായി ലംഘിച്ചാൽ കമ്പനിയുടെ ലൈസൻസ് റദ്ദാക്കാനിടയുണ്ട്.