ദുബൈ: കാലാവധി കഴിഞ്ഞ എമിറേറ്റ് ഐഡി കാർഡ് പുതുക്കാൻ എമിറേറ്റ് ഐഡന്റിറ്റി അഥോറിറ്റിയെ(ഇഐഡിഎ) സമീപിച്ചിരിക്കുന്ന യുഎഇ റസിഡന്റ്‌സിന് പിഴ അടക്കേണ്ടി വരില്ല.ഐഡി പുതുക്കുന്നതിൽ വീഴ്ച വരുത്തിയതിന് ഈടാക്കിയിരുന്ന പിഴയിൽ നിന്നും ഇവരെ ഒഴിവാക്കിയതായി ഇഐഡിഎ ആണ് അറിയിച്ചത്.

അതേസമയം ഐഡി പുതുക്കുന്നതിൽ വീഴ്ച വരുത്തിയതിന് വ്യക്തമായ കാരണങ്ങൾ നൽകുന്നവർക്കും അപേക്ഷാഫോമുകൾ ഓൺലൈൻ വഴി നൽകിയവർക്കും മാത്രമാണീ ഇളവ് ലഭിക്കുക.

ഇളവ് ലഭ്യമാക്കുന്നതിനുള്ള ഓപ്ഷനും അപേക്ഷാഫോമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അപേക്ഷ സമർപ്പിക്കപ്പെട്ട ശേഷം അധികൃതർ ഇതിൽ തീരുമാനമെടുക്കും. പിഴയിൽ നിന്നും ഒഴിവാക്കിയോ ഇല്ലയോ എന്ന വിവരം ഓരോരുത്തരേയും ഇഐഡിഎ വ്യക്തിപരമായി ഫോൺ മുഖേന അറിയിക്കും.