- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നെഞ്ചത്തൂടെ കയറ്റു..സാറേ...അതാ നല്ലത്..ആത്മഹത്യയുടെ വക്കിലാ ഞങ്ങൾ; വൈത്തിരിയിൽ ചായക്കടക്കാരന് പിഴ; വാഹനത്തിന് മുന്നിൽ കയറി കിടന്ന് കടയുടമ; സെക്ടറൽ മജിസ്ട്രേറ്റിന്റെ ശ്രമം തടഞ്ഞ് നാട്ടുകാർ
വൈത്തിരി: പകർച്ച വ്യാധി നിയമം പൊലീസ് രാജ് ആകുന്നുവെന്ന പരാതികൾ ഏറുകയാണ്. സെക്ടറൽ മജിസ്ട്രേറ്റുമാരുടെ ചില നടപടികളും വിവാദമാകുന്നു. ഓരോദിവസവും ആയിരക്കണക്കിനു സാധാരണക്കാരായ ആളുകളുടെ പേരിലാണ് ക്വാട്ട തികയ്ക്കാനായി പൊലീസ് കേസും പിഴയും ചുമത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ, സമ്പന്നരായ ആളുകൾക്കെതിരെ നടപടി എടുക്കുന്നില്ലെന്നും പാവങ്ങൾക്ക് മേലേയാണ് കുതിര കയറുന്നതെന്നും ഉള്ള പരാതികൾ കുറവല്ല. വയനാട് വൈത്തിരിയിൽ ചായക്കടക്കാരന് പിഴ ചുമത്താനുള്ള സെക്ടറൽ മജിസ്ട്രേറ്റിന്റെ ശ്രമം തടഞ്ഞതിന്റെ വീഡിയോ ഇപ്പോൾ വൈറലാവുകയാണ്.
ചായ കൊടുത്തതിന് സെക്ടറൽ മജിസ്ട്രേറ്റ് പിഴ ചുമത്തിയതോടെ ചായക്കടക്കാരൻ ഷമീറിന് രോഷം അണപൊട്ടി. തങ്ങൾ ആത്മഹത്യയുടെ വക്കിലാണെന്നും, പിഴ അടയ്ക്കാൻ നിവൃത്തിയില്ലെന്നും ഷമീർ പറഞ്ഞു. തുടർന്ന് വാഹനത്തിന് മുന്നിൽ കയറി കിടന്ന് നെഞ്ചത്തൂടെ കയറ്റൂ സാറേ എന്ന് വികാരഭരിതനായി പറഞ്ഞു.
അന്യായമായ പിഴയ്ക്കെതിരെയുള്ള പ്രതിഷേധം ഷമീറിന്റെ പ്രതിഷേധത്തിൽ നാട്ടുകാരും പങ്കുചേർന്നു സംഭവം ഇങ്ങനെ:
എത്ര വ്യാപാരികൾ മരണപ്പെട്ടു....എത്ര ബിവറേജുകൾക്കെതിരെ നടപടി എടുത്തു? ഇത് സാധാരണക്കാരുടെ പ്രശ്നമാ സാറേ...
സെക്ടൽ മജിസ്ടേറ്റ് വാഹനം മുന്നോട്ട് എടുക്കാൻ ശ്രമിക്കുന്നു.
ഇതോടെ നെഞ്ചത്തൂടെ കയറ്റൂ...എന്ന് പറഞ്ഞ് ഷമീർ വാഹനത്തിന് മുന്നിലേക്ക്
വാഹനത്തിന് മുന്നിൽ ചാരി നിന്ന് തടയുന്നു..ഇത് സാധാരണക്കാരുടെ പ്രശ്നമാ ഇത്....മനസിലാക്കണം നിങ്ങൾ..സാധാരണക്കാരന്റെ പിരിച്ചിട്ട്..പൊലീസ് വരട്ടെ പൊലീസ്
വാഹനത്തിന് മുന്നിൽ കിടക്കുന്നു...സാധാരണക്കാരുടെ പ്രശ്നമാണ്..പൊലീസ് വരട്ടെ എന്ന് ആവർത്തിക്കുന്നു. കൂടി നിന്ന നാട്ടുകാർ പ്രശ്നം ഏറ്റെടുക്കുന്നു. ഇവിടെ ചായ കൊടുത്തു എന്ന് പറഞ്ഞ്..പിഴ..തെമമ്മാടിത്തരമല്ലേ എന്ന് ചിലർ.
തീരുമാനിച്ചിട്ട് പോയാ മതി എന്ന് ഷമീർ.
പിഴക്കടലാസ് കീറണമെന്നായി നാട്ടുകാർ
എന്ത് കോപ്പിലേ ഉദ്യോഗസ്ഥരാ നിങ്ങൾ..ഇത്തിരി അധികാരം കിട്ടുമ്പോഴേക്കും ദുരുപയോഗം ചെയ്യല്ലേ..ബിവറേജസിൽ ആയിരക്കണക്കിന് ആൾക്കാർ ക്യു നിൽക്കണുണ്ടല്ലോ....അവിടെ നിങ്ങൾ നടപടി എടുക്കുന്നില്ലല്ലോ.സാധാരണക്കാരന് ചായ കുടിക്കാൻ സമ്മതമില്ല.
എത്ര റിസോർട്ടുകൾ പ്രവർത്തിക്കുന്നു..നിങ്ങൾ എന്തുകൊണ്ട് കയറുന്നില്ല.,.പൊലീസിനെ വിളിക്ക് എന്നിട്ട് തീരുമാനിക്കാം,,,,,കോപ്പിലേ ഒരുബോർഡും വച്ചിട്ട് ഇറങ്ങിക്കോളും സാധാരണക്കാരെ ബുദ്ധിമുട്ടിക്കാൻ.
ഫൈൻ ഉണ്ടെങ്കിൽ ഫൈൻ എന്ന് പറയും..അല്ലെങ്കിൽ വാണിങ് എന്ന് പറയാറുണ്ട് എന്ന് സെക്ടറൽ മജിസ്ട്രേറ്റ്.
എന്ത് വാണിങ് ..ആർക്ക് വാണിങ്...ഒരു ചായ കുടിക്കുന്നതിനാണോ വാണിങ്...എന്നും ചോദ്യം
ആത്മഹത്യയുടെ വക്കിലാണ് ഇവിടുത്തെ വ്യാപാരികൾ..എത്ര പേർ മരണപ്പെട്ടു എന്ന് ഷമീർ
നിങ്ങൾ കർശനമായി നടപടി എടുക്കുന്ന ആളാണെങ്കിൽ ഇവിടെ എത്ര റിസോർട്ടുണ്ട്..അവിടെയൊന്നു പരിശോധിക്കുന്നില്ലലോ..നിങ്ങൾ എല്ലാവരെയും നോക്കണം..പാവപ്പെട്ടവനെ മാത്രം പിടിക്കരുത്...
ഒടുവിൽ വാണിങ് ആണ് എന്ന് സെക്്ടറൽ മജിസ്ട്രേറ്റ് വ്യക്തമാക്കിയതോടെ ജനക്കൂട്ടം വാഹനം വിട്ടയച്ചു.
നേരത്തെ കോട്ടും സ്യൂട്ടും ധരിച്ച് ആഡംബര കാറിൽ വന്നിറങ്ങിയ വി ഐ പിക്ക് മാസ്കില്ലാതിരുന്നിട്ടും പിഴയീടാക്കാത്തതിനെ ചോദ്യം ചെയ്ത യുവാവിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. യുവാവിന്റെ പ്രവൃത്തിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.
കടയിൽ കയറി നാരങ്ങാവെള്ളമോ, ചായയോ കുടിക്കാൻ മാസ്ക് താഴ്ത്തുന്നവന് പോലും വൻ തുക പെറ്റി ചുമത്തുമ്പോഴും വിഐപികളെ കാണുമ്പോൾ കവാത്ത് മറുക്കുന്ന പൊലീസിന്റെ ഇരട്ടത്താപ്പാണ് ചോദ്യം ചെയ്യപ്പെടുന്നത്.
ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായുള്ള പരിശോധന തുടരുന്നതിനിടെയാണ് സംഭവം അരങ്ങേറിയത്. മാസ്കിടാത്ത വി ഐ പിയോട് പൊലീസ് ഉദ്യോഗസ്ഥർ സംസാരിച്ചു നിൽക്കുന്നത് കണ്ട യുവാവ് അവിടേക്ക് എത്തിയാണ് പൊലീസുകാരുടെ നീതിബോധത്തെ ചോദ്യംചെയ്യുന്നത്.
മറുനാടന് മലയാളി ബ്യൂറോ