- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ സന്ദർശന വിസയിലെത്തി തിരിച്ചുപോകാത്തവർക്ക് പരമാവധി ശിക്ഷ വിധിച്ച് പാസ്‌പോർട്ട് വിഭാഗം; നിയമലംഘകർക്ക് 4 മാസം തടവും 50,000 റിയാൽ പിഴയും
സന്ദർശന വിസകളിലുള്ളവർ കാലാവധി തീരും മുമ്പ് നാടു വിടണമെന്ന് വീണ്ടും സൗദി ജവാസാതിന്റെ മുന്നറിയിപ്പ്. നിശ്ചിത സമയത്തിനകം തിരിച്ചുപോകാതെ രാജ്യത്ത് തങ്ങുന്നവർക്ക് പരമാവധി ശിക്ഷ സൗദി പാസ്‌പോർട്ട് വിഭാഗം നിശ്ചയിച്ചു കഴിഞ്ഞു. നാല് മാസം തടവും അൻപതിനായിരം റിയാൽ പിഴയുമാണ് ഇനി മുതൽ ലഭിക്കുന്ന പരമാവധി ശിക്ഷ. നിശ്ചിത സമയത്ത് തിരിച്ചുപോകാത
സന്ദർശന വിസകളിലുള്ളവർ കാലാവധി തീരും മുമ്പ് നാടു വിടണമെന്ന് വീണ്ടും സൗദി ജവാസാതിന്റെ മുന്നറിയിപ്പ്. നിശ്ചിത സമയത്തിനകം തിരിച്ചുപോകാതെ രാജ്യത്ത് തങ്ങുന്നവർക്ക് പരമാവധി ശിക്ഷ സൗദി പാസ്‌പോർട്ട് വിഭാഗം നിശ്ചയിച്ചു കഴിഞ്ഞു. നാല് മാസം തടവും അൻപതിനായിരം റിയാൽ പിഴയുമാണ് ഇനി മുതൽ ലഭിക്കുന്ന പരമാവധി ശിക്ഷ. നിശ്ചിത സമയത്ത് തിരിച്ചുപോകാത്ത സന്ദശക വിസയിലുള്ളവരെ റിക്രൂട്ട് ചെയ്തവരെ നാട് കടത്തുകയും ചെയ്യുമെന്ന് പാസ്‌പോർട്ട് ഡയരക്ടറേറ്റ് മുന്നറിയിപ്പ് നൽകി. വിസ കാലാവധി തീരും മുൻപ് രാജ്യവിടണമെന്നും തൊഴിൽ താമസ നിയമങ്ങൾ പാലിക്കണമെന്നും പാസ്‌പോർട്ട് ഡയക്ട്രേറ്റ് ആവശ്യപ്പെട്ടു.
യഥാസമയം നാടുവിടാത്ത വിദേശിയുടെ മേൽ ആദ്യ തവണ 15,000 റിയാൽ പിഴ ചുമത്തുകയും നാടുകടത്തുകയും ചെയ്യും.രണ്ടാം തവണയും നിയമ ലംഘനം ആവർത്തിച്ചതായി കണ്ടെത്തിയാൽ 25,000 റിയാൽ പിഴചുമത്തുന്നതോടപ്പം മൂന്നു മാസം ജയിൽ ശിക്ഷയും പിന്നീട് നാടുകടത്തുകയും ചെയ്യും. മൂന്നാം തവണയും സന്ദർശ കാലാവധികഴിഞ്ഞും രാജ്യത്ത് തങ്ങി പിടിക്കപെട്ടാൽ 50,000 റിയാൽ പിഴയും ആറു മാസം തടവും പിന്നീട് നാടകടത്തുകയും ചെയ്യും. കൂടാതെ സന്ദർശന വിസക്കാരെ കൊണ്ട് വന്ന് സ്‌പോൺസർക്കും കടുത്ത ശിക്ഷ ലഭിക്കും.
സ്‌പോൺസർ വിദേശിയാണങ്കിൽ പിഴയും പിന്നീട് നാടകടത്തുകയും ചെയ്യും. സൗദിയിൽ സന്ദർശന വിസകളിൽ എത്തുന്ന കുടുംബം യഥാസമയം നാടു വിട്ടില്ലങ്കിൽ ജവാസാതിന്റെ പുതിയ മുന്നറിയിപ്പ് അനുസരിച്ചു ജയിലിലാവുകയും നാടുകടത്തപ്പെടുകയും ചെയ്യും.