- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- COMMODITIES
ആറു വയസിനു മുകളിലുള്ള പ്രവാസിക്കുട്ടികൾക്ക് വിരലടയാളം നിർബന്ധമാക്കി; ഉടൻ തന്നെ വിരലടയാളം രേഖപ്പെടുത്താൻ പാസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റിന്റെ മുന്നറിയിപ്പ്
റിയാദ്: വിദേശികൾക്ക് പാസ്‌പോർട്ട് വിഭാഗത്തിന്റെ എല്ലാ സേവനങ്ങൾക്കും വിരലടയാളം നിർബന്ധമാക്കിയതിനു പിന്നാലെ ആറു വയസിനു മുകളിലുള്ള പ്രവാസിക്കുട്ടികൾക്കും വിരലടയാളം നിർബന്ധമാക്കി. പതിനഞ്ചു വയസിനു മുകളിലുള്ളവർക്ക് വിരലടയാളം നിർബന്ധമാക്കി പാസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് ഉത്തരവിറക്കിയതിനു പിന്നാലെയാണ് വിദേശികളുടെ ആറു വയസിനു
റിയാദ്: വിദേശികൾക്ക് പാസ്‌പോർട്ട് വിഭാഗത്തിന്റെ എല്ലാ സേവനങ്ങൾക്കും വിരലടയാളം നിർബന്ധമാക്കിയതിനു പിന്നാലെ ആറു വയസിനു മുകളിലുള്ള പ്രവാസിക്കുട്ടികൾക്കും വിരലടയാളം നിർബന്ധമാക്കി. പതിനഞ്ചു വയസിനു മുകളിലുള്ളവർക്ക് വിരലടയാളം നിർബന്ധമാക്കി പാസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് ഉത്തരവിറക്കിയതിനു പിന്നാലെയാണ് വിദേശികളുടെ ആറു വയസിനു മുകളിലുള്ള കുട്ടികൾക്കും വിരലടയാളം നിർബന്ധമാക്കിക്കൊണ്ട് ഉത്തരവായത്.
ഇത്തരത്തിൽ വിരലടയാളം രേഖപ്പെടുത്താത്ത പ്രവാസി കുടുംബങ്ങൾക്ക് എല്ലാത്തരം സേവനങ്ങളും നിഷേധിക്കുമെന്നും പാസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് വക്താവ് വെളിപ്പെടുത്തി. വിരലടയാളം വേണമെന്നുള്ള നിബന്ധന 2014 നവംബർ മുതൽ പ്രാബല്യത്തിലുണ്ടായിരുന്നതാണ്. സ്ത്രീകൾക്ക് സൗദിയിലേക്ക് എത്തുന്നതിനും തിരിച്ചു പോകുന്നതിനും പ്രൊഫഷൻ മാറ്റത്തിനും മറ്റുമാണ് ഇതു നടപ്പിലാക്കിയിരുന്നെങ്കിലും നിർബന്ധമില്ലായിരുന്നു. എന്നാൽ 2015 ജനുവരി മുതൽ ഇതു നിർബന്ധിതമാക്കുകയും ചെയ്തിരുന്നു.
പാസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റിന്റെ എല്ലാ ഓഫീസുകളിലും രജിസ്‌ട്രേഷൻ സാധ്യമാണെന്നും വക്താവ് അറിയിച്ചിട്ടുണ്ട്. രജിസ്‌ട്രേഷനായി എത്തുന്ന പ്രവാസികൾ അവരുടെ പാസ്‌പോർട്ട്, റസിഡൻസ് പെർമിറ്റ് എന്നിവ കൂടെക്കരുതുകയും വേണം. വിരലടയാളം രേഖപ്പെടുത്തണമെന്നുള്ള നിബന്ധന ഒരു വർഷമായി നിലവിലുണ്ടെങ്കിലു ഏറെ പേർ ഇനിയും വിരലടയാളം നൽകാൻ ബാക്കിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പുമായി പാസ്‌പോർട്ട് വിഭാഗം വീണ്ടും ഉത്തരവിറക്കിയത്.