- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹനങ്ങളിൽ നിന്ന് സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞാലും കുറഞ്ഞത് അഞ്ച് ദിനാർ പിഴ; പരിസ്ഥിതി നിയമ ലംഘകർക്കെതിരെ നടപടി കർശനമാക്കി കുവൈറ്റ്
പരിസ്ഥിതി നിയമ ലംഘകർക്കെതിരെ കുവൈത്ത് നടപടി കർശനമാക്കി. ഇതിന്റെ ഭാഗമായി പരിസ്ഥിതി മലിനമാക്കുന്നവരെ പിടികൂടാനായി കർശന പരിശോധനയാണ് നടന്ന് വരുന്നത്. ഇതിന്റെ ഭാഗമായി വാഹനങ്ങളിൽനിന്നു സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞാൽ പിടിവീഴുമെന്ന് അധികൃതർ മുന്നറിയിപ്പ നല്കി. വാഹന നമ്പർ നോക്കി ഇത്തരക്കാരെ പിടികൂടി അഞ്ചു ദിനാർ (ഏകദേശം 1,100 രൂപ) മുതൽ പിഴ ഈടാക്കുമെന്നു മുനിസിപ്പാലിറ്റിയുടെ ഹവല്ലി ബ്രാഞ്ചിലെ ശുചീകരണവിഭാഗം സൂപ്പർ വൈസർ നാസർ അൽ ഗാനിം അറിയിച്ചു. വാഹനങ്ങളിൽനിന്നു മറ്റു മാലിന്യം വലിച്ചെറിയുന്ന വർക്ക് അഞ്ചു ദിനാർ മുതൽ 200 ദിനാർ വരെ (ഏകദേശം 1,100 - 44,000 രൂപ) പിഴ ചുമത്തുമെന്നും അറിയിച്ചു. രണ്ടു മാസത്തിനിടെ പരിസ്ഥിതി പൊലീസ് 40000 ദിനാർ ആണ് പിഴയായി പിരിച്ചെടുത്തത്. പുകവലി നിരോധനം ലംഘിച്ചതിന് 520 പേർക്ക് മുന്നറിയിപ്പ് നൽകിയ പൊലീസ് വിമാനത്താ വളത്തിൽ പുകവലിച്ചതിനു 11 പേർക്ക് പിഴ ചുമത്തി. കഴിഞ്ഞ രണ്ടു മാസങ്ങൾക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിസ്ഥിതി പൊലീസ് നടത്തിയ പരിശോധനകളിൽ ആണ് നിയമ ലംഘനങ്ങൾ പിടികൂടിയത്
പരിസ്ഥിതി നിയമ ലംഘകർക്കെതിരെ കുവൈത്ത് നടപടി കർശനമാക്കി. ഇതിന്റെ ഭാഗമായി പരിസ്ഥിതി മലിനമാക്കുന്നവരെ പിടികൂടാനായി കർശന പരിശോധനയാണ് നടന്ന് വരുന്നത്. ഇതിന്റെ ഭാഗമായി വാഹനങ്ങളിൽനിന്നു സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞാൽ പിടിവീഴുമെന്ന് അധികൃതർ മുന്നറിയിപ്പ നല്കി.
വാഹന നമ്പർ നോക്കി ഇത്തരക്കാരെ പിടികൂടി അഞ്ചു ദിനാർ (ഏകദേശം 1,100 രൂപ) മുതൽ പിഴ ഈടാക്കുമെന്നു മുനിസിപ്പാലിറ്റിയുടെ ഹവല്ലി ബ്രാഞ്ചിലെ ശുചീകരണവിഭാഗം സൂപ്പർ വൈസർ നാസർ അൽ ഗാനിം അറിയിച്ചു. വാഹനങ്ങളിൽനിന്നു മറ്റു മാലിന്യം വലിച്ചെറിയുന്ന വർക്ക് അഞ്ചു ദിനാർ മുതൽ 200 ദിനാർ വരെ (ഏകദേശം 1,100 - 44,000 രൂപ) പിഴ ചുമത്തുമെന്നും അറിയിച്ചു.
രണ്ടു മാസത്തിനിടെ പരിസ്ഥിതി പൊലീസ് 40000 ദിനാർ ആണ് പിഴയായി പിരിച്ചെടുത്തത്. പുകവലി നിരോധനം ലംഘിച്ചതിന് 520 പേർക്ക് മുന്നറിയിപ്പ് നൽകിയ പൊലീസ് വിമാനത്താ വളത്തിൽ പുകവലിച്ചതിനു 11 പേർക്ക് പിഴ ചുമത്തി.
കഴിഞ്ഞ രണ്ടു മാസങ്ങൾക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിസ്ഥിതി പൊലീസ് നടത്തിയ പരിശോധനകളിൽ ആണ് നിയമ ലംഘനങ്ങൾ പിടികൂടിയത്. 24 ഷോപ്പിങ് കോംപ്‌ളക്‌സുകൾ, ഏഴ് സർക്കാർ സ്ഥാപനങ്ങൾ, 20 ഹോട്ടലുകൾ, ഒമ്പത് ഫാക്ടറികൾ, നാല് വൻകിട ഹോട്ടലുകൾ എന്നിവക്കെതിരെയാണ് പരിസ്ഥിതി നിയമം പാലിക്കാത്തതിന് കേസെടുത്തത്.സ്വദേശികളും വിദേശികളും പരിസ്ഥിതി നിയമം പാലിക്കുന്നതിൽ കൂടുതൽ ജാഗ്രത കാണിക്കണമെന്ന് ശൈഖ് അബ്ദുല്ല ആവശ്യപ്പെട്ടു.
ചെടി , പൂവ്, പുല്ല് എന്നിവ പറിക്കുക, മരങ്ങൾ മുറിക്കുക, പൂന്തോട്ടങ്ങൾ നശിപ്പിക്കുക, മനുഷ്യോപയോഗത്തിന് പറ്റാത്ത ഫലങ്ങളും പഴവർഗങ്ങളും വച്ചുപിടിപ്പിക്കുക, തുടങ്ങി പരിസ്ഥിതിക്ക് ആഘാതം ഉണ്ടാക്കുന്ന തരത്തിലുള്ള എല്ലാ പ്രവർത്തനങ്ങളും നിയമ ലംഘനങ്ങളായാണ് കണക്കാക്കുക. ഇതോടൊപ്പം പൊതുസ്ഥലത്തുള്ള പുകവലിയും പരിസ്ഥിതി നിയമലംഘനമാണ്. പുകവലിയുമായി ബന്ധപ്പെട്ട് 520 നിയമലംഘനങ്ങളാണ് കഴിഞ്ഞ രണ്ടു മാസത്തിനിടെ പിടികൂടിയത്